ഏറെ നാളത്തെ അഭ്യൂഹങ്ങള്‍ക്കും ആകാംക്ഷകള്‍ക്കും വിരാമമിട്ട് സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരിക്കൊപ്പമുളള സിനിമ പ്രഖ്യാപിച്ച് മോഹന്‍ലാല്‍. താന്‍ അടുത്തതായി അഭിനയിക്കുക ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിലാകും എന്നാണ് മോഹന്‍ലാല്‍ തന്‍റെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ അറിയിച്ചത്. 'എന്‍റെ അടുത്ത സിനിമ ഇന്ത്യയിലെ എറ്റവും പ്രതിഭാധനരായ സംവിധായകരില്‍ ഒരാളായ ലിജോ ജോസ് പെല്ലിശ്ശേരിക്കൊപ്പമായിരിക്കും എന്ന് അറിയിക്കുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന്' മോഹന്‍ലാല്‍ കുറിച്ചു.
അടുത്ത സുഹൃത്തായ ഷിബു ബേബി ജോണിന്‍റെ ജോണ്‍ മേരി ക്രിയേറ്റീവ്, മാക്‌സ് ലാബ്‌സ്, സെഞ്ച്വറി ഫിലിംസ് എന്നിവര്‍ ചേര്‍ന്നാണ് മോഹന്‍ലാല്‍ ചിത്രത്തിന്‍റെ നിര്‍മാണം. ലിജോയും വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ സ്ഥിരീകരിച്ചിട്ടുണ്ട്. നിര്‍മാതാക്കളുടെ പേര് പറഞ്ഞ് അടുത്തതായി ലാലേട്ടന്‍ സിനിമയാണ് സംവിധാനം ചെയ്യുക എന്ന സന്തോഷ വര്‍ത്തമാനം അറിയിച്ചുകൊളളട്ടെ എന്നാണ് സംവിധായകന്‍ ഫേസ്‌ബുക്കില്‍ കുറിച്ചത്.
പ്രതിഭയും പ്രതിഭാസവും ഒന്നിക്കുന്നു എന്നു തുടങ്ങുന്ന കുറിപ്പോടെയാണ് നിര്‍മാതാക്കളിലൊരാളായ ഷിബു ബേബി ജോണ്‍ മോഹന്‍ലാല്‍ ലിജോ ചിത്രത്തെ കുറിച്ച് അറിയിച്ചത്. 'പ്രതിഭയും പ്രതിഭാസവും ഒന്നിക്കുന്നു. മലയാളത്തിന്‍റെ അഭിമാനമായ THE COMPLETE ACTOR മോഹൻലാലും മലയാളത്തിലെ അതുല്യ പ്രതിഭ ലിജോ ജോസ് പല്ലിശ്ശേരിയുമായി കൈകോർത്ത് ഞങ്ങളുടെ ആദ്യ സിനിമാ സംരംഭം പ്രേക്ഷകരിലേക്ക് എത്തുകയാണ്. സന്തോഷവും അഭിമാനവും നിറഞ്ഞ ഈ യാത്രയിൽ ജോൺ ആൻഡ് മേരി ക്രിയേറ്റീവ് ലിമിറ്റഡിനൊപ്പം മാക്‌സ് ലാബ് സിനിമാസ്, സെഞ്ച്വറി ഫിലിംസ് എന്നിവരുമുണ്ട്.