മോഹന്‍ലാല്‍ - ജീത്തു ജോസഫ് ചിത്രം'നേര്' (Neru) നാളെ (ഡിസംബര്‍ 21) തിയേറ്ററുകളിലെത്തുകയാണ് (Neru Release). ഇതിന് മുന്നോടിയായി ചിത്രത്തിലെ ആദ്യ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍ (Neru Lyrical video). ചിത്രത്തിലെ 'റൂഹേ തളരാതേ... താനേ ഉലയാതേ' എന്ന ഗാനത്തിന്‍റെ ലിറിക്കല്‍ വീഡിയോ ആണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്.
വിനായക് ശശികുമാറിന്‍റെ രചനയില്‍ വിഷ്‌ണു ശ്യാമിന്‍റെ സംഗീതത്തില്‍ കാര്‍ത്തിക് ആണ് ഈ മനോഹര ഗാനം ആലപിച്ചിരിക്കുന്നത്. പ്രേക്ഷഹൃദയങ്ങളെ തൊട്ടുണര്‍ത്തുന്ന ഈ ഗാനം സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ ആകര്‍ഷിച്ചിരിക്കുകയാണ്. മോഹന്‍ലാല്‍ തന്‍റെ ഫേസ്‌ബുക്ക് പേജിലൂടെയാണ് ഗാനം പങ്കുവച്ചിരിക്കുന്നത്.
കോടതിമുറിയും നിയമ യുദ്ധവും കോർത്തിണക്കിയ കോർട്ട് റൂം ഡ്രാമയാണ് ജീത്തു ജോസഫ് സംവിധാനം ചെയ്‌ത 'നേര്'. കേസും വാദവും കോടതി മുറിയും പരിസരവും ചിത്രപശ്ചാത്തലമായ സിനിമയില്‍ വിജയ മോഹന്‍ എന്ന വക്കീല്‍ ഉദ്യോഗസ്ഥനായാണ് മോഹന്‍ലാല്‍ എത്തുന്നത്. കോടതി മുറിയ്‌ക്കുള്ളിലാണ് സിനിമയുടെ കൂടുതല്‍ ഭാഗങ്ങളും ചിത്രീകരിച്ചിരിക്കുന്നത്.
നേരിന്‍റെ ട്രെയിലര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു (Neru Trailer). 'നേരി'ന്‍റേതായി പുറത്തിറങ്ങിയ പോസ്‌റ്ററുകളും ശ്രദ്ധ ആകര്‍ഷിച്ചിരുന്നു (Neru Official Poster). സിനിമയിലൂടെ കോടതി നടപടികൾ തികച്ചും റിയലിസ്‌റ്റിക്കായാണ് അവതരിപ്പിക്കുന്നതെന്ന് ജീത്തു ജോസഫ് പറഞ്ഞിരുന്നു. 'ദൃശ്യം 2'വിന്‍റെ വിജയത്തിന് ശേഷം മോഹന്‍ലാല്‍ - ജീത്തു ജോസഫ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രം കൂടിയാണിത് (Mohanlal Jeethu Joseph movie). ഒരിക്കല്‍ കൂടി ഈ കൂട്ടുകെട്ട് ഒന്നിക്കുമ്പോള്‍ പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയിലാണ്.