Mohanlal movie Monster: മോഹന്‍ലാലിന്‍റെ ഏറ്റവും ഒടുവിലായി തിയേറ്ററുകളിലെത്തിയ ചിത്രമാണ് 'മോണ്‍സ്‌റ്റര്‍'. വൈശാഖിന്‍റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രത്തിന് തിയേറ്ററുകളില്‍ നിന്നും സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്.
Monster OTT release: ഇപ്പോഴിതാ ചിത്രത്തിന്‍റെ ഒടിടി റിലീസിനെ കുറിച്ചുള്ള വാര്‍ത്തയാണ് പുറത്തുവരുന്നത്. മോണ്‍സ്റ്റര്‍ നവംബര്‍ 25ന് ഡിസ്‌നി പ്ലസ് ഹോട്ട്‌സ്‌റ്റാറില്‍ സ്‌ട്രീമിങ് ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒക്‌ടോബര്‍ 21നായിരുന്നു മോണ്‍സ്‌റ്ററിന്‍റെ തിയേറ്റര്‍ റിലീസ്.
'പുലിമുരുകന്' ശേഷം അതേ കൂട്ടുകെട്ട് വീണ്ടും ഒന്നിച്ച ചിത്രം കൂടിയാണ് 'മോണ്‍സ്‌റ്റര്‍'. ലക്കി സിംഗ് എന്ന കഥാപാത്രമായാണ് 'മോണ്‍സ്‌റ്ററി'ല്‍ മോഹന്‍ലാല്‍ എത്തുന്നത്. ഈ സിനിമയിലൂടെ ഒരു പഞ്ചാബി കഥാപാത്രമായി ഇതാദ്യമായാണ് മോഹന്‍ലാല്‍ വേഷമിട്ടത്.