കേരളം

kerala

ETV Bharat / entertainment

ആയോധന കലയിലെ കേരളീയ താളങ്ങള്‍ തേടി കെജിഎഫ് സംഗീത സംവിധായകന്‍ കേരളത്തില്‍ - Kaaliyan shoot starts on December

Ravi Basrur in Kerala: 'കാളിയന്‍' പ്രോജക്‌ടുമായി ബന്ധപ്പെട്ട്‌ കഴിഞ്ഞ ദിവസം രവി ബസ്‌റൂര്‍ കേരളത്തില്‍ എത്തിയിരുന്നു. കളരിയില്‍ മണിക്കൂറുകളോളം ചിലവഴിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്.

KGF music director Ravi Basrur  Prithviraj starrer Kaaliyan  കെജിഎഫ്‌ സംഗീത സംവിധായകന്‍  Ravi Basrur visit Kalari  കാളിയന്‍ സംവിധായകന്‍  രവി ബസ്റൂര്‍ കേരളത്തില്‍  Ravi Basrur in Kerala  Ravi Basrur meet Kaaliyan director  Prithviraj as Kaaliyan  Kaaliyan shoot starts on December  Kaaliyan cast and crew
ആയോധന കലയിലെ കേരളീയ താളങ്ങള്‍ തേടി കെജിഎഫ് സംഗീത സംവിധായകന്‍ കേരളത്തില്‍...

By

Published : Jul 30, 2022, 1:45 PM IST

Updated : Jul 30, 2022, 1:55 PM IST

തിരുവനന്തപുരം:കെജിഎഫ് സംഗീത സംവിധായകന്‍ രവി ബസ്‌റൂര്‍ വീണ്ടും മലയാളത്തില്‍ എത്തുന്ന വാര്‍ത്ത സിനിമാപ്രേമികളെ സന്തോഷത്തിലാഴ്‌ത്തിയിരുന്നു. പൃഥ്വിരാജിന്‍റെ 'കാളിയന്‍' സിനിമയ്‌ക്ക്‌ വേണ്ടി സംഗീതമൊരുക്കുന്നത് രവി ബസ്റൂര്‍ ആണ്. നേരത്തെ ഡോ.പ്രഗഭല്‍ സംവിധാനം ചെയ്‌ത 'മഡ്ഡി' എന്ന മലയാള ചിത്രത്തിന് വേണ്ടിയും രവി ബസ്‌റൂര്‍ സംഗീതമൊരുക്കിയിരുന്നു.

Ravi Basrur visit Kalari: 'കാളിയന്‍' പ്രോജക്‌ടുമായി ബന്ധപ്പെട്ട്‌ കഴിഞ്ഞ ദിവസം രവി ബസ്‌റൂര്‍ കേരളത്തില്‍ എത്തിയിരുന്നു. സംവിധായകന്‍ എസ്‌.മഹേഷിന്‍റെ തിരുവനന്തപുരത്തെ അഗസ്‌ത്യം കളരിയില്‍ ആയോധന കലയിലെ കേരളീയ താളങ്ങള്‍ തേടിയാണ് രവി ബസ്റൂര്‍ എത്തിയത്. കളരിയില്‍ മണിക്കൂറുകളോളം ചിലവഴിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്.

പൃഥ്വിരാജ്‌ ചിത്രത്തിന് സംഗീതം ഒരുക്കാന്‍ കെജിഎഫ്‌ സംഗീത സംവിധായകന്‍

Ravi Basrur meet Kaaliyan director: സംവിധായകനുമായി കൂടിക്കാഴ്‌ച നടത്തിയ ബസ്‌റൂര്‍, സിനിമയുടെ കഥാപശ്ചാത്തലമടക്കം ചര്‍ച്ച ചെയ്‌തു. കളരിയും വാള്‍ പയറ്റുമൊക്കെയായി പീരിയോഡിക്കല്‍ കഥ പറയുന്ന 'കാളിയന്‌' വേണ്ടി സംഗീതം ഒരുക്കനുള്ള ഗവേഷണവും രവി ബസ്‌റൂര്‍ തുടങ്ങി കഴിഞ്ഞു.

പൃഥ്വിരാജ്‌ ചിത്രത്തിന് സംഗീതം ഒരുക്കാന്‍ കെജിഎഫ്‌ സംഗീത സംവിധായകന്‍

Prithviraj as Kaaliyan: നാല് വര്‍ഷം മുമ്പായിരുന്നു പ്രഖ്യാപനമെങ്കിലും പല കാരണങ്ങളാല്‍ സിനിമ വൈകിയിരുന്നു. 1700കളിലെ വേണാട്ടില്‍ നിന്നുള്ള യോദ്ധാക്കളുടെ കഥ പറയുന്ന ചിത്രമാണ് 'കാളിയന്‍'. വേണാടിന്‍റെ ചരിത്രത്തിലെ വീര പുരുഷനും പടത്തലവനുമായിരുന്ന ഇരവിക്കുട്ടി പിള്ളയും അദ്ദേഹത്തിന്‍റെ ആത്മാര്‍ഥ സുഹൃത്ത് കുഞ്ഞിരക്കോട്ട് കാളിയുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍.

പൃഥ്വിരാജ്‌ ചിത്രത്തിന് സംഗീതം ഒരുക്കാന്‍ കെജിഎഫ്‌ സംഗീത സംവിധായകന്‍

Kaaliyan shoot starts on December: ഒരു ഇതിഹാസ ചിത്രമാണ് 'കാളിയന്‍'. അതുകൊണ്ട് തന്നെ സിനിമയുടെ ഡിജിറ്റല്‍ സ്‌റ്റോറി ബോര്‍ഡും കഥാപാത്രങ്ങളുടെ അനിമേഷന്‍ കാരക്‌ടര്‍ സ്‌കെച്ചും ഇതിനോടകം തന്നെ തയ്യാറാക്കിയിട്ടുണ്ട്. ഡിസംബറോടെ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് വിവരം.

പൃഥ്വിരാജ്‌ ചിത്രത്തിന് സംഗീതം ഒരുക്കാന്‍ കെജിഎഫ്‌ സംഗീത സംവിധായകന്‍

Kaaliyan cast and crew: പൃഥ്വിരാജ്‌ കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രത്തില്‍ വന്‍ താരനിരയാണ് അണിനിരക്കുന്നത്. മാധ്യമ പ്രവര്‍ത്തകനായ ബി.ടി അനില്‍ കുമാറാണ് സിനിമയ്‌ക്ക് വേണ്ടി തിരക്കഥ ഒരുക്കിയിരിക്കുന്നത്. സുജിത്ത് വാസുദേവ്‌ ഛായാഗ്രഹണവും നിര്‍വഹിക്കും. പ്രമുഖരായ സാങ്കേതിക പ്രവര്‍ത്തകരും ചിത്രത്തിന്‍റെ ഭാഗമാകും.

Also Read: കാപ്പയില്‍ വിവിധ ഗെറ്റപ്പുകളില്‍ പൃഥ്വിരാജ്; പുതിയ പോസ്‌റ്റര്‍ പുറത്ത്

Last Updated : Jul 30, 2022, 1:55 PM IST

ABOUT THE AUTHOR

...view details