ബോളിവുഡ് താരം കാര്‍ത്തിക് ആര്യന്‍റെ പുതിയ ചിത്രം 'ഷെഹ്‌സാദ'യുടെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. തെലുഗു സൂപ്പര്‍താരം അല്ലു അര്‍ജുന്‍റെ 'അല വൈകുണ്‌ഠാപുരംലു' എന്ന സിനിമയുടെ ഹിന്ദി റീമേക്കാണ് 'ഷെഹ്‌സാദ'. ആക്ഷന്‍, കോമഡി, ഇമോഷന്‍സ് തുടങ്ങി എല്ലാ ചേരുവകളും ചേര്‍ന്നതാണ് 'ഷെഹ്‌സാദ'യുടെ മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്‌ലര്‍.
ഒരു മസാല എന്‍റര്‍ടെയ്‌നര്‍ ആയിരിക്കും ചിത്രമെന്നാണ് ട്രെയ്‌ലര്‍ നല്‍കുന്ന സൂചന. ആക്ഷന്‍ സീക്വന്‍സുകളും കാര്‍ത്തിക് ആര്യന്‍റെ ഈ ചിത്രത്തില്‍ കാണാം. കാര്‍ത്തിക്കിന്‍റെ ചില ഡയലോഗുകളും ട്രെയ്‌ലറില്‍ ശ്രദ്ധേയമാവുന്നുണ്ട്.
കാര്‍ത്തിക്കിന്‍റെ കഥാപാത്രത്തെ ഒരു കോടീശ്വര പുത്രനായാണ് ട്രെയ്‌ലറില്‍ അവതരിപ്പിച്ചിരിക്കുന്നത്. കൃതി സനോണ്‍ ആണ് നായിക. അച്ഛന്‍റെ വേഷത്തില്‍ റോണിത് റോയും വളര്‍ത്തച്ഛനായി പരേഷ് റാവലും എത്തുന്നു. രാജ്‌പാല്‍ യാദവ്, മനീഷ കൊയ്‌രാള, സച്ചിന്‍ ഖേദേക്കര്‍ തുടങ്ങിയവരും ചിത്രത്തില്‍ സുപ്രധാന വേഷങ്ങളിലെത്തുന്നു.
Also Read:'എന്‍റെ പുതിയ അവതാരം നിങ്ങള്‍ക്ക് ഇഷ്‌ടപ്പെടും'; കാര്‍ത്തിക് ആര്യന്‍റെ ത്രില്ലര്‍ ചിത്രം ഹോട്ട്‌സ്‌റ്റാറില്‍
രോഹിത് ധവാന്‍ ആണ് സംവിധാനം. 'ഷെഹ്‌സാദ'യിലൂടെ കാര്‍ത്തിക് നിര്‍മാതാവായും മാറി. സിനിമയുടെ നിര്‍മാതാക്കളില്‍ ഒരാളായി തന്നെ പരിഗണിച്ചതില്‍ 'ഷെഹ്‌സാദ' ഒരുക്കിയവര്‍ക്ക് താരം നന്ദി അറിയിച്ചു. 'ഭൂല്‍ ഭുല്ലയ്യ 2', 'ഫ്രെഡ്ഡി' എന്നീ സിനിമകള്‍ക്ക് ശേഷം ഒരു ഗംഭീര മാസ് പ്രകടനത്തിനൊരുങ്ങുകയാണ് കാര്‍ത്തിക് ആര്യന്‍. ഫെബ്രുവരി 10നാണ് 'ഷെഹ്‌സാദ' തിയേറ്ററുകളിലെത്തുക.