Kangana Ranaut took a dig at producer Karan Johar: സംവിധായകനും നിര്‍മാതാവും അവതാരകനുമായ കരണ്‍ ജോഹറെ പരഹിസിച്ച് ബോളിവുഡ് താര സുന്ദരി കങ്കണ റണാവത്ത്. അക്ഷയ് കുമാര്‍ നായകനായ 'സെല്‍ഫി' കഴിഞ്ഞ ദിവസമാണ് തിയേറ്ററുകളില്‍ എത്തിയത്. 'സെല്‍ഫി'യുടെ നിര്‍മാതാക്കളില്‍ ഒരാളാണ് കരണ്‍ ജോഹര്‍.
Kangana reacts through her Instagram story: ബോക്‌സോഫിസില്‍ ആദ്യ ദിനത്തില്‍ 'സെല്‍ഫി'ക്ക് പ്രതീക്ഷിച്ച തുക നേടാന്‍ കഴിഞ്ഞിരുന്നില്ല. ഇതേ തുടര്‍ന്നായിരുന്നു കങ്കണയുടെ പരിഹാസം. നിരവധി ഇന്‍സ്‌റ്റഗ്രാം സ്‌റ്റോറികളിലൂടെയായിരുന്നു കരണ്‍ ജോഹറെ പരിഹസിച്ചുള്ള കങ്കണയുടെ പ്രതികരണം.
Kangana reacts on Selfiee first day box office numbers: 'കരണ്‍ ജോഹര്‍ ചിത്രം 'സെല്‍ഫി' ആദ്യ ദിനത്തില്‍ 10 ലക്ഷം നേടിയിട്ടില്ലെന്ന് ഒരു ട്രേഡ് അനലിസ്‌റ്റോ മാധ്യമ പ്രവര്‍ത്തകനോ പോലും അതിനെ കുറിച്ച് സംസാരിക്കുന്നത് ഞാന്‍ കണ്ടില്ല. എന്നെ ഉപദ്രവിച്ച പോലെ ആരും അദ്ദേഹത്തെ ശല്യപ്പെടുത്തുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്‌തില്ല' -ഇപ്രകാരമായിരുന്നു കങ്കണയുടെ ആദ്യ സ്‌റ്റോറി.
Kangana shared a news article with the headline: രണ്ടാമത്തെ സ്‌റ്റോറിയില്‍ ഒരു മാധ്യമ വാര്‍ത്തയാണ് താരം പങ്കിട്ടത്. 'കങ്കണ റണാവത്തിന്‍റെ പുരുഷ പതിപ്പ്' -ഇപ്രകാരമായിരുന്നു മാധ്യമ വാര്‍ത്തയുടെ തലക്കെട്ട്. 'അക്ഷയ് കുമാറിന്‍റെ സെല്‍ഫി കാഴ്‌ചക്കാരെ ആകര്‍ഷിക്കുന്നതില്‍ പരാജയപ്പെട്ടതില്‍ ആളുകള്‍ പ്രതികരിക്കുന്നു. ഒരു പക്ഷേ അദ്ദേഹത്തിന്‍റെ തുടര്‍ച്ചയായ ആറാമത്തെ പരാജയം..' -ഈ മാധ്യമ വാര്‍ത്തയോട് കങ്കണ പ്രതികരിച്ചു.
Kangana reacting to news article: 'ഞാന്‍ സെല്‍ഫി ഫ്ലോപ് വാര്‍ത്തകള്‍ തിരയുകയായിരുന്നു. എന്നാല്‍ ഞാന്‍ കണ്ടത് എല്ലാ വാര്‍ത്തകളും എന്നെ കുറിച്ചാണ്. അതും എന്‍റെ തെറ്റാണ്...'-ഇപ്രകാരമാണ് കങ്കണ മറുപടി കുറിച്ചത്. 'സെല്‍ഫി'യെ കുറിച്ചുള്ള ഏതാനും മാധ്യമ വാര്‍ത്തകളും കങ്കണ ഇന്‍സ്‌റ്റഗ്രാമില്‍ സ്‌റ്റോറിയില്‍ പങ്കുവച്ചിട്ടുണ്ട്.