Mohanlal new caravan: മോഹന്‍ലാലിന്‍റെ പുതിയ ആഡംബര കാരവാന്‍ ആണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. താരത്തിന്‍റെ പുതിയ ആഡംബര കാരവാന്‍ വീഡിയോ പുറത്തുവിട്ട് ആശിര്‍വാദ് സിനിമാസ്. ഫൈവ് സ്‌റ്റാര്‍ ഹോട്ടല്‍ റൂമിന് സമാനമാണ് മോഹന്‍ലാലിന്‍റെ ഈ പുതിയ കാരവാന്‍.
അത്യാഡംബരങ്ങളോടു കൂടി ഒരുക്കിയ കാരവാന്‍റെ ഇന്‍റീരിയര്‍ ഡിസൈനും എക്‌സ്‌റ്റീരിയറും ഉള്‍പ്പെടുത്തികൊണ്ടുള്ളതാണ് വീഡിയോ. ലിവിംഗ് റൂമിന്‍റെയും മേക്കപ്പ് റൂമിന്‍റെയും ദൃശ്യങ്ങള്‍ വീഡിയോയില്‍ കാണാം. ആവശ്യമുള്ളപ്പോള്‍ മാത്രം ഉയര്‍ന്നു വരുന്ന വലിയ ടിവി, ഫ്രിഡ്‌ജ്, കിടപ്പുമുറി, വാഷ് റൂം തുടങ്ങി വന്‍ സംവിധാനങ്ങളാണ് കാരവാനില്‍ ഒരുക്കിയിരിക്കുന്നത്. ലിവിംഗ് റൂമിന്‍റെ റൂഫില്‍ പ്രത്യേകം ലൈറ്റുംകളും മറ്റും നല്‍കി ഒരുക്കിയിട്ടുണ്ട്.