കേരളം

kerala

ETV Bharat / entertainment

'പൃഥ്വിരാജ് ഒരു പാഠപുസ്‌തകമാണ്, എമ്പുരാനില്‍ ഒപ്പം പ്രവര്‍ത്തിക്കും'; വാചാലനായി കുമാരി സംവിധായകന്‍ - Fantacy thriller Kumari

Nirmal Sahadev about Prithviraj: കുമാരിയുടെ ടീസറിന് വേണ്ടി മാത്രമാണ് പൃഥ്വിരാജിനെ ഉപയോഗിച്ചതെന്നും ചിത്രത്തില്‍ പൃഥ്വിയില്ലെന്നും സംവിധായകന്‍ നിര്‍മല്‍ സഹദേവ്. എന്നാല്‍ പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന് വേണ്ടി ഒരു സംഭവം ചെയ്യുന്നുണ്ടെന്നും നിര്‍മല്‍ വ്യക്തമാക്കി.

പൃഥ്വിരാജ് ഒരു പാഠപുസ്‌തകമാണ്  വാചാലനായി കുമാരി സംവിധായകന്‍  പൃഥ്വിരാജ്  എമ്പുരാനില്‍ ഒപ്പം പ്രവര്‍ത്തിക്കും  കുമാരി സംവിധായകന്‍  കുമാരി  Kumari director Nirmal Sahadev  Nirmal Sahadev praises Prithviraj  Prithviraj Sukumaran  Kumari  Nirmal Sahadev  Nirmal Sahadev about Prithviraj  സംവിധായകന്‍ നിര്‍മല്‍ സഹദേവ്  Fantacy thriller Kumari  Nirmal Sahadev will join Emburaan
'പൃഥ്വിരാജ് ഒരു പാഠപുസ്‌തകമാണ്, എമ്പുരാനില്‍ ഒപ്പം പ്രവര്‍ത്തിക്കും'; വാചാലനായി കുമാരി സംവിധായകന്‍

By

Published : Oct 30, 2022, 2:48 PM IST

Fantacy thriller Kumari: മിത്തും കെട്ടുകഥയും സമന്വയിപ്പിച്ച് നിര്‍മല്‍ സഹദേവ് ഒരുക്കിയ ചിത്രമാണ് 'കുമാരി'. ഐശ്വര്യ ലക്ഷ്‌മി കേന്ദ്ര കഥാപാത്രമായെത്തിയ ഫാന്‍റസി ത്രില്ലര്‍ ചിത്രത്തിന് തിയേറ്ററുകളില്‍ മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഒക്‌ടോബര്‍ 28ന് തിയേറ്ററുകളിലെത്തിയ ചിത്രം ഒരു മുത്തശ്ശി കഥയില്‍ തുടങ്ങി ഫാന്‍റസിയിലേയ്‌ക്ക് കടക്കുന്ന രീതിയിലാണ് പ്രേക്ഷകരിലേക്ക് എത്തിയത്.

Nirmal Sahadev about Prithviraj: സിനിമയുടെ സംവിധായകന്‍ നിര്‍മല്‍ സഹദേവ് പൃഥ്വിരാജിനെ കുറിച്ച് പറഞ്ഞ വാക്കുകള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. 'കുമാരി' ചെയ്യാനുള്ള പ്രേരണ പൃഥ്വിരാജ് ആയിരുന്നുവെന്നാണ് സംവിധായകന്‍ പറയുന്നത്. പൃഥ്വിരാജിനെ പഠിച്ചെടുക്കാന്‍ ശ്രമിക്കുകയാണെന്നും നിര്‍മല്‍ പറഞ്ഞു.

Nirmal Sahadev praises Prithviraj: റിലീസിനോടനുബന്ധിച്ച് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് പൃഥ്വിയെ കുറിച്ച് നിര്‍മല്‍ സഹദേവ് വാചാലനായത്. 'കുമാരി'യുടെ ടീസറിന് വേണ്ടി മാത്രമാണ് പൃഥ്വിരാജിനെ ഉപയോഗിച്ചത്. 'കുമാരി'യില്‍ പൃഥ്വിയില്ല. ജനുവരിയില്‍ പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന് വേണ്ടി ഒരു സംഭവം ചെയ്യുന്നുണ്ട്. അതിന് ശേഷം 'എമ്പുരാനി'ല്‍ പൃഥ്വിരാജിനൊപ്പം സംവിധാന സഹായിയായി പ്രവര്‍ത്തിക്കും. സിനിമയില്‍ അസോസിയേറ്റ് ആയിരിക്കുമ്പോള്‍ ആണ് തമ്മില്‍ സംസാരിക്കുന്നത്.

Nirmal Sahadev will join Emburaan: സമാന ചിന്താഗതിക്കാര്‍ എന്ന രീതിയില്‍ കുറേ ആശയങ്ങള്‍ പങ്കുവച്ചു. അദ്ദേഹം എനിക്കൊരു പാഠപുസ്‌തകമാണ്. എപ്പോഴും മനസ്സില്‍ സിനിമ ഓടിക്കൊണ്ടിരിക്കുന്ന ആളാണ്. അത് പഠിച്ചെടുക്കാനാണ് ശ്രമിക്കുന്നത്. 'കുമാരി' ചെയ്യാന്‍ വലിയ പ്രേരണയും പൃഥ്വിരാജ് ആയിരുന്നു. ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് നിര്‍ദേശവും തന്നിരുന്നു. മേക്കറിന് പുറമെ ഒരു ഗംഭീര നിര്‍മാതാവ് കൂടിയാണ് അദ്ദേഹം. എവിടെയാണ് പണം ചെലവാക്കേണ്ടത്, എങ്ങനെയാണ് മാര്‍ക്കറ്റ് ചെയ്യേണ്ടത് എന്നൊക്കെ നല്ല ധാരണയുള്ള ആളാണ്. -നിര്‍മല്‍ സഹദേവ് പറഞ്ഞു.

Also Read:'എത്ര നാളായി ഇതുപോലൊരു കഥ കേട്ടിട്ട്, നിര്‍മലിനെ നിര്‍ബന്ധിച്ചത് ഞാനാണ്'; കുമാരിയെ കുറിച്ച് പൃഥ്വിരാജ്

ABOUT THE AUTHOR

...view details