കേരളം

kerala

വക്കീലായി അൽപം ഗൗരവത്തിൽ മോഹൻലാൽ; 'നേര്' ഒഫീഷ്യൽ പോസ്റ്റർ തരംഗം അവസാനിക്കുന്നില്ല

By ETV Bharat Kerala Team

Published : Nov 26, 2023, 7:37 PM IST

Mohanlal Starrer Neru Movie Coming: 'അധിപൻ', 'ഹരികൃഷ്‌ണൻസ്' എന്നീ ചിത്രങ്ങൾക്ക് ശേഷമാണ് മോഹൻലാൽ ഒരു വക്കീൽ വേഷത്തിൽ എത്തുന്നത് എന്നതും ആരാധകരെ ആവേശത്തിലാക്കുന്നു.

MOHNALAL  Mohanlal starrer Neru Movie Coming  Mohanlal starrer Neru Movie  Mohanlal new Movie  mohanlal neru movie official poster out  neru movie official poster out  neru official poster second look  neru official poster  neru second look  വക്കീലായി അൽപം ഗൗരവത്തിൽ മോഹൻലാൽ  മോഹൻലാൽ  മോഹൻലാൽ നായകനായി നേര്  നേര്  നേര് ഒഫീഷ്യൽ പോസ്റ്റർ തരംഗം അവസാനിക്കുന്നില്ല  നേര് ഒഫീഷ്യൽ പോസ്റ്റർ
mohanlal neru movie official poster out

ലയാളത്തിന്‍റെ മഹാനടൻ മോഹൻലാലിന്‍റേതായി നിരവധി സിനിമകളാണ് അണിയറയിൽ ഒരുങ്ങുന്നത്. അക്കൂട്ടത്തിൽ ആരാധകർ ഏറെ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് 'നേര്'. ജീത്തു ജോസഫ് - മോഹൻലാൽ കോംബോ തന്നെയാണ് ഈ സിനിമയുടെ ഹൈലൈറ്റ്.

കഴിഞ്ഞ ദിവസമാണ് 'നേര്' സിനിമയുടെ ഒഫീഷ്യൽ പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. ഡിസംബർ 21ന് പ്രദർശനത്തിനെത്താൻ ഒരുങ്ങുന്ന ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷ വര്‍ധിപ്പിക്കുന്നതാണ് ഈ പോസ്റ്റർ. ആരാധകർ ഇരുകയ്യും നീട്ടിയാണ് ചിത്രത്തിന്‍റെ സെക്കൻഡ് ലുക്ക് പോസ്റ്ററിനെ വരവേറ്റത്.

'നേര്' പുതിയ പോസ്റ്റർ

വക്കീൽ വേഷത്തിലുള്ള മോഹൻലാലാണ് പോസ്റ്ററിൽ. അൽപം ഗൗരവത്തിലാണ് താരം. 'അധിപൻ', 'ഹരികൃഷ്‌ണൻസ്' എന്നീ ചിത്രങ്ങൾക്ക് ശേഷമാണ് മോഹൻലാൽ ഒരു വക്കീൽ വേഷത്തിൽ എത്തുന്നത് എന്നതും ശ്രദ്ധേയമാണ്.

ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂർ ആണ് ഈ ചിത്രത്തിന്‍റെ നിർമാണം. കോടതി മുറിക്കുള്ളിലാണ് ഈ ചിത്രത്തിന്‍റെ ഏറെയും ഭാഗങ്ങൾ നടക്കുന്നതെന്നാണ് വിവരം. തികഞ്ഞ ഒരു കോർട്ട് റൂം ഡ്രാമയെന്ന് 'നേരി'നെ വിശേഷിപ്പിക്കാമെന്നാണ് വിലയിരുത്തൽ.

ഇത് നാലാം തവണയാണ് മലയാളത്തിന്‍റെ ഇതിഹാസതാരം ജീത്തു ജോസഫിനൊപ്പം ഒന്നിക്കുന്നത്. 'ദൃശ്യം' ഉൾപ്പടെ കഴിഞ്ഞ മൂന്ന് സിനിമകളും വൻ വിജയം കൊയ്‌തതിനാൽ തന്നെ 'നേരി'നായുള്ള പ്രേക്ഷകരുടെ പ്രതീക്ഷകളും വാനോളമാണ്. മുൻ സിനിമകളെ പോലെ 'നേരും' മികച്ച ദൃശ്യാനുഭവം സമ്മാനിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

പ്രിയാമണിയും 'നേരി'ൽ പ്രധാന വേഷത്തിലുണ്ട്. സിദ്ദിഖ്, ജഗദീഷ്, അനശ്വര രാജൻ, ഗണേഷ് കുമാർ, നന്ദു, ദിനേശ് പ്രഭാകർ, ശങ്കർ ഇന്ദുചൂഡൻ, മാത്യു വർഗീസ്, കലേഷ്, കലാഭവൻ ജിന്‍റോ, രശ്‌മി അനിൽ, രമാദേവി എന്നിവരാണ് ഈ ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങൾക്ക് ജീവൻ പകരുന്നത്. ഉദ്വേഗവും ഡ്രാമയും കോർത്തിണക്കി, ഒരു നിയമ യുദ്ധത്തിൻ്റെ ചുരുളുകൾ നിവർത്തുകയാണ് ഈ ചിത്രത്തിലൂടെ ജീത്തു ജോസഫ് ചെയ്യുന്നത് എന്നാണ് വിവരം.

ശാന്തി മായാദേവിയും ജീത്തു ജോസഫും ചേർന്നാണ് ഈ ചിത്രത്തിനായി തിരക്കഥ രചിച്ചിരിക്കുന്നത്. ഈ ചിത്രത്തിൽ സുപ്രധാന വേഷം ശാന്തി മായാദേവി കൈകാര്യം ചെയ്യുന്നുമുണ്ട്. സതീഷ് കുറുപ്പാണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകൻ.

എഡിറ്റിംഗ് വി എസ് വിനായകും നിർവഹിക്കുന്നു. വിനായക് ശശികുമാറിന്‍റെ വരികൾക്ക് സംഗീതം പകർന്നിരിക്കുന്നത് വിഷ്‌ണു ശ്യാമാണ്. ബോബൻ ആണ് കലാസംവിധാനം. ചിത്രത്തിന്‍റെ പ്രൊഡക്ഷൻ കൺട്രോളർ സിദ്ദു പനയ്‌ക്കൽ ആണ്.

കോസ്റ്റ്യൂം ഡിസൈൻ - ലിന്‍റാ ജീത്തു, മേക്കപ്പ് - അമൽ ചന്ദ്ര, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ - സുധീഷ് രാമചന്ദ്രൻ, അസോസിയേറ്റ് ഡയറക്‌ടർമാർ - സോണി ജി സോളമൻ, എസ് എ ഭാസ്‌കരൻ, അമരേഷ് കുമാർ, സംവിധാന സഹായികൾ - മാർട്ടിൻ ജോസഫ്, ഗൗതം കെ നായർ, അശ്വിൻ സിദ്ധാർഥ്, സൂരജ് സെബാസ്റ്റ്യൻ, രോഹൻ, സെബാസ്റ്റ്യൻ ജോസ്, ആതിര, ജയ് സർവേഷ്യാ, ഫിനാൻസ് കൺട്രോളർ - മനോഹരൻ കെ പയ്യന്നൂർ, പ്രൊഡക്ഷൻ മാനേജേഴ്സ് - ശശിധരൻ കണ്ടാണിശ്ശേരിൽ, പാപ്പച്ചൻ ധനുവച്ചപുരം, പ്രൊഡക്ഷൻ എക്‌സിക്യുട്ടീവ്‌ - പ്രണവ് മോഹൻ, പിആർഒ - വാഴൂർ ജോസ് എന്നിവരാണ് ചിത്രത്തിന്‍റെ മറ്റ് അണിയറ പ്രവർത്തകർ.

READ MORE:മോഹൻലാൽ - ജീത്തു ജോസഫ് ചിത്രം 'നേര്' തിയേറ്ററുകളിലേക്ക് ; റിലീസ് തീയതി പുറത്ത്

ABOUT THE AUTHOR

...view details