Mammootty Jyothika movie Kaathal update:മെഗാസ്‌റ്റാര്‍ മമ്മൂട്ടിയും തെന്നിന്ത്യന്‍ സൂപ്പര്‍ താരം ജ്യോതികയും ഒന്നിച്ചെത്തുന്ന ചിത്രമാണ് 'കാതല്‍ ദി കോര്‍'. പ്രഖ്യാപനം മുതല്‍ മാധ്യമ ശ്രദ്ധ നേടിയ സിനിമയുടെ ഓരോ പുതിയ അപ്‌ഡേറ്റുകള്‍ക്കുമായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ചിത്രത്തിന്‍റെ റിലീസുമായി ബന്ധപ്പെട്ടുള്ള ഒരു വിവരമാണ് പുറത്ത് വരുന്നിരിക്കുകയാണിപ്പോള്‍.
Kaathal The Core release: 'കാതല്‍' ഏപ്രില്‍ 20ന് റിലീസിനെത്തുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. ട്വീറ്റിലൂടെ ട്രേഡ് അനലിസ്‌റ്റ് ശ്രീധര്‍ പിള്ളയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ചിത്രം ഈദ് റിലീസായാണ് എത്തുന്നതെന്നും ശ്രീധര്‍ പിള്ള ട്വീറ്റ് ചെയ്‌തിട്ടുണ്ട്. മമ്മൂട്ടിയും ജ്യോതികയും ഒന്നിച്ചുള്ള 'കാതല്‍' പോസ്‌റ്ററും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.
Kaathal The Core Eid release: 'ദി കോര്‍' എന്ന ടാഗ്‌ലൈനോടു കൂടി പുറത്തിറങ്ങുന്ന മമ്മൂട്ടിയുടെയും ജ്യോതികയുടെയും 'കാതലി'നായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രം ഈദ് റിലീസായി ഏപ്രില്‍ 20ന് തിയേറ്ററുകളില്‍ എത്തും. ജിയോ ബേബിയുടെ ഏഴാമത്തെ ചിത്രം കൂടിയാണിത്.
Mammootty as election candidate in Kaathal:'കാതലി'ല്‍ മാത്യു ദേവസി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന മാത്യു ദേവസിയുടെ വേഷത്തിലാണ് താരം പ്രത്യക്ഷപ്പെടുന്നത്. നേരത്തെ മാത്യു ദേവസിയുടെ ഫ്ലക്‌സ് ബോര്‍ഡുകള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു. തീക്കോയി ഗ്രാമ പഞ്ചായത്ത് മൂന്നാം വാര്‍ഡ് ഇടത് സ്ഥാനാര്‍ഥി മാത്യു ദേവസിയെ വിജയിപ്പിക്കുക എന്നെഴുതിയ ഫ്ലക്‌സ് ബോര്‍ഡായിരുന്നു സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്‌ടിച്ചത്.