തിരുവനന്തപുരം: ദീപ്‌തി ഘണ്ടയുടെ ആദ്യ സംവിധാന സംരംഭമാണ് 'മീറ്റ് ക്യൂട്ട്'. ചിത്രത്തിന്‍റെ ടീസര്‍ പുറത്തിറങ്ങി. അഞ്ച് കഥകളുള്ള ആന്തോളജി സിനിമയാണ് 'മീറ്റ് ക്യൂട്ട്'. സ്‌നേഹം, വിശ്വാസം, സന്തോഷം, പ്രതീക്ഷ, സര്‍പ്രൈസ്, ഭയം, ദേഷ്യം, ഹൃദയാഘാതം തുടങ്ങി എല്ലാ വികാരങ്ങളും 'മീറ്റ് ക്യൂട്ടി'ന്‍റെ ടീസറിൽ കാണാനാകും.
രോഹിണി മൊല്ലേറ്റി, ആദ ശർമ, വർഷ ബൊല്ലമ്മ, ആകാൻക്ഷ സിങ്, റുഹാനി ശർമ, സുനൈന, സഞ്ചിത പൂനാച്ച, അശ്വിൻ കുമാർ, ശിവ കണ്ടുകുരി എന്നിവരാണ് 'മീറ്റ് ക്യൂട്ടില്‍' പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആന്തോളജിയിലെ കഥകളിലൊന്നിൽ സത്യരാജും സുപ്രധാന വേഷത്തിലെത്തുന്നു. ദീക്ഷിത് ഷെട്ടി, ഗോവിന്ദ് പത്മസൂര്യ, രാജ എന്നിവരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.