കേരളം

kerala

ETV Bharat / entertainment

കാരവാനില്‍ നിന്നിറങ്ങി ചുറ്റുമുള്ളവരെ അഭിവാദ്യം ചെയ്‌ത്‌ മമ്മൂട്ടി; കാതല്‍ ലൊക്കേഷനില്‍ ബിഗ്‌ ബി തീം മ്യൂസിക് - കാതല്‍

Mammootty in Kaathal location: കാതല്‍ ലൊക്കേഷനില്‍ മമ്മൂട്ടി. കാരവാനില്‍ നിന്നിറങ്ങി ചുറ്റുമുള്ളവരെ അഭിവാദ്യം ചെയ്‌ത്‌ മമ്മൂട്ടി.

Mammootty in Kaathal location  Mammootty in Kaathal The Core location  Kaathal The Core location  Mammootty  Kaathal  ചുറ്റുമുള്ളവരെ അഭിവാദ്യം ചെയ്‌ത്‌ മമ്മൂട്ടി  മമ്മൂട്ടി  കാതല്‍ ലൊക്കേഷനില്‍ ബിഗ്‌ ബി തീം മ്യൂസിക്  ബിഗ്‌ ബി തീം മ്യൂസിക്  കാതല്‍ ലൊക്കേഷനില്‍ മമ്മൂട്ടി  Kaathal location Mammootty video viral  Mammootty movie Kaathal  Mammootty flux board for Kaathal promotion  Kaathal cast and crew  Jyothika  കാതല്‍  ജ്യോതിക
കാരവാനില്‍ നിന്നിറങ്ങി ചുറ്റുമുള്ളവരെ അഭിവാദ്യം ചെയ്‌ത്‌ മമ്മൂട്ടി; കാതല്‍ ലൊക്കേഷനില്‍ ബിഗ്‌ ബി തീം മ്യൂസിക്

By

Published : Nov 18, 2022, 10:45 AM IST

Mammootty movie Kaathal: മമ്മൂട്ടിയുടേതായി അണിയറയില്‍ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് 'കാതല്‍-ദ കോര്‍'. ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രം പ്രഖ്യാപനം മുതല്‍ മാധ്യമ ശ്രദ്ധ നേടിയിരുന്നു. സിനിമയുമായി ബന്ധപ്പെട്ടുള്ള ഓരോ പുതിയ അപ്‌ഡേറ്റുകളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്.

Kaathal location Mammootty video viral: ഇപ്പോഴിതാ 'കാതല്‍' ലൊക്കേഷനില്‍ നിന്നുള്ള മമ്മൂട്ടിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. മമ്മൂട്ടി കാരവാനില്‍ നിന്നിറങ്ങുന്നതാണ് വീഡിയോ. ഒപ്പം ബിഗ്‌ ബി എന്ന ചിത്രത്തിലെ തീം സോംഗും ഉള്‍പ്പെടുത്തിയിട്ടുണ്ട്. മഴയത്ത് കാരവാനില്‍ നിന്നിറങ്ങി ചുറ്റും കൂടി നിന്നവരെ അഭിവാദ്യം ചെയ്‌ത മമ്മൂട്ടി മറ്റൊരു വാഹനത്തില്‍ കയറി സ്വയം ഡ്രൈവ് ചെയ്‌ത് പോകുന്നതും വീഡിയോയില്‍ കാണാം.

Mammootty with Jyothika: തെന്നിന്ത്യന്‍ സൂപ്പര്‍താരം ജ്യോതിക ആണ് ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായെത്തുക. മാത്യു ദേവസി എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ താരം അവതരിപ്പിക്കുന്നത്. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഈ കഥാപാത്രം ഇടതുപക്ഷത്തിന്‍റെ സ്വതന്ത്ര സ്ഥാനാര്‍ഥിയായാണ് മത്സരിക്കുന്നത്.

Mammootty flux board for Kaathal promotion: നേരത്തെ മാത്യു ദേവസിയുടെ ഫ്ലക്‌സ്‌ ബോര്‍ഡ്‌ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. തീക്കോയി ഗ്രാമ പഞ്ചായത്ത് മൂന്നാം വാര്‍ഡ് ഇടത് സ്ഥാനാര്‍ഥി മാത്യു ദേവസിയെ വിജയിപ്പിക്കുക എന്നായിരുന്നു ഫ്ലക്‌സ്‌ ബോര്‍ഡില്‍ എഴുതിയിരുന്നത്.

Kaathal cast and crew: മമ്മൂട്ടി-ജ്യോതിക എന്നിവരെ കൂടാതെ ലാലു അലക്‌സ്‌, ചിന്നു ചാന്ദിനി, മുത്തുമണി, സുധി കോഴിക്കോട്, ജോസി സിജോ, അനഘ അക്കു, ആദര്‍ശ്‌ സുകുമാരന്‍ തുടങ്ങിയവരും ചിത്രത്തില്‍ സുപ്രധാന വേഷങ്ങളിലെത്തും. ആദര്‍ശ്‌ സുകുമാരനും പോള്‍സണ്‍ സ്‌കറിയയും ചേര്‍ന്നാണ് ചിത്രത്തിന് വേണ്ടി രചന നിര്‍വഹിച്ചിരിക്കുന്നത്.

ജിയോ ബേബി സംവിധാനം ചെയ്യുന്ന ഏഴാമത്തെ ചിത്രം കൂടിയാണ് 'കാതല്‍'. മമ്മൂട്ടി കമ്പനി ആണ് നിര്‍മാണം. ദുല്‍ഖര്‍ സല്‍മാന്‍റെ വേഫെറെര്‍ ഫിലിംസാണ് സിനിമയുടെ വിതരണം. സാലു കെ തോമസ് ഛായാഗ്രഹണവും ഫ്രാന്‍സിസ് ലൂയിസ് എഡിറ്റിംഗും നിര്‍വഹിക്കും. മാത്യൂസ് പുളിക്കല്‍ ആണ് സംഗീതം.

Also Read:മനസുനിറയ്‌ക്കും ചിരി ; കാതലിന്‍റെ ഫസ്റ്റ്‌ലുക്ക് പുറത്തുവിട്ട് മമ്മൂട്ടിയും ജിയോ ബേബിയും

ABOUT THE AUTHOR

...view details