കേരളം

kerala

ETV Bharat / entertainment

ഹ്വിഗ്വിറ്റ പേര് വിവാദം; ഹേമന്ത്‌ ജി നായരുടെ സിനിമയുടെ പേരിന് കേരള ഫിലിം ചേംബറിന്‍റെ വിലക്ക്

Higuita triggers controversy: എൻ എസ് മാധവന്‍റെ പ്രശസ്‌ത ചെറുകഥയുടെ പേര് ഹേമന്ത്‌ ജി നായരുടെ സിനിമയ്ക്ക് നൽകുന്നത് വിലക്കി കേരള ഫിലിം ചേംബര്‍.

ഹ്വിഗ്വിറ്റ പേര് വിവാദം  ഹ്വിഗ്വിറ്റ  സിനിമയ്‌ക്ക് കേരള ഫിലിം ചേംബറിന്‍റെ വിലക്ക്  Kerala Film Chamber banned film title Higuita  Kerala Film Chamber  Higuita triggers controversy  Higuita  ഹേമന്ത്‌ ജി നായരുടെ സിനിമ  എൻ എസ് മാധവന്‍റെ പ്രശസ്‌ത ചെറുകഥയുടെ പേര്  ഹേമന്ത്‌ ജി നായരുടെ സിനിമ  കേരള ഫിലിം ചേംബർ  എൻ എസ് മാധവന്‍റെ പ്രശസ്‌ത ചെറുകഥയുടെ പേര്
ഹ്വിഗ്വിറ്റ പേര് വിവാദം; ഹേമന്ത്‌ ജി നായരുടെ സിനിമയുടെ പേരിന് കേരള ഫിലിം ചേംബറിന്‍റെ വിലക്ക്

By

Published : Dec 2, 2022, 10:57 AM IST

Updated : Dec 2, 2022, 12:19 PM IST

എറണാകുളം: സംവിധായകന്‍ ഹേമന്ത് ജി നായരുടെ സിനിമയ്ക്ക് 'ഹിഗ്വിറ്റ' എന്ന പേര് നൽകിയത് വിലക്കി കേരള ഫിലിം ചേംബർ. എൻ എസ് മാധവന്‍റെ പ്രശസ്‌ത ചെറുകഥയുടെ പേര് സിനിമയ്ക്ക് നൽകിയതിനെതിരെ കഥാകൃത്ത് തന്നെ രംഗത്ത് എത്തിയിരുന്നു. ഇതിനു പിന്നാലെയായിരുന്നു ഫിലിം ചേംബറുടെ വിലക്ക്.

എൻ എസ് മാധവനിൽ നിന്ന് അനുമതി വാങ്ങാന്‍ ഫിലിം ചേംബർ നിർദേശിച്ചു. മലയാളത്തിലെ പ്രശസ്‌ത എഴുത്തുകാരനായ എൻ എസ് മാധവൻ സിനിമയ്ക്ക് തന്‍റെ ചെറുകഥയുടെ പേര് നൽകുന്നതിൽ വിയോജിപ്പ് അറിയിച്ച സാഹചര്യത്തിലായിരുന്നു നടപടിയെന്ന് ഫിലിം ചേംബർ അറിയിച്ചു.

സിനിമയ്ക്ക് 'ഹിഗ്വിറ്റ'യെന്ന പേര് നൽകില്ലെന്ന് ഉറപ്പ് കിട്ടിയതായി എൻ എസ് മാധവനും അറിയിച്ചു. ചിത്രത്തിന് 'ഹിഗ്വിറ്റ' എന്ന പേര് നൽകുന്നതിനെ വിലക്കിയ ഫിലിം ചേംബറിന് അദ്ദേഹം നന്ദിയും അറിയിച്ചു. ഹേമന്ത് ജി നായരുടെ സിനിമയ്ക്ക് വിജയാശംസകൾ നേരുന്നതായും എൻ എസ്‌ മാധവൻ ട്വീറ്റ് ചെയ്‌തു. എൻ എസ് മാധവനെ പിന്തുണച്ച് കവി കെ സച്ചിദാന്ദനും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.

അതേസമയം സംവിധായകൻ ഹേമന്ത് ജി നായരും ഇതിനെതിരെ രംഗത്തെത്തി. ചെറുകഥയുമായി സിനിമയക്ക് ബന്ധമില്ലന്നും ഇതൊരു പൊളിറ്റിക്കൽ ത്രില്ലർ ചിത്രമാണെന്നും സംവിധായകന്‍ വിശദീകരണം നല്‍കി. സിനിമയുടെ പേര് മൂന്ന് വർഷം മുമ്പ് രജിസ്‌റ്റര്‍ ചെയ്‌തതാണെന്നും, ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ പുറത്തിറക്കിയ ശേഷമാണ് ഇത്തരമൊരു വിവാദമുണ്ടായതെന്നും ഹേമന്ത് ജി നായര്‍ പറഞ്ഞു. കൊളംബിയൻ ഫുട്ബോളറുടെ പേരെന്ന നിലയിലാണ് 'ഹിഗ്വിറ്റ'യെന്ന പേര് സ്വീകരിച്ചതെന്നും അണിയറ പ്രവർത്തകർ പറയുന്നു.

Last Updated : Dec 2, 2022, 12:19 PM IST

ABOUT THE AUTHOR

...view details