കേരളം

kerala

ETV Bharat / entertainment

സുരേശന്‍റെയും സുമലതയുടെയും പ്രണയകഥയ്‌ക്ക് മാറ്റുകൂട്ടാൻ കൊഴുമ്മൽ രാജീവനായി ചാക്കോച്ചൻ വീണ്ടും - nna thaan case kodu Kozhummal Rajeevnan again

രതീഷ് ബാലകൃഷ്‌ണ പൊതുവാള്‍ ഒരുക്കുന്ന ‘സുരേശന്‍റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ’യിലൂടെയാണ് കുഞ്ചാക്കോ ബോബൻ വീണ്ടും കൊഴുമ്മല്‍ രാജീവനായി എത്തുന്നത്.

kunchacko boban as Kozhummal Rajeevnan again  kunchacko boban as Kozhummal Rajeevnan  Kozhummal Rajeevnan again  Kozhummal Rajeevnan is back  Kozhummal Rajeevan  കൊഴുമ്മൽ രാജീവനായി ചാക്കോച്ചൻ വീണ്ടും  കൊഴുമ്മൽ രാജീവനായി കുഞ്ചാക്കോ ബോബൻ വീണ്ടും  കുഞ്ചാക്കോ ബോബൻ  ‘ന്നാ താന്‍ കേസ് കൊട്  രതീഷ് ബാലകൃഷ്‌ണ പൊതുവാള്‍  രതീഷ് ബാലകൃഷ്‌ണൻ പൊതുവാൾ  Ratheesh Balakrishnan Poduval  nna thaan case kodu  nna thaan case kodu movie  nna thaan case kodu Kozhummal Rajeevnan again  kunchacko boban
kunchacko boban

By

Published : Aug 12, 2023, 9:15 PM IST

‘ന്നാ താന്‍ കേസ് കൊട്’ സിനിമയെയും കൊഴുമ്മൽ രാജീവനെയും ഒന്നും അത്ര പെട്ടെന്ന് മറക്കാൻ മലയാളികൾക്ക് ആവില്ല. രതീഷ് ബാലകൃഷ്‌ണൻ പൊതുവാള്‍ ഒരുക്കിയ, കഴിഞ്ഞ വര്‍ഷത്തെ ബ്ലോക്ക് ബസ്റ്റർ ചിത്രം ‘ന്നാ താന്‍ കേസ് കൊടിലെ’ കൊഴുമ്മൽ രാജീവനായി കുഞ്ചാക്കോ ബോബൻ അരങ്ങു തകർത്തപ്പോൾ മലയാളികളെല്ലാം അതിന് കയ്യടിച്ചു. ഇപ്പോഴിതാ കൊഴുമ്മൽ രാജീവനായി ചാക്കോച്ചൻ മടങ്ങിയെത്തുകയാണ്.

രതീഷ് ബാലകൃഷ്‌ണൻ പൊതുവാള്‍ തന്നെ ഒരുക്കുന്ന ‘സുരേശന്‍റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ’യിലാണ് മലയാളികളുടെ പ്രിയപ്പെട്ട ചാക്കോച്ചന്‍ വീണ്ടും കൊഴുമ്മല്‍ രാജീവനായി എത്തുന്നത്. ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ സുരേശന്‍റെയും സുമലതയുടെയും കഥാപാത്രങ്ങളാണ് 'സുരേശന്‍റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ'യിലൂടെ നായികാനായകന്മാരായി തിരികെയെത്തുന്നത്. രാജേഷ്‌ മാധവന്‍റെ ഓട്ടോ ഡ്രൈവർ സുരേശനും ചിത്ര നായരുടെ സുമലത ടീച്ചറും ബിഗ് സ്‌ക്രീനിൽ തിരികെ എത്തുന്നതിന്‍റെ ആകാംക്ഷയിലാണ് സിനിമാസ്വാദകർ.

ഇപ്പോഴിതാ കൊഴുമ്മൽ രാജീവനും ഇവർക്കൊപ്പം എത്തുമ്പോൾ പ്രേക്ഷക പ്രതീക്ഷകൾ വാനോളം ഉയരുകയാണ്. സംസ്ഥാന അവാര്‍ഡിന്‍റെ തിളക്കത്തിന് പിന്നാലെയാണ് കുഞ്ചാക്കോ ബോബന്‍ അതേ വേഷമണിയുന്നത് എന്നതും ഈ ചിത്രത്തിന്‍റെ പ്രത്യേകതയാണ്. കൂടാതെ മലയാള സിനിമയിലെ ആദ്യ 'സ്‌പിൻ ഓഫ്' ചിത്രമെന്ന പ്രത്യേകതയുമായാണ് ഈ ചിത്രം ഒരുങ്ങുന്നതെന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്.

ഏതെങ്കിലും ഒരു സിനിമയിലെ നായിക - നായകന്മാർ അല്ലാതെയുള്ള കഥാപാത്രങ്ങളെ കേന്ദ്രമാക്കി ഒരുക്കുന്ന സിനിമകളാണ് 'സ്‌പിൻ ഓഫ്' എന്ന് അറിയപ്പെടുന്നത്. ഇമ്മാനുവൽ ജോസഫ്, അജിത് തലപ്പള്ളി എന്നിവർ നിർമിക്കുന്ന ചിത്രത്തിനായി തിരക്കഥ ഒരുക്കിയിരിക്കുന്നതും രതീഷ് ബാലകൃഷ്‌ണൻ പൊതുവാൾ തന്നെയാണ്. കൂടാതെ ചിത്രത്തിന്‍റെ സഹ നിർമാതാവ് കൂടിയാണ് രതീഷ് ബാലകൃഷ്‌ണൻ പൊതുവാൾ. ജെയ് കെ, വിവേക് ഹർഷൻ എന്നിവരാണ് മറ്റ് സഹ നിർമാതാക്കൾ.

സബിൻ ഊരാളുക്കണ്ടി ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്‍റെ എഡിറ്റർ ആകാശ് തോമസ് ആണ്. ഡോൺ വിൻസെന്‍റ് ആണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്. പ്രൊഡക്ഷൻ ഡിസൈനർ - കെ. കെ. മുരളീധരൻ, ക്രിയേറ്റീവ് ഡയറക്‌ടർ - സുധീഷ് ഗോപിനാഥ്, ലൈൻ പ്രൊഡ്യൂസേഴ്‌സ് - മനു ടോമി, രാഹുൽ നായർ, ആർട് ഡയറക്ഷൻ - ജിത്തു സെബാസ്റ്റ്യൻ, മിഥുൻ ചാലിശ്ശേരി, സിങ്ക് സൗണ്ട് – സൗണ്ട് ഡിസൈൻ - അനിൽ രാധാകൃഷ്‌ണൻ, സൗണ്ട് മിക്‌സിങ് - സിനോയ് ജോസഫ്, ലിറിക്‌സ് - വൈശാഖ് സുഗുണൻ, കോസ്റ്റ്യൂം ഡിസൈനർ - ലിജി പ്രേമൻ, സ്‌പെഷ്യൽ കോസ്റ്റ്യൂം - സുജിത്ത് സുധാകരൻ, മേക്ക് അപ്പ് - ലിബിൻ മോഹനൻ, സ്റ്റണ്ട്സ് - മാഫിയ ശശി, പ്രൊഡക്ഷൻ കൺട്രോളർ - ബിനു മണമ്പൂർ, വി.എഫ്.എക്‌സ് - എഗ്ഗ് വൈറ്റ്, സ്റ്റിൽസ് - റിഷാജ് മുഹമ്മദ്, പോസ്റ്റർ ഡിസൈൻ - യെല്ലോടൂത്ത്സ്, കൊറിയോഗ്രാഫേഴ്‌സ് - ഡാൻസിങ് നിന്‍ജ, ഷെറൂഖ് ഷെറീഫ്, അനഘ, റിഷ്‌ധാൻ എന്നിവർ ചിത്രത്തിന്‍റെ മറ്റ് അണിയറ പ്രവർത്തകരാണ്.

ABOUT THE AUTHOR

...view details