Mani Ratnam movie Ponniyin Selvan 2: 'പൊന്നിയിന്‍ സെല്‍വന്‍ 1'ന്‍റെ ഗംഭീര വിജയം ആഘോഷിക്കുകയാണ് സംവിധായകന്‍ മണിരത്‌നവും ടീമും. തിയേറ്റര്‍ വിജയമായ ചിത്രം പിന്നീട് ആമസോണ്‍ പ്രൈമിലൂടെ ഒടിടിയിലും റിലീസിനെത്തിയിരുന്നു. ഒടിടിയിലും മികച്ച രീതിയില്‍ മുന്നേറുന്ന സിനിമയുടെ രണ്ടാം ഭാഗത്തെ കുറിച്ചുള്ള പുതിയ അപ്‌ഡേറ്റാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
Ponniyin Selvan 2 release: സിനിമയുടെ രണ്ടാം ഭാഗത്തിന്‍റെ റിലീസ് തീയതി അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുകയാണ്. 'പൊന്നിയിന്‍ സെല്‍വന്‍ 2', 2023 ഏപ്രില്‍ 28ന് റിലീസിനെത്തും. ട്രെയിഡ് അനലിസ്‌റ്റ് രമേഷ് ബാലയാണ് ഇക്കാര്യം ട്വീറ്റിലൂടെ അറിയിച്ചിരിക്കുന്നത്.
Mani Ratnam about PS2: മണിരത്‌നത്തിന്‍റെ സ്വപ്‌ന പദ്ധതിയാണ് 'പൊന്നിയിന്‍ സെല്‍വന്‍'. സെപ്‌റ്റംബര്‍ 30നായിരുന്നു 'പൊന്നിയിന്‍ സെല്‍വന്‍ 1' തിയേറ്ററുകളിലെത്തിയത്. സിനിമയുടെ രണ്ടാം ഭാഗം ആറ് മുതല്‍ ഒമ്പത് മാസത്തിനകം റിലീസ് ചെയ്യുമെന്ന് മണിരത്‌നം നേരത്തെ തന്നെ അറിയിച്ചിരുന്നു. 'പൊന്നിയിന്‍ സെല്‍വന്‍റെ' പ്രൊമോഷനിടെയായിരുന്നു മണിരത്‌നം ഇക്കാര്യം അറിയിച്ചത്.
PS2 shooting: 'പൊന്നിയിന്‍ സെല്‍വന്‍റെ' ഒന്നാം ഭാഗത്തിനൊപ്പം തന്നെ രണ്ടാം ഭാഗത്തിന്‍റെയും ചിത്രീകരണം നടന്നുവെന്നും വിഎഫ്‌എക്‌സ് വര്‍ക്കുകള്‍ പൂര്‍ത്തിയാക്കാനുണ്ടെന്നും സംവിധായകന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. അതേസമയം 'പൊന്നിയിന്‍ സെല്‍വന്‍ 2'ന്‍റെ ചില ഭാഗങ്ങള്‍ റീഷൂട്ട് ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
Ponniyin Selvan box office collection: ഈ വര്‍ഷത്തെ ബോക്‌സ് ഒഫിസ് വിജയ ചിത്രം കൂടിയായിരുന്നു 'പൊന്നിയിന്‍ സെല്‍വന്‍'. 500 കോടി രൂപയാണ് സിനിമയുടെ ഇതുവരെയുള്ള ആഗോള കലക്ഷന്‍. തമിഴ്‌നാട്ടില്‍ നിന്ന് മാത്രം ചിത്രം 260 കോടി രൂപ കലക്‌ട് ചെയ്‌തു. 25 കോടിയാണ് ചിത്രത്തിന്‍റെ കേരള ബോക്‌സ് ഒഫിസ് കലക്ഷന്‍. 160 കോടിയാണ് വിദേശ രാജ്യങ്ങളില്‍ നിന്നും ചിത്രം നേടിയത്.
Ponniyin Selvan actors: ചിയാന്‍ വിക്രം, ഐശ്വര്യ റായ് ബച്ചന്‍, തൃഷ, കാര്‍ത്തി, ജയം രവി തുടങ്ങിയവര്‍ കേന്ദ്ര കഥാപാത്രങ്ങളിലെത്തിയ ചിത്രത്തില്‍ പ്രകാശ് രാജ്, ജയറാം, ശരത്കുമാര്‍, പ്രഭു, ഐശ്വര്യ ലക്ഷ്‌മി, ശോഭിത ധുലിപാല, വിക്രം പ്രഭു തുടങ്ങിയവരും അണിനിരന്നിരന്നു. എ.ആര്‍ റഹ്മാന്‍ ആണ് ചിത്രത്തിന് വേണ്ടി സംഗീതം നിര്‍വഹിച്ചത്. ഇതിഹാസ സാഹിത്യകാരന്‍ കല്‍ക്കി കൃഷ്‌ണമൂര്‍ത്തിയുടെ പ്രസിദ്ധമായ 'പൊന്നിയിന്‍ സെല്‍വന്‍' എന്ന നോവലിനെ ആസ്‌പദമാക്കിയാണ് അതേപേരില്‍ ചിത്രം ഒരുക്കിയത്.
Also Read:കല്‍ക്കി ട്രസ്‌റ്റിന് പൊന്നിയിന്‍ സെല്‍വന്‍റെ ഒരു കോടി