കേരളം

kerala

ETV Bharat / entertainment

'ജാൻ എ മന്നി'ന് ശേഷം 'മഞ്ഞുമ്മൽ ബോയ്‌സു'മായി ചിദംബരം; ശ്രദ്ധനേടി ഫസ്റ്റ് ലുക്ക് - soubin shahir in Manjummel Boys

Manjummel Boys Coming Soon : സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, അഭിറാം രാധാകൃഷ്‌ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്‌മാൻ, അരുൺ കുര്യൻ, വിഷ്‌ണു രഘു, ചന്ദു തുടങ്ങി വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്

Manjummel Boys Coming Soon  Manjummel Boys  Manjummel Boys by Chidambaram  Manjummel Boys starring soubin shahir  Manjummel Boys starring sreenath bhasi  chandu salim kumar  Manjummel Boys fisrt look poster out  മഞ്ഞുമ്മൽ ബോയ്‌സ് ഫസ്റ്റ് ലുക്ക്  ശ്രദ്ധനേടി മഞ്ഞുമ്മൽ ബോയ്‌സ് ഫസ്റ്റ് ലുക്ക്  ജാൻ എ മൻ  Chidambaram new movie  Jan E Man  ഫസ്റ്റ് ലുക്ക് പോസ്റ്റർ  സൗബിൻ ഷാഹിർ മഞ്ഞുമ്മൽ ബോയ്‌സ്  ശ്രീനാഥ് ഭാസി  ബാലു വർഗീസ്  soubin shahir in Manjummel Boys  Manjummel Boys release
Manjummel Boys fisrt look

By ETV Bharat Kerala Team

Published : Dec 9, 2023, 2:46 PM IST

പ്രേക്ഷകർ ഏറ്റെടുത്ത 'ജാൻ എ മൻ' എന്ന ചിത്രത്തിന് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന സിനിമയാണ് 'മഞ്ഞുമ്മൽ ബോയ്‌സ്' (Manjummel Boys by Chidambaram). പ്രഖ്യാപനം മുതൽ ഏറെ ജനശ്രദ്ധ ആർജിച്ച ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവന്നിരിക്കുകയാണ്. സിനിമയിലെ പ്രധാന കഥാപാത്രങ്ങളെല്ലാം അണിനിരക്കുന്ന പോസ്റ്റർ മികച്ച പ്രതികരണമാണ് നേടുന്നത് (Manjummel Boys fisrt look poster out).

സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, അഭിറാം രാധാകൃഷ്‌ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്‌മാൻ, അരുൺ കുര്യൻ, വിഷ്‌ണു രഘു, ചന്ദു എന്നിവരാണ് ഈ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നടൻ സലീം കുമാറിന്‍റെ മകൻ ചന്ദു പ്രധാന വേഷത്തിൽ എത്തുന്നു എന്നതും 'മഞ്ഞുമ്മൽ ബോയ്‌സി'ന്‍റെ സവിശേഷതയാണ്. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം പറവ ഫിലിംസിന്‍റെ ബാനറിൽ ബാബു ഷാഹിർ, സൗബിൻ ഷാഹിർ, ഷോൺ ആന്‍റണി എന്നിവരാണ് നിർമിക്കുന്നത്.

ഒരു യഥാർഥ സംഭവത്തെ ആസ്‌പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത് എന്നാണ് വിവരം. സംവിധായകൻ ചിദംബരം തന്നെയാണ് ചിത്രത്തിനായി തിരക്കഥയും ഒരുക്കിയത്. കൊച്ചിയിൽ നിന്നും വിനോദയാത്രയുടെ ഭാഗമായി ഒരു സംഘം യുവാക്കൾ കൊടൈക്കനാലിൽ എത്തുന്നതും, അവിടെ അവർക്ക് നേരിടേണ്ടി വരുന്ന സംഭവ വികാസങ്ങളുമാണ് 'മഞ്ഞുമ്മൽ ബോയ്‌സ്' തിരശീലയിലേക്ക് പകർത്തുന്നത്.

സിനിമയുടെ ടൈറ്റിൽ അനൗൺസ്‌മെന്‍റ് പോസ്റ്റർ സമൂഹ മാധ്യമങ്ങളിലാകെ വൈറലായിരുന്നു. ഇപ്പോഴിതാ ഫസ്റ്റ് ലുക്കും പ്രേക്ഷകർ ഏറ്റെടുക്കുകയാണ്. അതേസമയം ചിത്രീകരണം പൂർത്തിയാക്കിയ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികളാണ് നിലവിൽ പുരോഗമിക്കുന്നത്. അടുത്ത വർഷം (2024) ജനുവരിയിൽ 'മഞ്ഞുമ്മൽ ബോയ്‌സ്' തിയേറ്ററുകളിലെത്തും.

സിനിമയുടെ ടെക്‌നിക്കല്‍ ഡിപാര്‍ട്‌മെന്‍റിലും പ്രഗത്ഭർ അണിനിരക്കുന്നുണ്ട്. ഷൈജു ഖാലിദാണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകൻ. വിവേക് ഹർഷൻ എഡിറ്റിങ്ങും നിർവഹിക്കുന്നു. സുഷിൻ ശ്യാമാണ് ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കുന്നത്. പശ്ചാത്തല സംഗീതം ഒരുക്കുന്നതും സുഷിൻ ശ്യാം തന്നെ.

പ്രൊഡക്ഷൻ ഡിസൈനർ - അജയൻ ചാലിശേരി, കോസ്റ്റ്യൂം ഡിസൈനർ - മഹ്സർ ഹംസ, മേക്കപ്പ് - റോണക്‌സ് സേവ്യർ, ആക്ഷൻ ഡയറക്‌ടർ - വിക്രം ദഹിയ, സൗണ്ട് ഡിസൈൻ - ഷിജിൻ ഹട്ടൻ, അഭിഷേക് നായർ, സൗണ്ട് മിക്‌സ് - ഫസൽ എ ബക്കർ, ഷിജിൻ ഹട്ടൻ, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ - ബിനു ബാലൻ, പ്രൊഡക്ഷൻ കൺട്രോളർ - ദീപക് പരമേശ്വരൻ, സ്റ്റിൽസ് - രോഹിത് കെ സുരേഷ്, കാസ്റ്റിങ് ഡയറക്‌ടർ - ഗണപതി, പോസ്റ്റർ ഡിസൈൻ - യെല്ലോ ടൂത്ത് എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകർ.

READ ALSO:ലോകേഷ് കനകരാജിന്‍റെ ഫൈറ്റ്‌ ക്ലബിലെ ആദ്യ ഗാനം; യാരും കാണാധാ ട്രെന്‍ഡിംഗില്‍

ABOUT THE AUTHOR

...view details