കേരളം

kerala

ETV Bharat / entertainment

King of Kotha release കിംഗ് ഓഫ് കൊത്ത തിയേറ്ററുകളില്‍, പ്രീ ബുക്കിംഗില്‍ കെജിഎഫിനെ മറികടന്ന് 'രാജാവ്' - റെക്കോര്‍ഡ് തകര്‍ത്ത് കിംഗ് ഓഫ് കൊത്ത

അഡ്വാന്‍സ് ബുക്കിംഗില്‍ കെജിഎഫിന്‍റെ റെക്കോര്‍ഡ് തകര്‍ത്ത് കിംഗ് ഓഫ് കൊത്ത. റിലീസിന് ഒരു ദിവസം ബാക്കി നില്‍ക്കെയാണ് കിംഗ് ഓഫ് കൊത്ത ഈ റെക്കോര്‍ഡ് സ്വന്തമാക്കിയത്.

King of Kotha release  King of Kotha  ഒടുവില്‍ രാജാവ് എത്തി  കിംഗ് ഓഫ് കൊത്ത തിയേറ്ററുകളിലേയ്‌ക്ക്  കിംഗ് ഓഫ് കൊത്ത  പ്രീ ബുക്കിംഗില്‍ കെജിഎഫിനെ മറികടന്ന് കൊത്ത  King of Kotha release on 2500 screens  Dulquer Salmaan  റെക്കോര്‍ഡ് തകര്‍ത്ത് കിംഗ് ഓഫ് കൊത്ത  കെജിഎഫിന്‍റെ റെക്കോര്‍ഡ് തകര്‍ത്ത്
King of Kotha release

By ETV Bharat Kerala Team

Published : Aug 24, 2023, 10:41 AM IST

കാത്തിരിപ്പിനൊടുവില്‍ ദുല്‍ഖര്‍ സല്‍മാന്‍റെ (Dulquer Salmaan) 'കിംഗ് ഓഫ് കൊത്ത' (King of Kotha) തിയേറ്ററുകളിലേയ്‌ക്ക്. വേള്‍ഡ് വൈഡ് റിലീസായാണ് ചിത്രം തിയേറ്ററുകളില്‍ എത്തിയത്. 50 രാജ്യങ്ങളിലായി 2,500 സ്‌ക്രീനുകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്. കേരളത്തിൽ മാത്രം 500ല്‍ പരം സ്‌ക്രീനുകളിലും 'കിംഗ് ഓഫ് കൊത്ത' റിലീസ് ചെയ്‌തു. വേഫേറെർ ഫിലിംസും സീ സ്‌റ്റുഡിയോസും അഭിമാനപൂര്‍വമാണ് ചിത്രം ലോകമൊട്ടാകെയുള്ള തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിച്ചത്.

പ്രീ ബുക്കിംഗിലും 'കിംഗ് ഓഫ് കൊത്ത' ചരിത്രം കുറിച്ചു. മലയാള സിനിമ ചരിത്രത്തിൽ പ്രീ ബുക്കിംഗില്‍ ചരിത്രം കുറിച്ചിരിക്കുകയാണ് 'കിംഗ് ഓഫ് കൊത്ത'. അഡ്വാന്‍സ് ബുക്കിംഗില്‍ ഏറ്റവും വലിയ തുക സ്വന്തമാക്കിയ ചിത്രമെന്ന റെക്കോര്‍ഡും ദുല്‍ഖര്‍ സല്‍മാൻ ചിത്രം കരസ്ഥമാക്കി. സിനിമയുടെ ടിക്കറ്റ് വില്‍പ്പന ട്രെന്‍ഡിംഗിലും ഇടംപിടിച്ചു. ബുക്ക് മൈ ഷോയിൽ ഒരു ലക്ഷത്തിലധികം ലൈക്കുകളും ചിത്രം സ്വന്തമാക്കി.

റിലീസിന് ഒരു ദിവസം ബാക്കി നില്‍ക്കെ അഡ്വാന്‍സ് ബുക്കിംഗിലൂടെ ചിത്രം കേരളത്തില്‍ നിന്ന് മാത്രം നേടിയത് മൂന്ന് കോടിയില്‍ പരമാണ്. അതേസമയം ലോകമൊട്ടാകെ ആറ് കോടിയിലധികമാണ് 'കിംഗ് ഓഫ് കൊത്ത' നേടിയത്. ഇതിലൂടെ പാൻ ഇന്ത്യൻ സൂപ്പർ താരം ദുൽഖർ സൽമാന്‍റെ പ്രേക്ഷകപ്രീതി ഒന്ന് കൂടി വ്യക്തമാക്കുന്നു.

Also Read:King of Kotha song Ee Ulakin കൊത്തയിലെ രാജാവിന്‍റെ പ്രണയം, തരംഗമായി ഈ ഉലകിന്‍; ഷാന്‍ റഹ്മാന്‍റെ മനോഹര സംഗീതം

നേരത്തെ അഡ്വാന്‍സ് ബുക്കിംഗിലൂടെ 'കെജിഎഫ്' 2.93 കോടി നേടിയിരുന്നു. അന്ന് കേരളത്തിലെ ഏറ്റവും വലിയ പ്രീ സെയിൽ ബിസിനസ് നേടിയ ചിത്രമെന്ന റെക്കോര്‍ഡും 'കെജിഎഫ്' സ്വന്തമാക്കിയിരുന്നു. എന്നാല്‍ 'കെജിഎഫി'ന്‍റെ ഈ റെക്കോര്‍ഡ് റിലീസിന് ഒരു ദിവസം മുമ്പ് തന്നെ 'കിംഗ് ഓഫ് കൊത്ത' തിരുത്തിക്കുറിച്ചു.

ഈ റെക്കോര്‍ഡ് തിരുത്തി കുറിച്ച് കൊണ്ടാണ് ദുല്‍ഖര്‍ ചിത്രം തിയേറ്ററുകളിലേയ്‌ക്ക് എത്തിയിരിക്കുന്നത്. മാസും ആക്ഷനും, കെട്ടുറപ്പുള്ള കഥയും കഥാപാത്രങ്ങളും, മികവാർന്ന സംഗീതവും സാങ്കേതിക മികവും, 'കിംഗ് ഓഫ് കൊത്ത'യെ തിയേറ്ററുകളില്‍ ആളെ കൂട്ടുമെന്നുറപ്പ്.

സംവിധായകന്‍ ജോഷിയുടെ മകന്‍ അഭിലാഷ് ജോഷി സംവിധാനം ചെയ്‌ത ചിത്രം സീ സ്‌റ്റുഡിയോസും വേഫേറെർ ഫിലിംസും ചേർന്നാണ് നിര്‍മിച്ചിരിക്കുന്നത്. അഭിലാഷ് ജോഷിയുടെ ആദ്യ സംവിധാന സംരംഭം കൂടിയാണ് ഈ ചിത്രം. ബിഗ് ബജറ്റില്‍ ഒരുക്കിയിരിക്കുന്ന ചിത്രം സംവിധായകന്‍റെ സ്വപ്‌ന പദ്ധതി കൂടിയാണ്.

ഐശ്വര്യ ലക്ഷ്‌മിയാണ് സിനിമയില്‍ ദുല്‍ഖറുടെ നായികയായി എത്തുന്നത്. ഷമ്മി തിലകൻ, ചെമ്പന്‍ വിനോദ്, ഗോകുൽ സുരേഷ്, ശാന്തി കൃഷ്‌ണ, ഷബീർ കല്ലറക്കൽ, തമിഴ് താരം പ്രസന്ന, നൈല ഉഷ, വടചെന്നൈ ശരണ്‍, അനിഖ സുരേന്ദ്രൻ തുടങ്ങി വൻ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു.

അഭിലാഷ് എൻ ചന്ദ്രനാണ് സിനിമയുടെ തിരക്കഥ. നിമിഷ് രവി ഛായാഗ്രഹണവും ശ്യാം ശശിധരൻ എഡിറ്റിംഗും നിര്‍വഹിച്ചിരിക്കുന്നു. ജേക്‌സ്‌ ബിജോയ്, ഷാൻ റഹ്മാൻ എന്നിവർ ചേര്‍ന്നാണ് സംഗീതം. കൊറിയോഗ്രാഫി - ഷെറീഫ്, സംഘട്ടനം - രാജശേഖർ, വിഎഫ്എക്‌സ്‌ - എഗ്ഗ് വൈറ്റ്, മേക്കപ്പ് - റോണെക്‌സ്‌ സേവ്യർ, വസ്ത്രാലങ്കാരം - പ്രവീൺ വർമ, പ്രൊഡക്ഷൻ കൺട്രോളർ - ദീപക് പരമേശ്വരൻ, പ്രൊഡക്ഷൻ ഡിസൈനർ - നിമേഷ് താനൂർ, സ്‌റ്റിൽ - ഷുഹൈബ് എസ് ബി കെ, പിആർഒ - പ്രതീഷ് ശേഖർ.

Also Read:King of Kotha promotion മലയാള സിനിമയിൽ ഇതാദ്യം, ന്യൂയോർക്കിലെ ടൈം സ്‌ക്വയറിൽ കിംഗ് ഓഫ് കൊത്തയുടെ വമ്പൻ പ്രൊമോഷൻ

ABOUT THE AUTHOR

...view details