വിവാഹ ചടങ്ങിലെ മനോഹര നിമിഷങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ച് കിയാര അദ്വാനിയും സിദ്ധാർഥ് മൽഹോത്രയും. വരണമാല്യം ചാർത്തിയതിന് ശേഷം പരസ്‌പരം ചുംബിക്കുന്ന വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പോസ്‌റ്റ് ചെയ്‌തിരിക്കുന്നത്. ഫെബ്രുവരി ഏഴിനായിരുന്നു ബോളിവുഡ് പ്രണയജോഡികളായ സിദ്ധാർഥ് മൽഹോത്രയുടെയും കിയാര അദ്വാനിയുടെയും വിവാഹം.
രാജസ്ഥാനിലെ ജയ്‌സാൽമീറിലെ സൂര്യഗഡ് പാലസ് ഹോട്ടലിൽ വച്ചായിരുന്നു വിവാഹം. കുടുംബാംഗങ്ങളുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. താരജോഡിയുടെ വിവാഹത്തിന് ഷാഹിദ് കപൂർ ഭാര്യ മിര കപൂർ, കരൺ ജോഹർ, ജൂഹി ചൗള തുടങ്ങിയവർ പങ്കെടുത്തു.