കേരളം

kerala

ETV Bharat / entertainment

എല്ലാ ശ്രദ്ധയും ഊർജവും ആ സിനിമയില്‍, ഇത് സ്വപ്‌ന സാക്ഷാത്‌കാരം ; രാജമൗലി ചിത്രത്തെ കുറിച്ച് മഹേഷ് ബാബു - മഹേഷ് ബാബു എസ് എസ് രാജമൗലി സിനിമ

തെലുങ്കില്‍ വലിയ ആരാധക പിന്തുണയുളള താരമാണ് മഹേഷ് ബാബു. ടോളിവുഡില്‍ താരമൂല്യത്തിന്‍റെ കാര്യത്തില്‍ മുന്നിലാണ് നടന്‍

mahesh babu ss rajamouli movie  mahesh babu about ss rajamouli movie  mahesh babu upcoming movie  മഹേഷ് ബാബു എസ് എസ് രാജമൗലി ചിത്രം  മഹേഷ് ബാബു എസ് എസ് രാജമൗലി സിനിമ  രാജമൗലി ചിത്രത്തെ കുറിച്ച് മഹേഷ് ബാബു
എന്‍റെ എല്ലാ ശ്രദ്ധയും ഊർജവും ആ സിനിമയില്‍ ആയിരിക്കും, ഇത് എനിക്ക് സ്വപ്‌ന സാക്ഷാത്‌കാരമാണ്, രാജമൗലി ചിത്രത്തെ കുറിച്ച് മഹേഷ് ബാബു

By

Published : May 23, 2022, 10:53 PM IST

സര്‍ക്കാരുവാരി പാട്ടയുടെ വന്‍വിജയത്തിലൂടെ തെലുങ്കില്‍ വീണ്ടും തിളങ്ങിനില്‍ക്കുകയാണ് സൂപ്പര്‍ താരം മഹേഷ് ബാബു. മേയ് 12ന് തിയേറ്ററുകളിലെത്തിയ സിനിമ ഇതുവരെ ഇരൂനുറ് കോടിക്കടുത്ത് കളക്‌ഷനാണ് നേടിയത്. മാസ് ആക്ഷന്‍ ചിത്രം മികച്ച പ്രതികരണങ്ങളോടെ ഇപ്പോഴും പ്രദര്‍ശനം തുടരുന്നു.

കീര്‍ത്തി സുരേഷ് നായികയായ സിനിമ പരശുറാം ആണ് സംവിധാനം ചെയ്‌തത്. സര്‍ക്കാരുവാരി പാട്ടയ്‌ക്ക് പിന്നാലെ എസ് എസ് രാജമൗലിയുടെ ബ്രഹ്മാണ്ഡ സിനിമയില്‍ അഭിനയിക്കാനുളള തയാറെടുപ്പുകളിലാണ് മഹേഷ് ബാബു. ആര്‍ആര്‍ആര്‍ റിലീസ് സമയത്ത് രാജമൗലി തന്നെ മഹേഷ് ബാബു ചിത്രത്തെ കുറിച്ച് തുറന്നുപറഞ്ഞിട്ടുണ്ട്.

എസ് എസ് രാജമൗലി സിനിമയില്‍ അഭിനയിക്കാന്‍ പോവുന്നതിന്‍റെ ആകാംക്ഷ മഹേഷ് ബാബുവും പങ്കുവച്ചിരിക്കുകയാണ്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ബിഗ് ബജറ്റ് സിനിമയെ കുറിച്ച് തെലുങ്ക് സൂപ്പര്‍താരം മനസുതുറന്നത്.

എസ് എസ് രാജമൗലിക്കൊപ്പമുളള വലിയ ചിത്രത്തിലാണ് ഇപ്പോള്‍ തന്‍റെ ശ്രദ്ധയെന്ന് മഹേഷ് ബാബു പറയുന്നു. എന്‍റെ എല്ലാ ശ്രദ്ധയും ഊർജവും അവിടെയായിരിക്കും. ഇത് എനിക്ക് ഒരു സ്വപ്‌ന സാക്ഷാത്‌കാരമാണ്. ഞങ്ങൾ വളരെക്കാലമായി ഒന്നിച്ച് പ്രവര്‍ത്തിക്കാനായി ശ്രമിക്കുന്നു.

ഒടുവിൽ അത് സംഭവിക്കുകയാണ്. എന്‍റെ പക്കലുള്ളതെല്ലാം ഞാൻ സിനിമയ്‌ക്കായി നൽകും. അതിൽ ഞാൻ വളരെ ആവേശത്തിലാണ്, നടന്‍ പറഞ്ഞു. അതേസമയം തന്നെ ബാഹുബലി സീരീസ് പോലുളള സിനിമകളില്‍ അഭിനയിക്കാനുളള തന്‍റെ ആഗ്രഹവും മഹേഷ് ബാബു പങ്കുവച്ചു.

എന്‍റെ ജോലിക്ക് ആഗോള ശ്രദ്ധ ഉണ്ടാകേണ്ടത് വളരെ പ്രധാനമാണ്. ബാഹുബലി സീരീസ് എല്ലാം അതിനായി ചെയ്‌ത കാര്യങ്ങള്‍ സെന്‍സേഷണല്‍ ആയിരുന്നു. സിനിമ നേടിയ പ്രതികരണം വിലയിരുത്തിയപ്പോൾ, അത്തരം സിനിമകളിൽ അഭിനയിക്കാനുളള തന്‍റെ ആഗ്രഹം ഒരു വലിയ സ്വപ്‌നം പോലെയായി മാറി, മഹേഷ് ബാബു പറഞ്ഞു.

ആക്ഷന്‍ വിഭാഗത്തില്‍പ്പെട്ട സിനിമകളാണ് തനിക്ക് കൂടുതല്‍ ഇഷ്‌ടമെന്നും എപ്പോഴും രോമാഞ്ചം നല്‍കാറുളള ഒരു സിനിമാ വിഭാഗമാണ് അതെന്നും സൂപ്പര്‍താരം കൂട്ടിച്ചേര്‍ത്തു.

ABOUT THE AUTHOR

...view details