Japan first look: കാര്‍ത്തിയുടെ വരാനിരിക്കുന്ന ചിത്രമാണ് 'ജപ്പാന്‍'. സിനിമയുടെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ പുറത്തിറങ്ങി. ചിത്രത്തിലെ താരത്തിന്‍റെ ഫസ്‌റ്റ് ലുക്കാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. വ്യത്യസ്‌ത ഗെറ്റപ്പിലാണ് പോസ്‌റ്ററില്‍ കാര്‍ത്തി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
Karthi movie Japan: കാര്‍ത്തിയുടെ കരിയറിലെ 25-ാമത്തെ ചിത്രം കൂടിയാണ് 'ജപ്പാന്‍'. രാജു മുരുകന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ഇതിനിടെയാണ് അണിയറ പ്രവര്‍ത്തകര്‍ ഫസ്‌റ്റ് ലുക്ക് പുറത്തുവിട്ടത്. അനു ഇമ്മാനുവലാണ് ചിത്രത്തില്‍ കാര്‍ത്തിയുടെ നായികയായെത്തുന്നത്.