കേരളം

kerala

By

Published : Jun 7, 2022, 8:13 PM IST

ETV Bharat / entertainment

ബ്ലോക്ക് ബസ്റ്ററായി 'വിക്രം': ലോകേഷ് കനകരാജിന് കമല്‍ സമ്മാനിച്ചത് 75 ലക്ഷത്തിന്‍റെ ലെക്‌സസ്

വിക്രം സിനിമയ്‌ക്ക് ശേഷവും തങ്ങളുടെ കൂട്ടുകെട്ട് വീണ്ടും വരുമെന്ന് അടുത്തിടെ ലോകേഷ് കനകരാജിനെ കുറിച്ച് കമല്‍ഹാസന്‍ പറഞ്ഞിരുന്നു. ഓഡിയോ ലോഞ്ചില്‍ വച്ചായിരുന്നു ഉലകനായകന്‍ മനസുതുറന്നത്.

kamal haasan gifted lexus car to lokesh kanagaraj  kamal haasan gift to lokesh kanagaraj  kamal haasan vikram movie  kamal haasan thanked audience for vikram success  vikram movie success  fahadh faasil  vijay sethupathi  rajkamal films twitter  ലോകേഷ് കനകരാജിന് ആഢംബര കാര്‍ സമ്മാനിച്ച് കമല്‍ഹാസന്‍  ലോകേഷ് കനകരാജിന് കാര്‍ സമ്മാനിച്ച് കമല്‍ഹാസന്‍  കമല്‍ഹാസന്‍ വിക്രം സിനിമ  കമല്‍ഹാസന്‍ വീഡിയോ  രാജ്‌കമല്‍ ഫിലിംസ്  ഫഹദ് ഫാസില്‍  വിജയ് സേതുപതി  വിക്രം സിനിമ
ലോകേഷ് കനകരാജിന് ആഡംബര കാര്‍ സമ്മാനിച്ച് കമല്‍ഹാസന്‍, വിക്രം വിജയിപ്പിച്ച പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞ് നടന്‍റെ വീഡിയോ

ഉലകനായകന്‍ കമല്‍ഹാസന്‍റെ വിക്രം തിയേറ്ററുകളില്‍ ഗംഭീര വിജയം നേടി മുന്നേറുകയാണ്. ലോകേഷ് കനകരാജ് സംവിധാനം ചെയ്‌ത ബിഗ് ബജറ്റ് ചിത്രത്തിന് റിലീസ് ദിനം മുതല്‍ മികച്ച വരവേല്‍പ്പാണ് ലഭിക്കുന്നത്. ആക്ഷന്‍ ത്രില്ലറായി ഒരുക്കിയ മള്‍ട്ടിസ്റ്റാര്‍ ചിത്രം പ്രേക്ഷക പ്രതീക്ഷകള്‍ക്കൊത്ത് ഉയര്‍ന്ന സിനിമയായി മാറി. പാന്‍ ഇന്ത്യന്‍ ചിത്രമായി പുറത്തിറങ്ങിയ വിക്രമിന് എല്ലാ ഭാഷകളിലും മികച്ച സ്വീകരണമാണ് ലഭിച്ചത്.

200 കോടിക്കടുത്ത് ബോക്‌സോഫീസ് കളക്ഷന്‍ നേടിയാണ് കമല്‍ഹാസന്‍ ചിത്രം ലോകമെമ്പാടുമായി മുന്നേറുന്നത്. വിക്രം ബ്ലോക്ക്‌ബസ്റ്റര്‍ ഹിറ്റായ ശേഷം തന്‍റെ പ്രിയ സംവിധായകന് ആഢംബര കാര്‍ സമ്മാനമായി നല്‍കിയിരിക്കുകയാണ് ഉലകനായകന്‍. ലോക പ്രമുഖ ബ്രാന്‍ഡായ ലെക്‌സസിന്‍റെ ഇഎസ് 300 (ലക്ഷ്വറി) മോഡല്‍ കാറാണ് കമല്‍ഹാസന്‍ ലോകേഷിന് സമ്മാനിച്ചിരിക്കുന്നത്.

ഏകദേശം 75 ലക്ഷത്തിനടുത്ത് വില വരുന്ന ആഢംബര കാറാണിത്. ലോകേഷ് കനകരാജിന് ഉലകനായകന്‍ പുതിയ കാറിന്‍റെ താക്കോല്‍ സമ്മാനിക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. കാര്‍ സമ്മാനിച്ചതിന് പിന്നാലെ കമല്‍ സാറിന് നന്ദി പറഞ്ഞ് ലോകേഷ് ട്വിറ്ററില്‍ എത്തിയിട്ടുണ്ട്. 'താങ്ക് യൂ സോ മച്ച് ആണ്ടവരെ' എന്നാണ് കമല്‍ഹാസനെ ടാഗ് ചെയ്‌ത് ലോകേഷ് ട്വീറ്റ് ചെയ്‌തത്. ഒപ്പം കാറിന് സമീപം ഇരുവരും നില്‍ക്കുന്ന ചിത്രവും സംവിധായകന്‍ പുറത്തുവിട്ടിരിക്കുന്നു.

കഴിഞ്ഞ ദിവസം കമല്‍ സാര്‍ തനിക്ക് അയച്ച കത്ത് ലോകേഷ് സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടിരുന്നു. ലൈഫ് ടൈം സെറ്റില്‍മെന്‍റ് ലെറ്റര്‍ എന്നാണ് കത്ത് പങ്കുവച്ച് ലോകേഷ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. അതേസമയം വിക്രം സിനിമയെ സ്വീകരിച്ച പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞ് കമല്‍ഹാസന്‍ ട്വിറ്ററില്‍ വീഡിയോ പങ്കുവച്ചിരുന്നു. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലുളള നടന്‍റെ വീഡിയോകള്‍ രാജ്‌കമല്‍ ഫിലിംസിന്‍റെ ട്വിറ്റര്‍ പേജിലാണ് പോസ്റ്റ് ചെയ്‌തത്.

ഭാഷ ഏതായാലും നല്ല സിനിമകള്‍ എല്ലായ്‌പ്പോഴും മലയാളികള്‍ നെഞ്ചിലേറ്റിയിട്ടുണ്ടെന്ന് വീഡിയോയില്‍ കമല്‍ഹാസന്‍ പറയുന്നു. 'എന്നെയും എന്‍റെ വിക്രം സിനിമയെയും നിങ്ങള്‍ നെഞ്ചിലേറ്റിയിരിക്കുന്നു. എന്‍റെ ഭാഗ്യം. പ്രതിഭകളുടെ പടയാണ് ഈ സിനിമയുടെ വിജയത്തിന് കാരണം. അവസാന മൂന്ന് മിനിറ്റ് വന്ന് തിയേറ്ററുകളില്‍ വലിയ കയ്യടി വാങ്ങിയ എന്‍റെ സഹോദരന്‍ സൂര്യ എന്നോടുളള സ്‌നേഹം കൊണ്ട് മാത്രമാണ് ഈ സിനിമയില്‍ വന്നത്. അതിന് നന്ദി പറയുന്നില്ലെന്നും അടുത്ത സിനിമയില്‍ ഞങ്ങള്‍ മുഴുവന്‍ സമയവും ഒന്നിച്ചുണ്ടാവുമെന്നും കമല്‍ഹാസന്‍ വീഡിയോയില്‍ പറഞ്ഞു.

സംവിധായകന്‍ ലോകേഷിന് എന്നോടും സിനിമയോടുമുളള അതിരറ്റ സ്നേഹം വിക്രം സിനിമയുടെ ഷൂട്ടിങ്ങിന്‍റെ ഓരോ നാളിലും ഓരോ ഫ്രെയ്‌മിലും ഞാന്‍ അനുഭവിച്ചറിഞ്ഞതാണ്. അതുപോലെ തന്നെയാണ് പ്രേക്ഷകര്‍ക്ക് എന്നോടുളള സ്നേഹം. ഇതെല്ലാമാണ് വിക്രം സിനിമ വലിയ വിജയമാകാനുളള കാരണം. നിങ്ങളുടെ സ്നേഹം എന്നും എനിക്ക് ഉണ്ടാവണം, കമല്‍ഹാസന്‍ പറഞ്ഞു.

ABOUT THE AUTHOR

...view details