കേരളം

kerala

ETV Bharat / entertainment

മമ്മൂട്ടി അങ്കിള്‍ ഒന്ന്‌ വരുമോ? കരളലിയിച്ച്‌ കുഞ്ഞ്‌ ആരാധിക; ആഗ്രഹം സാധിച്ച്‌ മമ്മൂട്ടി

Mammootty visits fan girl: മമ്മൂട്ടിയുടെ കുഞ്ഞ്‌ ആരാധികയുടെ കരളലിയിപ്പിക്കുന്ന വാക്കുകള്‍ ഏറ്റെടുത്ത്‌ മലയാളികള്‍. ഈ കുഞ്ഞ്‌ ആരാധികയുടെ ആഗ്രഹം സാധിച്ചു കൊടുത്തിരിക്കുകയാണിപ്പോള്‍ മമ്മൂട്ടി.

Mammootty visits fan girl  മമ്മൂട്ടി അങ്കിള്‍ ഒന്ന്‌ വരുമോ?  കരളലിയിച്ച്‌ കുഞ്ഞ്‌ ആരാധിക  ആഗ്രഹം സാധിച്ച്‌ മമ്മൂട്ടി  Mammootty visits hospitalized fan girl
മമ്മൂട്ടി അങ്കിള്‍ ഒന്ന്‌ വരുമോ? കരളലിയിച്ച്‌ കുഞ്ഞ്‌ ആരാധിക; ആഗ്രഹം സാധിച്ച്‌ മമ്മൂട്ടി

By

Published : Apr 3, 2022, 12:40 PM IST

Mammootty visits fan girl: ആശുപത്രിക്കിടക്കയിലെ കുഞ്ഞ്‌ ആരാധികയുടെ ആഗ്രഹം സാധിച്ചു കൊടുത്ത്‌ മമ്മൂട്ടി. മമ്മൂട്ടിയുടെ കുഞ്ഞ്‌ ആരാധികയുടെ കരളലിയിപ്പിക്കുന്ന വാക്കുകള്‍ മലയാളികളുടെ ഹൃദയത്തെ കവര്‍ന്നിരിക്കുകയാണ്. 'മമ്മൂട്ടി അങ്കിളെ നാളെ എന്‍റെ ബെര്‍ത്‌ഡേ ആണ്. അങ്കിള്‍ എന്നെ ഒന്ന്‌ കാണാന്‍ വരുമോ' എന്ന്‌ ആശുപത്രി കിടക്കിയില്‍ കിടന്നുള്ള കുട്ടിയുടെ വീഡിയോ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

ഈ കുഞ്ഞ്‌ ആരാധികയുടെ ആഗ്രഹം സഫലമായിരിക്കുകയാണിപ്പോള്‍. ഇതേ ആശുപത്രിയില്‍ യാദൃശ്ചികമായി എത്തിയ മമ്മൂട്ടിയോട്‌ ഡോക്‌ടര്‍മാര്‍ ഇക്കാര്യം പറഞ്ഞപ്പോള്‍ തന്നെ മമ്മൂട്ടി കുട്ടിയെ കാണാനെത്തി. നിര്‍മാതാവ്‌ ആന്‍റോ ജോസഫും മമ്മൂട്ടിക്കൊപ്പം ഉണ്ടായിരുന്നു.

ഓര്‍മ നഷ്‌ടപ്പെടുന്ന അപൂര്‍വ്വ രോഗമാണ് കുട്ടിക്ക്‌. ആസ്‌റ്റര്‍ മെഡിസിറ്റിയില്‍ ചികിത്സയില്‍ കഴിയുകയാണ് കുട്ടി. ഇവിടേയ്‌ക്ക്‌ യാദൃശ്ചികമായി മമ്മൂട്ടി എത്തുകയായിരുന്നു. കുട്ടിയുടെ ആഗ്രഹം അറിഞ്ഞ മമ്മൂട്ടി കിടക്കയ്‌ക്ക്‌ അരികിലെത്തി പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു.

മമ്മൂട്ടി വന്ന്‌ കണ്ടതാണ് ഏറ്റവും വലിയ സമ്മാനമെന്നാണ്‌ ആ നിമിഷം കുഞ്ഞ്‌ ആരാധിക പറഞ്ഞത്‌. കുഞ്ഞ്‌ ആരാധികക്കൊപ്പം നില്‍ക്കുന്ന മമ്മൂട്ടിയുടെ ചിത്രങ്ങളും വീഡിയോകളും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാവുകയാണ്. ഹൃദയത്തില്‍ തൊടുന്ന ദൃശ്യങ്ങളെന്നാണ് ഇതെന്നും ഈ മമ്മൂട്ടിയെയാണ് മലയാളികള്‍ക്ക്‌ ഇഷ്‌ടമെന്നും വീഡിയോ കണ്ടവര്‍ പറയുന്നു.

Also Read: കുറ്റവാളികളെ പേടിച്ച്‌ മിണ്ടാതിരിക്കണോ...? ശ്രദ്ധേയമായി കീടം ടീസര്‍

ABOUT THE AUTHOR

...view details