കേരളം

kerala

ETV Bharat / entertainment

ഇസഹാക്കിന്‌ ഭാവനയുടെ ഉമ്മ ; സ്‌നേഹവും പ്രാര്‍ഥനയും പ്രിയപ്പെട്ടവളേയെന്ന് കുഞ്ചാക്കോ

Kunchacko Boban post : ഭാവനയെ കരുത്തയും സന്തോഷവതിയുമായി കാണുന്നതില്‍ സന്തോഷമെന്ന്‌ ചാക്കോച്ചന്‍

By

Published : Apr 3, 2022, 5:51 PM IST

Kunchacko Boban instagram post about Bhavana  ഇസഹാക്കിന്‌ ഭാവനയുടെ ഉമ്മ  ഭാവന ചേച്ചിയുടെ സ്‌നേഹം പങ്കുവച്ച്‌ കുഞ്ചാക്കോ  Kunchacko Boban post  Bhavana career break movie  Bhavana latest movies
ഇസഹാക്കിന്‌ ഭാവനയുടെ ഉമ്മ; ഭാവന ചേച്ചിയുടെ സ്‌നേഹം പങ്കുവച്ച്‌ കുഞ്ചാക്കോ

Kunchacko Boban post : ഭാവനക്കൊപ്പമുള്ള മകന്‍ ഇസഹാക്കിന്‍റെ ചിത്രവുമായി കുഞ്ചാക്കോ ബോബന്‍. ഇസഹാക്കിനെ കൈയിലെടുത്ത് ഭാവന ഉമ്മ നല്‍കുന്ന ചിത്രമാണ് കുഞ്ചാക്കോ ബോബന്‍ പങ്കുവച്ചിരിക്കുന്നത്‌. പോസ്‌റ്റിനൊപ്പം ഒരു കുറിപ്പും പോസ്റ്റ് ചെയ്‌തിട്ടുണ്ട്. ഭാവനയെ കരുത്തയും സന്തോഷവതിയുമായി കാണുന്നതില്‍ സന്തോഷമെന്നാണ് ചാക്കോച്ചന്‍ കുറിച്ചിരിക്കുന്നത്‌.

Kunchacko Boban instagram post about Bhavana: 'ഭാവന ചേച്ചിയുടെ സ്‌നേഹം,എന്‍റെ സുഹൃത്തിനെ കാണാന്‍ എനിക്കായില്ല. പക്ഷേ ഭാവന ചേച്ചിയുമായുള്ള അപ്രതീക്ഷിത കൂടിക്കാഴ്‌ചയ്‌ക്ക്‌ എന്‍റെ മകന്‌ അവസരം ലഭിച്ചു. അവളെ കരുത്തയും സന്തോഷവതിയുമായി കാണുന്നതില്‍ സന്തോഷം. സ്‌നേഹവും പ്രാര്‍ഥനയും പ്രിയപ്പെട്ടവളേ' - കുഞ്ചാക്കോ കുറിച്ചു. പോസ്‌റ്റിന് പിന്നാലെ നിരവധി പേരാണ് കമന്‍റുകളുമായി എത്തിയിരിക്കുന്നത്‌.

Also Read: ഇത്‌ ഫ്രീക്കന്‍ മണവാളന്‍ വസീം ; കളര്‍ഫുള്‍ ആയി ടൊവിനോ

Bhavana career break movie: അഞ്ച്‌ വര്‍ഷത്തെ ഇടവേളയ്‌ക്ക്‌ ശേഷം മലയാള സിനിമയില്‍ വീണ്ടും സജീവമാകാന്‍ ഒരുങ്ങുകയാണ് ഭാവന. 'ന്‍റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്‌' എന്ന ചിത്രത്തിലൂടെയാണ് ഭാവന വീണ്ടും മലയാളത്തിലേക്ക്‌ തിരികെയെത്തുന്നത്‌. നവാഗത സംവിധായകന്‍ ആദില്‍ മൈമൂനത്ത്‌ അഷ്‌റഫാണ് സംവിധായകന്‍. ഷറഫുദ്ദീനും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കും.

Bhavana latest movies: കന്നട ചിത്രം 'ബജ്‌റംഗി സെക്കന്‍ഡ്‌' ആണ് ഭാവനയുടേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയത്. തൃഷ-വിജയ്സേതുപതി ഹിറ്റ്‌ ചിത്രം '96'ന്‍റെ കന്നട റീമേക്കിലും ഭാവന നായികയായെത്തിയിരുന്നു. 'എന്താടാ സജി' ആണ് കുഞ്ചാക്കോയുടെ ഏറ്റവും പുതിയ ചിത്രം. ചിത്രത്തില്‍ ജയസൂര്യയും കേന്ദ്രകഥാപാത്രത്തിലെത്തുന്നുണ്ട്‌. ഗോഡ്‌ഫി സേവ്യര്‍ ബാബു രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ ടൈറ്റില്‍ കഥാപാത്രത്തെയാണ് ജയസൂര്യ അവതരിപ്പിക്കുന്നത്‌.

ABOUT THE AUTHOR

...view details