കേരളം

kerala

By ETV Bharat Kerala Team

Published : Dec 24, 2023, 2:43 PM IST

ETV Bharat / entertainment

ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറായി 'പാളയം പിസി' ; ടീസർ പുറത്ത്

Kottayam Ramesh and Rahul Madhav starrer Palayam PC : കോട്ടയം രമേഷ്, രാഹുൽ മാധവ് എന്നിവരാണ് 'പാളയം പിസി'യിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രം ജനുവരി 5ന് തിയേറ്ററുകളിലേക്ക്

Kottayam Ramesh Rahul Madhav starrer Palayam PC  Kottayam Ramesh Rahul Madhav in Palayam PC  Palayam PC Teaser  Palayam PC Official Teaser out  Palayam PC Official Teaser  ഇൻവസ്റ്റിഗേറ്റീവ് ത്രില്ലറായി പാളയം പിസി  പാളയം പിസി  പാളയം പിസി ടീസർ പുറത്ത്  പാളയം പിസി ടീസർ  കോട്ടയം രമേഷ് രാഹുൽ മാധവ് ഒന്നിക്കുന്ന പാളയം പിസി
Palayam PC Official Teaser

വി എം അനിലിന്‍റെ സംവിധാനത്തിൽ കോട്ടയം രമേഷ്, രാഹുൽ മാധവ് എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് 'പാളയം പി.സി'. ഫാമിലി ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ ജോണറിൽ ഒരുക്കിയിരിക്കുന്ന സിനിമയുടെ ടീസർ പുറത്തുവന്നു. ചിരകരോട്ട് മുവീസിന്‍റെ ബാനറിൽ ഡോ. സൂരജ് ജോൺ വർക്കിയാണ് 'പാളയം പിസി' നിർമിക്കുന്നത്.

ചിത്രത്തിന്‍റെ ഏറെ കൗതുകമുണർത്തുന്ന ടീസറാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. ശബരിമല കയറിയ ഒരു സ്‌ത്രീക്ക് സുരക്ഷണം ഒരുക്കുന്ന പൊലീസ് ഉദ്യോഗസ്ഥനും അവിടെ നടക്കുന്ന കൊലപാതകവും ആണ് ഈ സിനിമയുടെ ഇതിവൃത്തം. ത്രില്ലർ എന്നതിലുപരി സംഗീതത്തിനും ഹാസ്യത്തിനും ഏറെ പ്രാധാന്യം നൽകുന്ന ചിത്രമായിരിക്കും 'പാളയം പിസി' എന്നാണ് വിവരം.

കോട്ടയം രമേഷ്, രാഹുൽ മാധവ് എന്നിവർക്കൊപ്പം ജാഫർ ഇടുക്കിയും 'പാളയം പിസി'യിൽ പ്രധാന കഥാപാത്രമായി എത്തുന്നു. സന്തോഷ് കീഴാറ്റൂർ, ഹരീഷ് കണാരൻ, ബിനു അടിമാലി, ഉല്ലാസ് പന്തളം, ഡോ. സൂരജ് ജോൺ വർക്കി, ആന്‍റണി ഏലൂർ, സ്വരൂപ് വർക്കി, നിയ ശങ്കരത്തിൽ, മാലാ പാർവതി, മഞ്ജു പത്രോസ്, ധർമ്മജൻ ബോൾഗാട്ടി തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങൾക്ക് ജീവൻ പകരുന്നത്.

സത്യചന്ദ്രൻ പൊയില്‍ക്കാവ്, വിജിലേഷ് കുറുവാലൂർ എന്നിവർ ചേർന്നാണ് ഈ ചിത്രത്തിന്‍റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കിയിരിക്കുന്നത്. തിരക്കഥയിലെ ക്രിയേറ്റീവ് കോൺട്രിബ്യൂഷൻ നൽകിയിരിക്കുന്നത് നിർമാതാവ് ഡോ. സൂരജ് ജോൺ വർക്കിയാണ്. അടുത്ത വർഷം ജനുവരി അഞ്ചിന് 'പാളയം പിസി' തിയേറ്ററിലെത്തും. വൈ സിനിമാസ് ആണ് ചിത്രം വിതരണത്തിനായി എത്തിക്കുന്നത്.

പ്രദീപ്‌ നായർ ആണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകൻ. എഡിറ്റിംഗ് രഞ്ജിത് രതീഷ് നിർവഹിക്കുന്നു. ജ്യോതിഷ് ടി കാശി, അഖില സായൂജ്, ശ്രീനി ചെറോട്ട്, ഡോ. സൂരജ് ജോൺ വർക്കി എന്നിവരുടെ വരികൾക്ക് സംഗീതം പകരുന്നത് സാദിഖ് പന്തലൂർ ആണ്. ഷഹബാസ് അമൻ, സിത്താര കൃഷ്‌ണകുമാർ, വിനീത് ശ്രീനിവാസൻ, നജീം അർഷാദ്, ശ്രുതി ശിവദാസ് എന്നിവർ ഗായകരായും ചിത്രത്തിന്‍റെ അണിയറയിലുണ്ട്.

ALSO READ:'പേരില്ലൂർ പ്രീമിയർ ലീഗു'മായി ഹോട്‌സ്റ്റാർ ; സ്‌ട്രീമിംഗ് ഉടൻ, റിലീസ് തീയതി പുറത്ത്

മറ്റ് അണിയറ പ്രവർത്തകർ -പ്രൊഡക്ഷൻ കൺട്രോളർ : ആന്‍റണി ഏലൂർ, ആർട്ട് : സുബൈർ സിന്ധഗി, മേക്കപ്പ് : മുഹമ്മദ് അനീസ്, വസ്‌ത്രാലങ്കാരം : കുക്കുജീവൻ, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ : ജയപ്രകാശ് തവനൂർ, ചീഫ് അസോസിയേറ്റ് ക്യാമറ : കനകരാജ്, കൊറിയോഗ്രാഫി : സുജിത്ത്, പ്രൊഡക്ഷൻ എക്‌സിക്യുട്ടീവ് : സുജിത് അയിനിക്കൽ, അസോസിയേറ്റ് ഡയറക്‌ടർ : സാജൻ കല്ലായ്, അക്ഷയ് ദേവ്, ആക്ഷൻ : ബ്രൂസ് ലീ രാജേഷ്, ഫിനാൻസ് കൺട്രോളർ : ജ്യോതിഷ് രാമനാട്ടുകര, സ്‌പോട്ട് എഡിറ്റർ : ആൻ്റോ ജോസ്, സൗണ്ട് ഡിസൈൻ : രാജേഷ്, വി എഫ്.എക്‌സ് : സിജി കട, സ്റ്റിൽസ് : രതീഷ് കർമ്മ, പി.ആർ.ഒ : പി. ശിവപ്രസാദ്, മാർക്കറ്റിങ് : സിനിമാ കഫേ, പബ്ലിസിറ്റി ഡിസൈൻസ് : ഡാവിഞ്ചി സ്റ്റുഡിയോസ്.

ABOUT THE AUTHOR

...view details