മോഹന്‍ലാലിന്‍റേതായി റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് 'മലൈക്കോട്ടെ വാലിബന്‍' (Malaikottai Vaaliban). പ്രഖ്യാപനം മുതല്‍ മാധ്യമ ശ്രദ്ധ നേടിയ സിനിമയുടെ ഓരോ പുതിയ അപ്‌ഡേറ്റുകളും ആരാധകര്‍ ആഘോഷമാക്കാറുണ്ട്. ഇപ്പോഴിതാ സിനിമയെ കുറിച്ചുള്ള പുതിയ അപ്‌ഡേറ്റാണ് പുറത്തു വരുന്നത്.
'മലൈക്കോട്ടെ വാലിബന്‍റെ' ഒടിടി റൈറ്റ്‌സ് (Malaikottai Vaaliban audio rights) സംബന്ധിച്ച വിവരമാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തു വിട്ടിരിക്കുന്നത്. ഡിസ്‌നി പ്ലസ് ഹോട്ട്‌സ്‌റ്റാണ് 'മലൈക്കോട്ടെ വാലിബന്‍റെ' ഒടിടി റൈറ്റ്‌സ് സ്വന്തമാക്കിയിരുന്നത്. സിനിമയുടെ സാറ്റ്ലൈറ്റ് റൈറ്റ്‌സ് ഏഷ്യാനെറ്റും സ്വന്തമാക്കി (Malaikottai Vaaliban satellite rights).
ട്രേഡ് അനലിസ്‌റ്റ് ശ്രീധര്‍ പിള്ളയാണ് ഇക്കാര്യം പങ്കുവച്ചിരിക്കുന്നത്. എക്‌സിലൂടെയാണ് (ട്വിറ്റര്‍) അദ്ദേഹം പോസ്‌റ്റ് പങ്കുവച്ചിരിക്കുന്നത്. 'മലൈക്കോട്ടെ വാലിബനി'ലെ മോഹന്‍ലാലിന്‍റെ ഒരു പോസ്‌റ്ററിനൊപ്പമായിരുന്നു ശ്രീധര്‍ പിള്ളയുടെ പോസ്‌റ്റ്.
Also Read:ബലൂണ്‍ ലൈറ്റിംഗില്‍ ചിത്രീകരണം; ട്രെന്‍ഡായി പുന്നാര കാട്ടിലേ മേക്കിംഗ് വീഡിയോ
മോഹന്‍ലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി (Mohanlal Lijo Jose Pellissery movie) ആണ് സിനിമയുടെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. 'മലൈക്കോട്ടെ വാലിബനി'ലെ ആദ്യ ഗാനം അടുത്തിടെയാണ് പുറത്തിറങ്ങിയത് (Malaikottai Vaaliban first song). ചിത്രത്തിലെ 'പുന്നാര കാട്ടിലേ' എന്ന ഗാനം യൂട്യൂബ് ട്രെന്‍ഡിംഗിലും ഇടംപിടിച്ചിരുന്നു (Punnara Kattile Poovanatthil Song).
'പുന്നാര കാട്ടിലേ' ഗാനത്തിന്‍റെ മേക്കിംഗ് വീഡിയോയും സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ ആകര്‍ഷിച്ചിരുന്നു (Malaikottai Vaaliban Song Making video). രാത്രി രംഗങ്ങള്‍ അടങ്ങിയ 'പുന്നാര കാട്ടിലേ' ഗാനത്തില്‍ ബലൂണ്‍ ലൈറ്റിംഗ് ഉപയോഗിച്ചാണ് ചിത്രീകരിച്ചിരിക്കുന്നത്. ഇതുതന്നെയാണ് ഈ ഗാനത്തിന്‍റെ പ്രത്യേകതയും.