മലയാളികളുടെ സ്വകാര്യ അഹങ്കാരം മമ്മൂട്ടിയുടേതായി Mammootty റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ബസൂക്ക' Bazooka. മെഗാസ്റ്റാര്‍ ചിത്രത്തിന്‍റെ ഓരോ പുതിയ വിശേഷങ്ങള്‍ക്കായും വളരെ ആകാംക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ഇപ്പോഴിതാ സിനിമയുടെ പുതിയ പോസ്‌റ്റര്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ്.
'ബസൂക്ക'യുടെ ഫാന്‍ മെയ്‌ഡ് പോസ്‌റ്ററാണ് Bazooka new poster സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കറുത്ത നിറമുള്ള ആര്‍മി ജാക്കറ്റ് ധരിച്ച് ഫ്രീക്ക് ലുക്കിലാണ് പുതിയ പോസ്‌റ്ററില്‍ മമ്മൂട്ടിയെ കാണാനാവുക. ഏതാനും ആയുധങ്ങള്‍ സജ്ജീകരിച്ചതാണ് താരത്തിന്‍റെ ജാക്കറ്റ്. ഒപ്പം ചെവിയില്‍ ഒരു ഇയര്‍ ഫോണും താരം ഘടിപ്പിച്ചിട്ടുണ്ട്. മമ്മൂട്ടിയുടെ ഫാന്‍ പേജുകളിലാണ് ഈ പോസ്‌റ്റര്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
നേരത്തെ 'ബസൂക്ക'യുടെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ Bazooka first look poster പുറത്തിറങ്ങിയിരുന്നു. മമ്മൂട്ടി തന്‍റെ ഫേസ്‌ബുക്ക് പേജിലൂടെയാണ് ഫസ്‌റ്റ് ലുക്ക് പങ്കുവച്ചത്. പോണി ടെയില്‍ ഹെയര്‍ സ്‌റ്റൈലില്‍ കൂളിങ് ഗ്ലാസും ധരിച്ച് ഒരു ആഡംബര ബൈക്കിനരികില്‍ സ്‌റ്റൈലായി നില്‍ക്കുന്ന മമ്മൂട്ടിയായിരുന്നു ഫസ്‌റ്റ് ലുക്കില്‍. പ്രഖ്യാപനം മുതല്‍ മാധ്യമശ്രദ്ധ നേടിയ 'ബസൂക്ക'യുടെ ഫസ്‌റ്റ് ലുക്കും ആരാധകര്‍ ഏറ്റെടുത്തിരുന്നു.
നേരത്തെ പുറത്തിറങ്ങിയ സിനിമയുടെ ടൈറ്റില്‍ പോസ്‌റ്ററും ശ്രദ്ധ നേടിയിരുന്നു. സ്യൂട്ട് ധരിച്ച് കൈകളുടെ പിറകില്‍ തോക്കൊളിപ്പിച്ച് ശാന്തനായി നില്‍ക്കുന്ന മമ്മൂട്ടിയായിരുന്നു ടൈറ്റില്‍ പോസ്‌റ്ററില്‍. കൈയില്‍ തോക്കുണ്ടെങ്കിലും തോക്കിന്‍ മുനയില്‍ നില്‍ക്കുന്ന മമ്മൂട്ടിയെയാണ് പോസ്‌റ്ററില്‍ കാണാനായത്.