കേരളം

kerala

ETV Bharat / entertainment

'എമര്‍ജന്‍സി പാര്‍ലമെന്‍റിനകത്ത് ചിത്രീകരിക്കണം' ; ലോക്‌സഭ സെക്രട്ടേറിയറ്റിന് കത്ത് നല്‍കി കങ്കണ

Kangana wants to shoot Emergency inside Parliament: പാര്‍ലമെന്‍റ് മന്ദിരത്തില്‍ എമര്‍ജന്‍സിയുടെ ചില ഭാഗങ്ങള്‍ ചിത്രീകരിക്കണമെന്നാവശ്യപ്പെട്ട് ലോക്‌സഭ സെക്രട്ടേറിയറ്റിന് കത്ത് നല്‍കി കങ്കണ റണാവത്ത്

Kangana wants to shoot Emergency inside Parliament  Kangana Ranaut  Emergency inside Parliament  കങ്കണ റണാവത്ത്‌  കങ്കണ  എമര്‍ജന്‍സി  ലോക്‌സഭ സെക്രട്ടേറിയേറ്റിന് കത്തു നല്‍കി കങ്കണ  എമര്‍ജന്‍സി പാര്‍ലമെന്‍റിനകത്ത് ചിത്രീകരിക്കണം  ലോക്‌സഭ സെക്രട്ടേറിയേറ്റിന് കത്ത് നല്‍കി കങ്കണ  Kangana wrote letter to the Lok Sabha Secretariat  Emergency shooting  Emergency movie
ലോക്‌സഭ സെക്രട്ടേറിയേറ്റിന് കത്ത് നല്‍കി കങ്കണ

By

Published : Dec 19, 2022, 1:45 PM IST

Kangana wrote letter to the Lok Sabha Secretariat: ബോളിവുഡ് താരം കങ്കണ റണാവത്തിന്‍റെ അണിയറയില്‍ ഒരുങ്ങുന്ന ചിത്രമാണ് 'എമര്‍ജന്‍സി'. സിനിമയുടെ ഷൂട്ടിംഗ് പുരോഗമിക്കവെ ലോക്‌സഭ സെക്രട്ടേറിയറ്റിന് കത്തുനല്‍കിയിരിക്കുകയാണ് കങ്കണ. 'എമര്‍ജന്‍സി'യുടെ ചില ഭാഗങ്ങള്‍ പാര്‍ലമെന്‍റ് മന്ദിരത്തിനകത്ത് ചിത്രീകരിക്കാന്‍ അനുവദിക്കണം എന്നാണ് ആവശ്യം.

Kangana wants to shoot Emergency inside Parliament: കങ്കണയുടെ കത്ത് പരിഗണനയിലാണെങ്കിലും ഷൂട്ടിംഗിന് അനുമതി ലഭിക്കാന്‍ സാധ്യതയില്ലെന്നാണ് സെക്രട്ടേറിയറ്റ് വൃത്തങ്ങള്‍ പറയുന്നത്. സാധാരണഗതിയിൽ, പാർലമെന്‍റിന്‌ അകത്തോ പരിസരത്തോ ചിത്രീകരണത്തിന് സ്വകാര്യ വ്യക്തികള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ അനുവാദമില്ല.

എന്നാല്‍ സർക്കാർ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടോ അല്ലെങ്കില്‍ എന്തെങ്കിലും ഔദ്യോഗിക പരിപാടികള്‍ക്കോ, അപൂര്‍വ സാഹചര്യങ്ങളില്‍ പാര്‍ലമെന്‍റിനകത്ത് ഷൂട്ട്‌ അനുവദിക്കാറുണ്ട്. ദൂരദര്‍ശനും സന്‍സദ് ടിവിക്കും മാത്രമാണ് പാര്‍ലമെന്‍റില്‍ ചിത്രീകരണത്തിന് അംഗീകാരമുള്ളത്.

Emergency shooting: ഈ വര്‍ഷം ആദ്യമാണ് എമര്‍ജന്‍സിയുടെ ചിത്രീകരണം ആരംഭിച്ചത്. സിനിമയുടെ കഥയും സംവിധാനവും നിര്‍മാണവും കങ്കണ റണാവത്താണ് നിര്‍വഹിക്കുന്നത്. 1975ല്‍ രാജ്യത്തുടനീളം അടിയന്തരാവസ്ഥ പ്രഖ്യാപിച്ച മുന്‍ പ്രധാന മന്ത്രി ഇന്ദിരാഗാന്ധിയുടെ വേഷത്തിലാണ് ചിത്രത്തില്‍ കങ്കണ പ്രത്യക്ഷപ്പെടുന്നത്.

Also Read:'അന്ന് 21 വയസ്, 52 സര്‍ജറികള്‍'; സഹോദരി ആസിഡ് ആക്രമണത്തിന് ഇരയായതിനെക്കുറിച്ച് കങ്കണ

1975 ജൂൺ 25 മുതൽ 1977 മാർച്ച് 21 വരെയാണ് ഇന്ദിരാഗാന്ധി രാജ്യത്ത് അടിയന്തരാവസ്ഥ ഏർപ്പെടുത്തിയത്. ആ 21 മാസം ജനങ്ങളുടെ മൗലികാവകാശങ്ങള്‍ കർശന നിയന്ത്രണങ്ങൾക്ക് വിധേയമായിരുന്നു.

ABOUT THE AUTHOR

...view details