കേരളം

kerala

ETV Bharat / entertainment

ബഹിഷ്‌കരണം ഒരു പ്രശ്‌നമല്ല, ലൈഗര്‍ ഹിറ്റാകുമെന്ന് വിജയ്‌ ദേവരകൊണ്ടയുടെ ഉറപ്പ് - Director Puri Jagannadh about Liger

Vijay Devarakonda request to audience: ഓഗസ്‌റ്റ് 25ന് റിലീസ് ചെയ്യുന്ന ലൈഗര്‍ ഹിറ്റാകുമെന്ന് വിജയ്‌ ദേവരകൊണ്ടയുടെ ഉറപ്പ്.

Liger boycott trend  Vijay Deverakonda guarantees Liger will rock on Aug 25  ലൈഗര്‍ ഹിറ്റാകുമെന്ന് വിജയ്‌ ദേവരകൊണ്ടയുടെ ഉറപ്പ്  Vijay Devarakonda request to audience  ആരാധകരോട് അപേക്ഷിച്ച് വിജയ്‌ ദേവരകൊണ്ട  Liger release  Liger pre release event  Vijay Devarakonda in Liger promotions  Director Puri Jagannadh about Liger  Director Puri Jagannadh about Liger  Ananya Pandey in Liger promotions
ബഹിഷ്‌കരണം ഒരു പ്രശ്‌മനമല്ല, ലൈഗര്‍ ഹിറ്റാകുമെന്ന് വിജയ്‌ ദേവരകൊണ്ടയുടെ ഉറപ്പ്

By

Published : Aug 21, 2022, 2:03 PM IST

Liger release: വിജയ്‌ ദേവരകൊണ്ടയുടെ റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ലൈഗര്‍'. റിലീസിനോടടുക്കുമ്പോള്‍ സിനിമ ബഹിഷ്‌കരണ പട്ടികയിലും ഇടംപിടിച്ചിരിക്കുകയാണ്. താരത്തിന്‍റെ ആദ്യ പാന്‍ ഇന്ത്യന്‍ ചിത്രം കൂടിയായ 'ലൈഗര്‍' ഓഗസ്‌റ്റ് 25ന് തന്നെ തിയേറ്ററുകളിലെത്തുമെന്ന് ആരാധകര്‍ക്ക് ഉറപ്പ് നല്‍കിയിരിക്കുകയാണ് താരം.

Liger pre release event: റിലീസിന് മുന്നോടിയായുള്ള പ്രൊമോഷന്‍ തിരക്കിലാണിപ്പോള്‍ താരവും 'ലൈഗര്‍' ടീമും. ഇതിന്‍റെ ഭാഗമായി ഇന്ത്യൻ പര്യടനം നടത്തിവരികയാണ് വിജയ്‌ ദേവരകൊണ്ട. ആന്ധ്രപ്രേദേശിലെ ഗുണ്ടൂരില്‍ വലിയ ജനാവലിയോടെ 'ലൈഗറി'ന്‍റെ പ്രീ റിലീസ് ഇവന്‍റ്‌ നടന്നു.

Vijay Devarakonda in Liger promotions: കഴിഞ്ഞ ഇരുപത് ദിവസമായി താന്‍ പ്രതിദിനം ഓരോ നഗരത്തില്‍ പര്യടനം നടത്തുകയായിരുന്നുവെന്ന് പ്രീ റിലീസ് ഇവന്‍റില്‍ താരം പറഞ്ഞു. 'എനിക്കിപ്പോള്‍ ഊര്‍ജമില്ല, എന്‍റെ ആരോഗ്യവും നന്നല്ല. പക്ഷേ ഗുണ്ടൂരിന്‍റെ സ്‌നേഹം കാരണം ഞാന്‍ ഇവിടെ വരാന്‍ ആഗ്രഹിച്ചു. 'ലൈഗര്‍' തിരക്കഥ കേട്ടപ്പോഴും സിനിമയുടെ ചിത്രീകരണ വേളയിലും മനസ്സില്‍ വന്ന വാക്കാണ് മെന്‍റല്‍.

Vijay Devarakonda about Liger: 'ലൈഗര്‍' പ്രൊമോഷനുകള്‍ എന്‍റെ ജീവിത കാലത്തെ ഓര്‍മകളാണ്. അത്തരം നിരവധി ഓര്‍മകള്‍ നിങ്ങള്‍ക്കായി സൃഷ്‌ടിക്കുന്നതിനുള്ള എന്‍റെ ആദ്യപടിയാണ് 'ലൈഗര്‍'. സിനിമ ഹിറ്റാകുമെന്ന് ഞാന്‍ ഉറപ്പ് നല്‍കുന്നു. നിങ്ങള്‍ എനിക്കായി ഒരു കാര്യം ചെയ്യണം. ഓഗസ്‌റ്റ് 25ന് നിങ്ങള്‍ ഗുണ്ടൂരിനെ പിടിച്ചുലക്കണം. ഓഗസ്‌റ്റ് 25ന് വാത്ത് ലഗാ ഡെംഗേ.'-ലൈഗര്‍ പ്രൊമോഷനില്‍ വിജയ്‌ ദേവരകൊണ്ട പറഞ്ഞു.

'ലാല്‍ സിംഗ്‌ ഛദ്ദ'യുടെ ബോക്‌സ്‌ഓഫീസ്‌ പരാജയത്തിന് ശേഷം വിജയ്‌ ദേവരകൊണ്ട, ആമിര്‍ ഖാനെ പിന്തുണച്ചതും 'ലൈഗര്‍' ബഹിഷ്‌കരണ ആഹ്വാനത്തിന് കാരണമായിരുന്നു. 'ലാല്‍ സിംഗ്‌ ഛദ്ദ'യ്‌ക്ക് നേരെയുള്ള ബഹിഷ്‌കരണ ആഹ്വാനത്തിനെതിരെയും താരം പ്രതികരിച്ചിരുന്നു. ഇത്തരം ആരോപണങ്ങള്‍ കാരണം അനേകം കുടുംബങ്ങള്‍ പ്രതിസന്ധിയിലാകും എന്നായിരുന്നു ദേവരകൊണ്ടയുടെ പ്രതികരണം.

Director Puri Jagannadh about Liger: സംവിധായകന്‍ പുരി ജഗന്നാഥും യാതൊരു പിരിമുറുക്കവും പ്രകടിപ്പിക്കാതെ സിനിമയില്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു. 'ഈ ജനകൂട്ടം 'ലൈഗറി'ന്‍റെ വിജയാഘോഷമായാണ് എനിക്ക് തോന്നുന്നത്. ഇത് സിനിമയ്‌ക്ക് മുമ്പുള്ള പ്രൊമോഷന്‍ പോലെയല്ല. നിങ്ങളോരോരുത്തരും ടിക്കറ്റ് എടുത്താല്‍ സിനിമ ബ്ലോക്ക്ബസ്‌റ്ററാകും. 'ലൈഗറി'ല്‍ വിജയ്‌ കലക്കി. അതുപോലെ അനന്യയും രമ്യ കൃഷ്‌ണയും അവരുടെ റോളുകള്‍ മികവുറ്റതാക്കി. സിനിമയില്‍ മൈക്ക് ടൈസന്‍ ഹൈലൈറ്റായിരിക്കും. മൈക്കിനെ തോല്‍പ്പിക്കാന്‍ ആര്‍ക്കും കഴിയില്ല.

'ലൈഗര്‍' കാണുന്നതിന് മുമ്പ് മൈക്ക്‌ ടൈസന്‍റെ മഹത്വത്തെ കുറിച്ചറിയാല്‍ ഗൂഗിള്‍ ചെയ്യുക. നിങ്ങള്‍ സിനിമ കൂടുതല്‍ നന്നായി ആസ്വദിക്കും. 'ലൈഗര്‍' ഫലം അറിയുന്നതിന് മുമ്പ് തന്നെ 'ലൈഗറി'ന്‍റെ ഇരട്ടി ബഡ്‌ജറ്റിലുള്ള 'ജന ഗണ മന'യുടെ ആദ്യ ഷെഡ്യൂള്‍ ഞങ്ങള്‍ പൂര്‍ത്തീകരിച്ചു. അതാണ് സിനിമയിലുള്ള ഞങ്ങളുടെ ആത്മവിശ്വാസം.' -സംവിധായകന്‍ പുരി ജഗന്നാഥ് പറഞ്ഞു.

Ananya Pandey in Liger promotions: 'ലൈഗറി'ലൂടെ തെലുഗുവില്‍ അരങ്ങേറ്റം കുറിക്കുന്ന അനന്യ പാണ്ഡെയും പ്രീ റിലീസ്‌ ഇവന്‍റില്‍ വലിയ ജനാവലിയെ അഭിസംബോധന ചെയ്‌തു. തെലുഗുവില്‍ ഏതാനും വാചകങ്ങള്‍ പറയാന്‍ അനന്യ പാണ്ഡെ ശ്രമിച്ചു. 'എനിക്ക് തെലുഗു പ്രേക്ഷകരെ ഒരുപാട്‌ ഇഷ്‌ടമാണ്. ഇവിടെ വരുന്നതിന് മുമ്പ് ഗുണ്ടൂരിനെ കുറിച്ച് സംവിധായകന്‍ എന്നോട് പറഞ്ഞു. ഞങ്ങള്‍ ഗുണ്ടൂരിനെ അടിച്ചാല്‍ ഇന്ത്യ മുഴുവന്‍ ആ ശബ്‌ദം കേള്‍ക്കുമെന്ന് സംവിധായകന്‍ എന്നോട് പറഞ്ഞു. വിജയ്‌ ദേവരകൊണ്ട, പുരി ജഗന്നാഥ്‌, ചാര്‍മി തുടങ്ങീ മികച്ച ടീമിനൊപ്പമാണ് എന്‍റെ തെലുഗു അരങ്ങേറ്റം. 'ലൈഗര്‍' റിലീസിന് ശേഷം ഞാന്‍ ഗുണ്ടൂരില്‍ തിരിച്ചുവരും.' -അനന്യ പാണ്ഡെ പറഞ്ഞു.

Also Read: ലൈഗര്‍ രണ്ടാം ഭാഗത്തെ കുറിച്ച് വിജയ്‌ ദേവരകൊണ്ട, ട്വിറ്ററില്‍ ട്രെന്‍ഡായി ലൈഗര്‍ ബഹിഷ്‌കരണം

For All Latest Updates

ABOUT THE AUTHOR

...view details