കേരളം

kerala

ETV Bharat / entertainment

La Tomatina Chuvappu Nilam Video Song : 'അകമിഴി തേടും' ; ലാ ടൊമാറ്റിനാ - വീഡിയോ ഗാനം - ലാ ടൊമാറ്റിനാ

La Tomatina song : ലാ ടൊമാറ്റിനായിലെ അകമിഴി തേടും എന്ന വീഡിയോ ഗാനം പുറത്തിറങ്ങി, സജീവന്‍ അന്തിക്കാട് സംവിധാനം ചെയ്‌ത ചിത്രം സെപ്‌റ്റംബര്‍ 22നാണ് റിലീസിനെത്തുന്നത്

La Tomatina Chuvappu Nilam video song  ലാ ടൊമാറ്റിന വീഡിയോ ഗാനം പുറത്ത്  ലാ ടൊമാറ്റിന  La Tomatina  La Tomatina song  Akamizhi Thedum song  ജോയ്‌ മാത്യു  Joy Mathew  ലാ ടൊമാറ്റിനാ റിലീസ്  സജീവന്‍ അന്തിക്കാട്
La Tomatina Chuvappu Nilam Video Song

By ETV Bharat Kerala Team

Published : Sep 17, 2023, 11:27 AM IST

ജോയ്‌ മാത്യു കേന്ദ്രകഥാപാത്രമായെത്തുന്ന ചിത്രം 'ലാ ടൊമാറ്റിനാ'യിലെ (La Tomatina Chuvappu Nilam) വീഡിയോ ഗാനം പുറത്തിറങ്ങി. ചിത്രത്തിലെ 'അകമിഴി തേടും' (Akamizhi Thedum) എന്ന ഗാനമാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. അര്‍ജുന്‍ വി അക്ഷയയാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത് (La Tomatina Chuvappu Nilam Video Song).

ജോയ് മാത്യുവിനെ കൂടാതെ കോട്ടയം നസീര്‍, ശ്രീജിത്ത് രവി എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. കൂടാതെ പുതുമുഖങ്ങളായ രമേഷ് രാജശേഖരൻ, മരിയ തോപ്‌സൺഎന്നിവരും ചിത്രത്തില്‍ സുപ്രധാന വേഷങ്ങളില്‍ എത്തുന്നു.

സജീവന്‍ അന്തിക്കാട് ആണ് സിനിമയുടെ സംവിധാനം. 'പ്രഭുവിന്‍റെ മക്കള്‍', 'ടോള്‍ഫ്രീ' എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സജീവന്‍ അന്തിക്കാട് ഒരുക്കുന്ന സിനിമയാണ് 'ലാ ടൊമാറ്റിനാ'. സെപ്‌റ്റംബര്‍ 22നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്.

പുതിയ കാലത്ത് നമ്മെ ഏതുനിമിഷവും തേടിയെത്താവുന്ന ഭീതിജനകമായൊരു സാഹചര്യത്തിന്‍റെ വര്‍ത്തമാനകാല നേർക്കാഴ്‌ചയാണ് സിനിമ ദൃശ്യവത്‌കരിക്കുന്നത്. ഒരു യൂട്യൂബ് ചാനൽ നടത്തി സർക്കാരിന് തലവേദനയുണ്ടാക്കുന്ന ഒരു മാധ്യമ പ്രവർത്തകനാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രം. പല പ്രമുഖ പത്രങ്ങളിലും ജോലി ചെയ്‌ത് മടുത്ത് ധീരമായി മാധ്യമ പ്രവർത്തനം നടത്താനായി അയാൾ യൂട്യൂബ് ചാനൽ തുടങ്ങുന്നു.

എന്നാല്‍ ഇത്തരം മാധ്യമ പ്രവർത്തകരെ നിയന്ത്രിക്കാൻ ശ്രമിക്കുകയാണ് സ്ഥാപിത താത്‌പര്യക്കാരും കളങ്കിത രാഷ്ട്രീയക്കാരും. മാധ്യമ പ്രവർത്തകൻ വരുതിക്ക് നിൽക്കുന്നില്ലെന്നുകണ്ട് കള്ളക്കേസിൽ കുടുക്കി ചാനൽ പൂട്ടിക്കാന്‍ ശ്രമിക്കുന്ന സര്‍ക്കാര്‍. ഇവിടെ നിന്നാണ് 'ലാ ടൊമാറ്റിനാ' (ചുവപ്പുനിലം) ആരംഭിക്കുന്നത്.

'സിനിമയുടെ ചിത്രീകരണം കഴിയുന്ന സമയത്ത് മറുനാടൻ മലയാളിയും സർക്കാരും തമ്മിലോ, മറുനാടനും എംഎൽഎയും തമ്മിലോ ഒരു വിഷയങ്ങളും ഉണ്ടായിരുന്നില്ല. പിന്നീട് ഉണ്ടായി വന്നതാണ്. അതോടെ ലാ ടൊമാറ്റിനാ ഒരു പ്രവചന സ്വഭാവമുള്ള സിനിമയായി മാറി' - സംവിധായകന്‍ സജീവൻ അന്തിക്കാട് പറഞ്ഞു.

ഫ്രീതോട്ട് സിനിമയുടെ ബാനറില്‍ സിന്ധു എം ആണ് സിനിമയുടെ നിര്‍മാണം. മാധ്യമ പ്രവര്‍ത്തകനും കഥാകൃത്തുമായ ടി അരുണ്‍കുമാർ ആണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. മഞ്ജു ലാൽ ഛായാഗ്രഹണവും വേണുഗോപാൽ എഡിറ്റിംഗും നിര്‍വഹിച്ചിരിക്കുന്നു. ഡോക്‌ടർ ബേജി ജെയിംസ്, സന്ദീപ് സുധ എന്നിവരുടെ ഗാനരചനയില്‍ അർജുൻ വി അക്ഷയ ആണ് സംഗീതം ഒരുക്കിയിരിക്കുന്നത്.

Also Read:Toby Malayalam Trailer 'ആ കനലിൽ തീ ആളിക്കത്തും'; 'ടോബി' മലയാളം ട്രെയിലർ പുറത്തുവിട്ട് ദുൽഖർ സൽമാൻ

ചീഫ് അസോസിയേറ്റ് ഡയറക്‌ടർ - കൃഷ്‌ണ, കല- ശ്രീവത്സന്‍ അന്തിക്കാട്, മേക്കപ്പ് - പട്ടണം ഷാ, സൗണ്ട് - കൃഷ്‌ണനുണ്ണി, ഗ്രാഫിക്‌സ് - മജു അൻവർ, കളറിസ്‌റ്റ് - യുഗേന്ദ്രൻ, ഡിസൈന്‍സ് - ദിലീപ് ദാസ്, സ്‌റ്റില്‍സ് - നരേന്ദ്രൻ കൂടാല്‍, പിആർഒ - എഎസ് ദിനേശ്.

ABOUT THE AUTHOR

...view details