മലയാളത്തിന്റെ മഹാനടൻ മോഹൻലാലിന് ആരാധകർ ഏറെയാണ്. സമൂഹ മാധ്യമങ്ങളിൽ താരത്തെ പിന്തുടരുന്നവരും കുറച്ചൊന്നുമല്ല. തന്‍റെ സിനിമാവിശേഷങ്ങൾക്കൊപ്പം ജീവിതത്തിലെ സുന്ദര നിമിഷങ്ങളും ലാലേട്ടൻ ആരാധകരുമായി പങ്കുവയ്‌ക്കാറുണ്ട്. അത്തരത്തിൽ മോഹൻലാലിന്‍റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി അദ്ദേഹത്തിന്‍റെ വളര്‍ത്തുമൃഗങ്ങളും ആരാധകര്‍ക്ക് സുപരിചിതരാണ്.
ഇപ്പോഴിതാ തന്‍റെ വീട്ടിലെ വളർത്തുനായകളായ കാസ്‌പറിനും വിസ്‌കിക്കുമൊപ്പമുള്ള ഒരു ഫോട്ടോ പങ്കുവച്ചിരിക്കുകയാണ് മോഹൻലാൽ (Mohanlal Shared Photo With Pet Dogs). രസകരമായ ക്യാപ്‌ഷനൊപ്പമാണ് താരം ക്യൂട്ട് ഫോട്ടോ ആരാധകർക്കായി പങ്കുവച്ചത്. ഏതായാലും പുറത്തുവന്ന് നിമിഷങ്ങൾക്കം തന്നെ ഫോട്ടോ സൈബറിടത്തിൽ വൈറലായി മാറി (Mohanlal Instagram Post Goes Viral).
നിരവധി പേരാണ് ഫോട്ടോയ്‌ക്ക് താഴെ കമന്‍റുകളും ലൈക്കുകളുമായി എത്തിയത്. ചിത്രത്തിലെ മോഹൻലാലിന്‍റെ ലുക്കും കയ്യടി നേടുന്നുണ്ട്. 'നിർണയം' എന്ന സിനിമയിലെ താരം അവതരിപ്പിച്ച ഡോ. റോയിയെ ഓർമപ്പെടുത്തുകയാണ് ഈ ചിത്രം എന്നാണ് പലരുടെയും കമന്‍റ്. 'ഒടുവിൽ എനിക്കൊപ്പം പോസ് ചെയ്യാന്‍ കാസ്‌പറിനെയും വിസ്‌കിയെയും സമ്മതിപ്പിച്ചു'- മോഹന്‍ലാല്‍ ചിത്രത്തിനൊപ്പം കുറിച്ചു.
READ ALSO:ഇവിടെ പ്രായം വെറും നമ്പർ മാത്രം; വർക്കൗട്ട് വീഡിയോയുമായി ആരാധകരെ ഞെട്ടിച്ച് മോഹൻലാൽ
അതേസമയം നിരവധി ചിത്രങ്ങളാണ് താരത്തിന്‍റേതായി റിലീസിന് ഒരുങ്ങുന്നത്. ഒട്ടനവധി ചിത്രങ്ങൾ അണിയറയിലുമുണ്ട്. പാന്‍ ഇന്ത്യന്‍ ചിത്രം 'വൃഷഭ'യാണ് അത്തരമൊരു ചിത്രം. നന്ദകിഷോര്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രം തെലുഗു - മലയാളം ദ്വിഭാഷാ സിനിമയായാണ് ഒരുങ്ങുന്നത്. എങ്കിലും തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിലും 'വൃഷഭ' മൊഴിമാറ്റി പ്രദര്‍ശനത്തിനെത്തും. 'ദസറ'യ്‌ക്ക് ചിത്രത്തിന്‍റെ റിലീസ് തീയതി പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.