ടൊവിനോ തോമസിന്‍റേതായി Tovino Thomas വരാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രങ്ങളില്‍ ഒന്നാണ് 'നടികര്‍ തിലകം' Nadikar Thilakam. ലാൽ ജൂനിയർ Lal Jr എന്ന ജീൻ പോൾ ലാൽ Jean Paul Lal സംവിധാനം ചെയ്യുന്ന ചിത്രത്തെ കുറിച്ചുള്ള ആവേശകരമായ ഒരു അപ്‌ഡേറ്റാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
'നടികര്‍ തിലക'ത്തിന്‍റെ ചിത്രീകരണം Nadikar Thilakam shooting ഉടന്‍ ആരംഭിക്കുമെന്ന് അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് ടൊവിനോ തോമസ്. ഞായറാഴ്‌ചയാണ് താരം ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്. 'നടികർ തിലക'ത്തിന്‍റെ ചിത്രീകരണം 2023 ജൂലൈ 11ന് ആരംഭിക്കുമെന്ന് വളരെ ആവേശം പ്രകടിപ്പിച്ച് കൊണ്ട് ടൊവിനോ ഫേസ്‌ബുക്കില്‍ കുറിച്ചു. കുറിപ്പിനൊപ്പം 'നടികര്‍ തിലക'ത്തിന്‍റെ പുതിയൊരു പോസ്‌റ്റും Nadikar Thilakam poster ടൊവിനോ പങ്കുവച്ചിട്ടുണ്ട്.
'ലൈറ്റ്‌സ്, ക്യാമറ, നടികർ തിലകം! ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന നടികർ തിലകം എന്ന സിനിമയുടെ ചിത്രീകരണം 2023 ജൂലൈ 11ന് ആരംഭിക്കുമെന്ന് അറിയിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്! ഒരു സിനിമാറ്റിക് ഐക്കണിന്‍റെ ഉദയത്തിന് സാക്ഷ്യം വഹിക്കാൻ തയ്യാറാകൂ! കൂടുതൽ അപ്‌ഡേറ്റുകൾക്കായി കാത്തിരിക്കുക, സ്‌റ്റാര്‍ഡത്തിന്‍റെ ലോകത്തേയ്‌ക്കുള്ള അവിസ്‌മരണീയമായ ഒരു യാത്രയ്ക്കായി തയ്യാറെടുക്കുക.' -ഇപ്രകാരമാണ് പോസ്‌റ്റര്‍ പങ്കുവച്ച് ടൊവിനോ കുറിച്ചത്.
'2018 എവരിവണ്‍ ഈസ് എ ഹീറോ' 2018 Everyone Is A Hero ആയിരുന്നു ഏറ്റവും ഒടുവിലായി റിലീസ് ചെയ്‌ത ടൊവിനോ ചിത്രം. ഈ സിനിമയുടെ ഗംഭീര വിജയത്തിന് ശേഷമാണ് ടൊവിനോ തോമസ് 'നടികര്‍ തിലക'ത്തിന്‍റെ ഷൂട്ടിങ്ങിലേയ്‌ക്ക് കടക്കാനൊരുങ്ങുന്നത്.
ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു വേഷത്തിലാണ് ചിത്രത്തില്‍ ടൊവിനോ തോമസ് പ്രത്യക്ഷപ്പെടുക. കുടുംബ പ്രശ്‌നങ്ങൾ, വിഷാദം, ആസക്തി എന്നിവയുമായി മല്ലിടുന്ന ഒരു സൂപ്പർ താരത്തിന്‍റെ കഥാപാത്രത്തെയാണ് ചിത്രത്തില്‍ ടൊവിനോ തോമസ് അവതരിപ്പിക്കുന്നത്.