ഒരു മെഡിക്കല്‍ ക്യാമ്പസ് പശ്ചാത്തലില്‍ പുതിയ ചിത്രം ഒരുങ്ങുന്നു. സിനിമയുടെ ടൈറ്റില്‍ പോസ്‌റ്റര്‍ പുറത്തിറങ്ങി (Mayavanam Title Poster). ചിത്രത്തിന് 'മായാവനം' (Mayavanam) എന്നാണ് പേരിട്ടിരിക്കുന്നത്. ഉണ്ണി മുകുന്ദന്‍ തന്‍റെ ഫേസ്‌ബുക്ക് പേജിലൂടെയാണ് 'മായാവന'ത്തിന്‍റെ ടൈറ്റില്‍ പോസ്‌റ്റര്‍ പുറത്തുവിട്ടത് (Unni Mukundan released Mayavanam Title Poster).
വളരെ നിഗൂഢതകള്‍ ഉണര്‍ത്തുന്നതാണ് 'മായാവന'ത്തിന്‍റെ ടൈറ്റില്‍ പോസ്‌റ്റര്‍. ഒരു മെഡിക്കൽ കോളജിലെ നാല് വിദ്യാർഥികളുടെ ജീവിതത്തില്‍ ഉണ്ടാകുന്ന അപ്രതീക്ഷിത സംഭവങ്ങളിലൂടെയാണ് സിനിമയുടെ കഥ പുരോഗമിക്കുന്നത്. ആക്ഷൻ സർവൈവൽ ജോണറിലാണ് സംവിധായകന്‍ ചിത്രം ഒരുക്കിയിരിക്കുന്നത്. ഡോക്‌ടര്‍ ജഗത് ലാൽ ചന്ദ്രശേഖറാണ് സിനിമയുടെ സംവിധാനം. പുതുമുഖം ആദിത്യ സായ് ആണ് ചിത്രത്തില്‍ നായകനായി എത്തുന്നത്.
Also Read:Chaaver trailer announcement poster വിചിത്രമായി ചാവേര്‍ ട്രെയിലര്‍ അനൗണ്‍സ്‌മെന്‍റ് പോസ്‌റ്റര്‍
ജാഫർ ഇടുക്കി, അലൻസിയർ (Alencier) എന്നിവരും സുപ്രധാന വേഷത്തിലെത്തും. 'അപ്പൻ' എന്ന സിനിമയ്‌ക്ക് ശേഷം 'മായാവന'ത്തിലൂടെ അലൻസിയര്‍ വീണ്ടും ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുകയാണ്. ഇവരെ കൂടാതെ സെന്തിൽ കൃഷ്‌ണ, സുധി കോപ്പ, അരുൺ ചെറുകാവിൽ, റിയാസ് നെടുമങ്ങാട്, ശ്രീകാന്ത് മുരളി, ഗൗതം ശശി, ശ്യാംഭവി സുരേഷ്, ആമിന നിജാം എന്നിവരും ചിത്രത്തില്‍ അണിനിരക്കും.
സായ് സൂര്യ ഫിലിംസ് ആണ് സിനിമയുടെ നിര്‍മാണം. സായ് സൂര്യ ഫിലിംസ് നിർമിക്കുന്ന ആദ്യ ചിത്രം കൂടിയാണ് മായാവനം. വാഗമൺ, ഷൊർണൂർ എന്നിവിടങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം (Mayavanam shooting locations). സംവിധായകന്‍ ഡോക്‌ടര്‍ ജഗത് ലാൽ ചന്ദ്രശേഖര്‍ തന്നെയാണ് സിനിമയുടെ രചനയും സംഗീതവും ഒരുക്കിയിരിക്കുന്നത്.