പ്രേക്ഷകര്‍ അക്ഷമരായി കാത്തിരിക്കുന്ന മോഹന്‍ലാല്‍-ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം 'മലൈക്കോട്ടൈ വാലിബന്‍റെ' ചിത്രീകരണം ആരംഭിച്ചു. രാജസ്ഥാനിലെ ജയ്‌സാല്‍മീറിലാണ് ബിഗ് ബജറ്റ് ചിത്രത്തിന്‍റെ ഷൂട്ടിംഗ് ആരംഭിച്ചത്. സിനിമയുടെ പൂജയും സ്വിച്ച് ഓണ്‍ കര്‍മവും ഇന്ന് രാവിലെ നടന്നു.
മലൈക്കോട്ടൈ വാലിബന്‍റെ ഷൂട്ടിംഗ് ചിത്രങ്ങള്‍ ഇതിന്‍റെ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. മോഹന്‍ലാല്‍, ലിജോ ജോസ് പെല്ലിശ്ശേരി, ചിത്രത്തിന്‍റെ നിര്‍മാതാക്കളായ ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവിന്‍റെ ഷിബു ബേബി ജോണ്‍, സെഞ്ച്വറി ഫിലിംസിന്‍റെ സെഞ്ച്വറി കൊച്ചുമോന്‍, മാക്‌സ് ലാബിന്‍റെ അനൂപ് എന്നിവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.
മലൈക്കോട്ടൈ വാലിബന്‍റെ ഷൂട്ടിംഗ് ചിത്രങ്ങള്‍ ഇന്ത്യയുടെ നാനാ ഭാഗത്ത് നിന്നുള്ള പ്രശസ്‌ത താരങ്ങളെയാണ് ചിത്രത്തിലേക്ക് ലിജോ ജോസ് തിരഞ്ഞെടുത്തിരിക്കുന്നത്. മറാഠി നടി സൊണാലി കുല്‍ക്കര്‍ണി, കന്നഡ നടനും കൊമേഡിയനുമായ ഡാനിഷ് സെയ്‌തു എന്നിവരും ചിത്രത്തിന്‍റെ ഭാഗമാകും. ഹരീഷ് പേരടിയും സിനിമയില്‍ സുപ്രധാന വേഷത്തിലെത്തുന്നുണ്ട്.
മലൈക്കോട്ടൈ വാലിബന്‍റെ ഷൂട്ടിംഗ് ചിത്രങ്ങള്‍ ലിജോ ജോസ് പെല്ലിശ്ശേരിയുടെ തന്നെ 'ആമേന്‍' എന്ന സിനിമയുടെ തിരക്കഥാകൃത്ത് പി.എസ് റഫീക്കാണ് 'മലൈക്കോട്ടൈ വാലിബന്' വേണ്ടിയും തിരക്കഥ എഴുതിയത്. ലിജോ ജോസിന്‍റെ 'ചുരുളി'യുടെ ഛായാഗ്രാഹകന്‍ മധു നീലകണ്‌ഠനാണ് ഈ ചിത്രത്തിന്‍റെയും ഛായാഗ്രഹണം. ദീപു ജോസഫ് എഡിറ്റിംഗും പ്രശാന്ത് പിള്ള സംഗീതവും നിര്‍വഹിക്കും.
മലൈക്കോട്ടൈ വാലിബന്‍റെ ഷൂട്ടിംഗ് ചിത്രങ്ങള്‍ മലൈക്കോട്ടൈ വാലിബന്‍റെ ഷൂട്ടിംഗ് ചിത്രങ്ങള്‍ Also Read:മോഹന്‍ലാല്‍ ഇനി രാജസ്ഥാനിലെ ജെയ് സാല്‍മീറില്‍; ചിത്രീകരണ വിവരവുമായി ട്രേഡ് അനലിസ്‌റ്റ്