മലയാളികള്‍ക്ക് പുതിയൊരു ദൃശ്യാനുഭവം സമ്മാനിച്ച ബേസില്‍ ജോസഫ് (Basil Joseph) ചിത്രമായിരുന്നു 'മിന്നല്‍ മുരളി' (Minnal Murali). ടൊവിനോ തോമസിലൂടെ (Tovino Thomas) മലയാളി പ്രേക്ഷകര്‍ക്ക് മുമ്പില്‍ ആദ്യമായി ഒരു വേറിട്ട പരീക്ഷണവുമായി ബേസില്‍ എത്തിയപ്പോള്‍ ആരാധകര്‍ ആ സൂപ്പര്‍ ഹീറോയെ ഇരുകരങ്ങളും നീട്ടി സ്വീകരിച്ചു.
മലയാളത്തിലെ ആദ്യ സൂപ്പര്‍ ഹീറോ ചിത്രം വിവിധ സിനിമ മേഖലകളില്‍ നിന്നും പ്രശംസകള്‍ പിടിച്ചു പറ്റിയപ്പോള്‍ സിനിമയുടെ രണ്ടാം ഭാഗത്തെ കുറിച്ചുള്ള ചര്‍ച്ചകളും പുരോഗമിച്ചിരുന്നു. ഈ ചര്‍ച്ചകള്‍ക്കിടെ സിനിമയുമായി ബന്ധപ്പെട്ട് മറ്റൊരു വിവരം പങ്കുവച്ചിരിക്കുകയാണ് സംവിധായകന്‍ ബേസില്‍ ജോസഫ്.
'മിന്നല്‍ മുരളി' പുതിയ ഭാവത്തില്‍ പ്രേക്ഷകര്‍ക്ക് മുമ്പില്‍ എത്തുമെന്ന് അറിയിച്ചിരിക്കുകയാണ് ബേസില്‍. പ്രമുഖ കോമിക് മാഗസീനായ ടിങ്കിളിലൂടെയാണ് 'മിന്നല്‍ മുരളി' വീണ്ടും പ്രേക്ഷകര്‍ക്ക് മുമ്പില്‍ എത്തുന്നത്. തെലുഗു സൂപ്പര്‍താരം റാണ ദഗുപതിയുടെ (Rana Daggubati) സ്‌പിരിറ്റ് മീഡിയയും, നിര്‍മാതാവ് സോഫിയ പോളിന്‍റെ വീക്കെന്‍റ് ബ്ലോക്ക്‌ബസ്‌റ്റേഴ്‌സും ചേര്‍ന്നാണ് 'മിന്നല്‍ മുരളി'യുടെ കോമിക് (Minnal Murali Comics) കഥാപാത്രത്തെ വീണ്ടും എത്തിക്കുന്നത്.
'മിന്നല്‍ മുരളി'യുടെ കോമിക്‌സ് പ്രശസ്‌തമായ സാന്‍ഡിയാഗോ കോമിക് കോണില്‍ (Sandiego Comic Con) വച്ച് അവതരിപ്പിക്കുമെന്നും ബേസില്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിട്ടുണ്ട്. അമര്‍ ചിത്രകഥയിലും 'മിന്നല്‍ മുരളി'യുടെ കോമിക്‌സ് എത്തുമെന്ന് സംവിധായകന്‍ അറിയിച്ചു. നടന്‍ ടൊവിനോ തോമസും ഇക്കാര്യം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്.
Also Read:Nadikar Thilakam| ലൈറ്റ് ക്യാമറ നടികര്‍ തിലകം! ടൊവിനോ തോമസ് ചിത്രം ഉടന്‍ ആരംഭിക്കും; പുതിയ പോസ്‌റ്റര്‍ ശ്രദ്ധേയം
മലയാളത്തിലെ ആദ്യ സൂപ്പര്‍ ഹീറോ ചിത്രമെന്ന വിശേഷണത്തോടെ എത്തിയ സിനിമയില്‍ ഗുരു സോമസുന്ദരമാണ് (Guru Somasundaram) പ്രതിനായകന്‍റെ വേഷത്തിലെത്തി മിന്നും പ്രകടനം കാഴ്‌ചവച്ചത്. നായകനോളം പ്രാധാന്യമുള്ള വേഷമായിരുന്നു ചിത്രത്തില്‍ ഗുരു സോമസുന്ദരത്തിന്‍റേത്. കൂടാതെ അജു വര്‍ഗീസ് (Aju Varghese), ഹരിശ്രീ അശോകന്‍ (Harisree Ashokan), ബൈജു എന്നിവരും സുപ്രധാന വേഷങ്ങളില്‍ എത്തിയിരുന്നു.
'ഗോദ' (Godha) എന്ന സിനിമയ്‌ക്ക് ശേഷം ടൊവിനോ തോമസിനെ നായകനാക്കി ബേസില്‍ ഒരുക്കിയ രണ്ടാമത്തെ ചിത്രമായിരുന്നു 'മിന്നല്‍ മുരളി'. പ്രധാനമായും മലയാളത്തില്‍ ഒരുങ്ങിയ ചിത്രം ഹിന്ദി, തമിഴ്, കന്നഡ, തെലുഗു എന്നീ ഭാഷകളിലും റിലീസിനെത്തിയിരുന്നു. 2021 ഡിസംബര്‍ 16ന് ഡയറക്‌ട് ഒടിടി റിലീസായി നെറ്റ്‌ഫ്ലിക്‌സിലൂടെയാണ് ചിത്രം ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍ക്ക് മുമ്പിലെത്തിയത്.
അരുണ്‍, ജസ്‌റ്റിന്‍ മാത്യു എന്നിവര്‍ ചേര്‍ന്നാണ് 'മിന്നല്‍ മുരളി'ക്ക് വേണ്ടി തിരക്കഥ ഒരുക്കിയത്. സമീര്‍ താഹിര്‍ ഛായാഗ്രഹണവും നിര്‍വഹിച്ചു. സുഷിന്‍ ശ്യാമും ഷാന്‍ റഹ്മാനും ചേര്‍ന്നാണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയത്.
അതേസമയം 'നടികര്‍ തിലകം' (Nadikar Thilakam) ആണ് ടൊവിനോ തോമസിന്‍റേതായി അണിയറയില്‍ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം. സിനിമയുടെ ചിത്രീകരണം ജൂലൈ 11ന് ആരംഭിച്ചിരുന്നു.
Also Read:'മമ്മൂക്കയുടെ കയ്യിന്നാണ് അവാര്‍ഡും അനുഗ്രഹവും കിട്ടിയേക്കുന്നെ, ഇനി എന്നെ പിടിച്ചാ കിട്ടൂല' : പുരസ്‌കാര നേട്ടത്തില്‍ ടൊവിനോ തോമസ്