കേരളം

kerala

ETV Bharat / entertainment

ആർട്ടിക്കിൾ 21 : ഇന്ത്യന്‍ തെരുവുകളില്‍ പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെ ജീവിതം ഉടന്‍ തിയേറ്ററുകളില്‍ - Article 21 release on this July

ആർട്ടിക്കിൾ 21 റിലീസിനൊരുങ്ങുന്നു. പ്രേക്ഷകരില്‍ വളരെ കൗതുകം ഉണര്‍ത്തുന്ന പോസ്‌റ്ററിനൊപ്പമാണ് റിലീസ് വിവരം പങ്കുവച്ചിരിക്കുന്നത്

ആർട്ടിക്കിൾ 21  ആർട്ടിക്കിൾ 21 റിലീസിനൊരുങ്ങുന്നു  Joju George  ജോജു ജോര്‍ജ്  Lena  ലെന  അജു വര്‍ഗീസ്  Aju Varghese  Article 21  Article 21 റിലീസ്  ലെനില്‍ ബാലകൃഷ്‌ണന്‍  Lena Joju George Aju Varghese movie  Article 21 release on this July  Article 21 release
ആർട്ടിക്കിൾ 21: ഇന്ത്യന്‍ തെരുവുകളില്‍ പാര്‍ശ്വവത്ക്കരിക്കപ്പെട്ട സമൂഹത്തിന്‍റെ ജീവിതം ഉടന്‍ തിയേറ്ററുകളില്‍

By

Published : Jul 17, 2023, 7:43 PM IST

ലെന (Lena), ജോജു ജോര്‍ജ് (Joju George), അജു വര്‍ഗീസ് (Aju Varghese) എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ലെനിൻ ബാലകൃഷ്‌ണൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ആർട്ടിക്കിൾ 21'. ചിത്രം ജൂലൈ 28നാണ് തിയേറ്ററുകളില്‍ എത്തുക. ലെനയാണ് റിലീസ് തീയതി ഫേസ്‌ബുക്കിലൂടെ പങ്കുവച്ചിരിക്കുന്നത്.

'ആർട്ടിക്കിൾ 21'ന്‍റെ (Article 21) പുതിയ പോസ്‌റ്റര്‍ പങ്കുവച്ച് കൊണ്ടാണ് റിലീസ് വിവരം ലെന ആരാധകരെ അറിയിച്ചിരിക്കുന്നത്. പ്രേക്ഷകരില്‍ വളരെ കൗതുകം ഉണര്‍ത്തുന്നതാണ് ചിത്രത്തിന്‍റെ പുതിയ പോസ്‌റ്റര്‍. നടി ലെന ശക്തമായ കഥാപാത്രത്തെയാകും ചിത്രത്തില്‍ അവതരിപ്പിക്കുക എന്നാണ് ഇതുവരെ പുറത്തിറങ്ങിയ പോസ്‌റ്ററുകള്‍ നല്‍കുന്ന സൂചന.

ഇന്ത്യന്‍ ജനാധിപത്യത്തിന്‍റെ ദുരവസ്ഥ തുറന്നുകാട്ടുന്നതാണ് ചിത്രം. ഇന്ത്യന്‍ തെരുവുകളില്‍ പാര്‍ശ്വവത്കരിക്കപ്പെട്ട സമൂഹത്തിന്‍റെ ജീവിതം ഈ സിനിമയിലൂടെ പകര്‍ത്താന്‍ ശ്രമിക്കുകയാണെന്ന് സംവിധായകന്‍ ലെനിന്‍ ബാലകൃഷ്‌ണന്‍ നേരത്തെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.

'പൗരാവകാശങ്ങളെല്ലാം നിഷേധിക്കപ്പെട്ട മനുഷ്യരുടെ ലോകത്തെ കുറിച്ചാണ് ചിത്രം സംസാരിക്കുന്നത്. അവരുടേത് കൂടിയാണ് ഇന്ത്യ. അവരും രാജ്യത്തെ പൗരന്‍മാരാണ്' - ലെനിന്‍ പറഞ്ഞു. ഇദ്ദേഹം തന്നെയാണ് സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ബിനീഷ് കോടിയേരി, നന്ദൻ രാജേഷ്, രോമാഞ്ച്, ലെസ്വിൻ തമ്പു, മജീദ്, മനോഹരി ജോയ് തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കും. വാക് വിത്ത് സിനിമാസിന്‍റെ ബാനറിൽ ജോസഫ് ധനൂപ്, പ്രസീന എന്നിവർ ചേർന്നാണ് സിനിമയുടെ നിര്‍മാണം നിര്‍വഹിച്ചിരിക്കുന്നത്. ചെമ്മീൻ സിനിമാസ് ആണ് ചിത്രം തിയേറ്ററുകളിൽ എത്തിക്കുക.

അഷ്‌കർ ആണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകന്‍. സന്ദീപ് നന്ദകുമാർ എഡിറ്റിംഗും നിർവഹിക്കും. ബികെ ഹരിനാരായണന്‍റെ വരികൾക്ക് ഗോപി സുന്ദർ ആണ് സംഗീതം നല്‍കിയിരിക്കുന്നത്. ഗോപി സുന്ദർ തന്നെയാണ് സിനിമയുടെ പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത്.

Also Read:Article 21| 'നീതിക്കു വേണ്ടി അണിനിരക്കൂ....'; വേറിട്ട പോസ്റ്ററുമായി 'ആർട്ടിക്കിൾ 21'

ചീഫ് അസോസിയേറ്റ് ഡയറക്‌ടർ - ലിദീഷ് ദേവസി, അസോസിയേറ്റ് ഡയറക്‌ടർ - ഇംതിയാസ് അബൂബക്കർ, കല - അരുൺ പി അർജുൻ, മേക്കപ്പ് - റഷീദ് അഹമ്മദ്, വസ്‌ത്രാലങ്കാരം - പ്രസാദ് അന്നക്കര, കോ പ്രൊഡ്യൂസർ - രോമഞ്ച് രാജേന്ദ്രൻ, സൈജു സൈമൺ, പ്രൊഡക്ഷൻ കൺട്രോളർ - ശശി പൊതുവാൾ, സൗണ്ട് ഡിസൈൻ - രംഗനാഥ് രവി, ഡിസൈൻ - ആഷ്‌ലി ഹെഡ്, സ്‌റ്റിൽസ് - സുമിത് രാജ്, പിആർഒ - എഎസ് ദിനേശ്.

അതേസമയം 'ഓളം' (Olam) ആണ് ലെനയുടേതായി റിലീസിനൊരുങ്ങുന്ന മറ്റൊരു പുതിയ ചിത്രം. ലെന ആദ്യമായി തിരക്കഥ എഴുതുന്ന ചിത്രം കൂടിയാണ് 'ഓളം'. അര്‍ജുന്‍ അശോകന്‍ (Arjun Ashokan) നായകനായി എത്തുന്ന ചിത്രം ഓഗസ്‌റ്റ് 4നാണ് തിയേറ്ററുകളില്‍ എത്തുക. വിഎസ് അഭിലാഷ് ആണ് സിനിമയുടെ സംവിധാനം. പുനത്തില്‍ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ നൗഫല്‍ പുനത്തിലാണ് സിനിമയുടെ നിര്‍മാണം നിര്‍വഹിച്ചിരിക്കുന്നത്. ചിത്രത്തിന് വേണ്ടി അരുണ്‍ തോമസ് ആണ് സംഗീതം ഒരുക്കിയിരിക്കുന്നത്.

ABOUT THE AUTHOR

...view details