Kadhal shooting starts: മെഗാസ്‌റ്റാര്‍ മമ്മൂട്ടിയും തെന്നിന്ത്യന്‍ സൂപ്പര്‍ താരം ജ്യോതികയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് 'കാതല്‍'. സിനിമയുടെ ചിത്രീകരണം കൊച്ചിയില്‍ ആരംഭിച്ചു. ചിത്രത്തിന്‍റെ സ്വിച്ച് ഓണ്‍ കര്‍മം ചെമ്പുമുക്ക് പാരിഷ് ഹാളില്‍ നടന്ന ചടങ്ങില്‍ നടന്നു. മമ്മൂട്ടി ഉള്‍പ്പെടെ 'കാതലി'ന്‍റെ അണിയറപ്രവര്‍ത്തകരും സിനിമ രംഗത്തെ പ്രമുഖരും ചടങ്ങില്‍ പങ്കെടുത്തു.
Kadhal first look poster: കഴിഞ്ഞ ദിവസം 'കാതല്‍' ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ റിലീസ് ചെയ്‌തിരുന്നു. ജ്യോതികയുടെ പിറന്നാള്‍ ദിനത്തോടനുബന്ധിച്ചായിരുന്നു അണിയറപ്രവര്‍ത്തകര്‍ പോസ്‌റ്റര്‍ പുറത്തുവിട്ടത്. 13 വര്‍ഷങ്ങള്‍ക്ക് ശേഷം ജ്യോതിക മലയാളത്തിലേയ്‌ക്ക് തിരിച്ചെത്തുന്ന സിനിമ കൂടിയാണിത്.
Jyothika Malayalam movies: ജ്യോതികയുടെ മൂന്നാമത്തെ മലയാള ചിത്രം കൂടിയാണ് 'കാതല്‍'. 2009ല്‍ പുറത്തിറങ്ങിയ 'സീതാകല്യാണം' എന്ന ചിത്രത്തിലാണ് ജ്യോതിക ഏറ്റവും ഒടുവിലായി മലയാളത്തില്‍ വേഷമിട്ടത്. 'രാക്കിളിപ്പാട്ടി'ലാണ് (2008) ജ്യോതിക ആദ്യമായി മലയാളത്തില്‍ അഭിനയിച്ചത്.