കുഞ്ചാക്കോ ബോബന്‍ Kunchacko Boban കേന്ദ്ര കഥാപാത്രമായി എത്തുന്ന പുതിയ ചിത്രം 'ചാവേറി'ന്‍റെ Chaaver ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ റിലീസ് ചെയ്‌തു. വളരെ വ്യത്യസ്‌തമാര്‍ന്ന ഫസ്‌റ്റ് ലുക്കാണ് ചിത്രത്തിന്‍റേതായി നിര്‍മാതാക്കള്‍ പുറത്തുവിട്ടിരിക്കുന്നത്. കുഞ്ചാക്കോ ബോബന്‍, അര്‍ജുന്‍ അശോകന്‍, ആന്‍റണി വര്‍ഗീസ് എന്നിവരുടെ കഥാപാത്രങ്ങളെ കാണിച്ചുളള ഫസ്‌റ്റ് ലുക്കാണ് ഇറങ്ങിയത്.
നിവിന്‍ പോളിയാണ് 'ചാവേര്‍' ഫസ്‌റ്റ് ലുക്ക് താരത്തിന്‍റെ ഫേസ്‌ബുക്കിലൂടെ പങ്കുവച്ചിരിക്കുന്നത്. 'ചാവേര്‍' ടീമിന് ആശംസകള്‍ നേര്‍ന്ന് കൊണ്ടാണ് താരം ഫസ്‌റ്റ് ലുക്ക് പങ്കുവച്ചത്. 'ചാവേറിന്‍റെ ഫസ്‌റ്റ് ലുക്ക് ഇതാ.. ടിനു പാപ്പച്ചൻ, കുഞ്ചാക്കോ ബോബൻ, അർജുൻ അശോകൻ, ആന്‍റണി വർഗീസ്, വേണു കുന്നപ്പിള്ളി, അരുൺ നാരായണൻ എന്നിവർക്കും മുഴുവൻ ടീമിനും എല്ലാവിധ ആശംസകളും നേരുന്നു.' -ഇപ്രകാരമാണ് നിവിന്‍ പോളി കുറിച്ചത്.
അജഗജാന്തരത്തിന് ശേഷം ടിനു പാപ്പച്ചന്‍ Tinu Pappachan സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ചാക്കോച്ചനൊപ്പം അര്‍ജുന്‍ അശോകന്‍ Arjun Ashokan, ആന്‍റണി വര്‍ഗീസ് Antony Varghese എന്നിവരും സുപ്രധാന വേഷങ്ങളില്‍ എത്തുന്നു. സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍, അജഗജാന്തരം എന്നീ ആദ്യ രണ്ട് ചിത്രങ്ങള്‍ക്ക് ശേഷമുളള ടിനു പാപ്പച്ചന്‍ മൂന്നാം ചിത്രത്തിനായി വലിയ ആകാംഷയോടെയാണ് സിനിമപ്രേമികള്‍ കാത്തിരിക്കുന്നത്.
പ്രഖ്യാപനം മുതല്‍ ചിത്രം മാധ്യമ ശ്രദ്ധ നേടിയിരുന്നു. സിനിമയുടെ ഓരോ പുതിയ വിശേഷങ്ങളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ചാവേറിന്‍റെ ഓരോ പുതിയ അപ്‌ഡേറ്റുകളും വളരെ വ്യത്യസ്‌തമായിരുന്നു. ചിത്രത്തിലൂടെ ഇതുവരെ കണ്ടിട്ടില്ലാത്ത കുഞ്ചാക്കോ ബോബനെയാണ് പ്രേക്ഷകര്‍ക്ക് കാണാനാവുക എന്നാണ് അണിയറപ്രവര്‍ത്തകരുടെ അവകാശവാദം. 'ചാവേറി'ന്‍റേതായി ഇതുവരെ പുറത്തിറങ്ങിയ കുഞ്ചാക്കോ ബോബന്‍റെ ഗെറ്റപ്പുകളെല്ലാം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു.