കേരളം

kerala

ETV Bharat / entertainment

മലയാളത്തില്‍ ആദ്യമായി പാടി അനിരുദ്ധ് ; 'ശേഷം മൈക്കില്‍ ഫാത്തിമ'യിലെ ഗാനം പുറത്ത് - ശേഷം മൈക്കില്‍ ഫാത്തിമ

'ശേഷം മൈക്കില്‍ ഫാത്തിമ'യിലെ ടട്ട ടട്ടര ഗാനം പാടിയാണ് അനിരുദ്ധ് ഇതാദ്യമായി മലയാളത്തില്‍ തന്‍റെ സാന്നിധ്യം അറിയിക്കുന്നത്

Kalyani movie Sesham Mike Il Fathima  Sesham Mike Il Fathima  Kalyani movie  Kalyani  മലയാളത്തില്‍ ആദ്യമായി പാടി അനിരുദ്ധ്  കല്യാണി  ശേഷം മൈക്കില്‍ ഫാത്തിമയിലെ ടട്ട ടട്ടര ഗാനം തരംഗം  ശേഷം മൈക്കില്‍ ഫാത്തിമയിലെ ടട്ട ടട്ടര ഗാനം  ശേഷം മൈക്കില്‍ ഫാത്തിമ  ടട്ട ടട്ടര ഗാനം
കല്യാണിക്ക് വേണ്ടി മലയാളത്തില്‍ ആദ്യമായി പാടി അനിരുദ്ധ്

By

Published : May 28, 2023, 11:41 AM IST

കല്യാണി പ്രിയദര്‍ശന്‍റെ ഏറ്റവും പുതിയ ചിത്രമായ 'ശേഷം മൈക്കില്‍ ഫാത്തിമ'യിലെ തകര്‍പ്പന്‍ ഗാനം പുറത്ത്. 'ടട്ട ടട്ടര' എന്ന ഗാനമാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. ലിറിക്കല്‍ വീഡിയോ ഗാനമാണ് പുറത്തുവന്നിരിക്കുന്നത്.

തെന്നിന്ത്യന്‍ സംഗീത സംവിധായകന്‍ അനിരുദ്ധ് രവിചന്ദര്‍ ആണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. മലയാളത്തില്‍ ഇതാദ്യമായാണ് അനിരുദ്ധ് തന്‍റെ സാന്നിധ്യം അറിയിക്കുന്നത്. ടൊവിനോ തോമസ് ചിത്രം തല്ലുമാലയ്‌ക്ക് ശേഷം കല്യാണി പ്രിയദര്‍ശന്‍ നായികയായെത്തുന്ന ചിത്രം കൂടിയാണ് ശേഷം മൈക്കില്‍ ഫാത്തിമ. ഫുട്‌ബോള്‍ മത്സരത്തെ ഏറെ സ്‌നേഹിക്കുന്ന മലബാര്‍ മണ്ണിലെ ഒരു വനിത അനൗണ്‍സറുടെ വേഷമാണ് ചിത്രത്തില്‍ കല്യാണിക്ക്.

നേരത്തെ സിനിമയുടെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ പുറത്തിറങ്ങിയിരുന്നു. ജീപ്പിന്‍റെ മുന്‍ സീറ്റില്‍ ഇരുന്ന് മൈക്കില്‍ അനൗണ്‍സ്‌മെന്‍റ് ചെയ്യുന്ന കല്യാണിയെയാണ് പോസ്‌റ്ററില്‍ കാണാനാവുക.

Also Read:തെന്നിന്ത്യന്‍ താരസുന്ദരിമാര്‍ ഒരുമിച്ച്, കല്യാണി പ്രിയദര്‍ശന്‍റെ സെല്‍ഫി ചിത്രം ഏറ്റെടുത്ത് ആരാധകര്‍

കല്യാണിയെ കൂടാതെ സുധീഷ്, സാബുമോന്‍, ഫെമിന, ഷഹീന്‍ സിദ്ധിഖ്, മാലാ പാര്‍വതി, സരസബാലുശ്ശേരി, അനീഷ് ജി മേനോന്‍, രൂപ ലക്ഷ്‌മി, ബാല താരങ്ങളായി വാസുദേവ്, തെന്നല്‍ എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നു.

മനു സി കുമാര്‍ ആണ് ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത്. മാധ്യമപ്രവര്‍ത്തകന്‍ ആയിരുന്ന മനു സി കുമാറിന്‍റെ ആദ്യ സംവിധാന സംരംഭം കൂടിയാണീ ചിത്രം. പാഷന്‍ സ്‌റ്റുഡിയോസ്, ദി റൂട്ട് എന്നിവയുടെ ബാനറില്‍ സുധന്‍ സുന്ദരവും ജഗദീഷ് പളനിസ്വാമിയും ചേര്‍ന്നാണ് സിനിമയുടെ നിര്‍മാണം.

സന്താന കൃഷ്‌ണന്‍ ഛായാഗ്രഹണവും കിരണ്‍ ദാസ് എഡിറ്റിംഗും നിര്‍വഹിക്കും. റോണക്‌സ് സേവ്യര്‍ ആണ് മേക്കപ്പ്. കോസ്‌റ്റ്യൂം - ധന്യ ബാലകൃഷ്‌ണന്‍, ആര്‍ട്ട് - നിമേഷ് താനൂര്‍, ചീഫ്‌ അസോസിയേറ്റ് - സുകു ദാമോദര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - റിച്ചാര്‍ഡ്, ക്രിയേറ്റീവ് പ്രൊഡ്യൂസര്‍ - ഐശ്വര്യം സുരേഷ്.

Also Read:അഭിനയം മാത്രമല്ല... പോസ്റ്റര്‍ ഡിസൈനിങും കല്യാണിക്ക് വഴങ്ങും

സിനിമയിലെത്തി വളരെ ചുരുങ്ങിയ കാലം കൊണ്ട് പ്രേക്ഷക ഹൃദയം കീഴടക്കിയ താരമാണ് കല്യാണി. 'ഹലോ' എന്ന തെലുഗു സിനിമയിലൂടെയാണ് കല്യാണിയുടെ അരങ്ങേറ്റമെങ്കിലും ദുല്‍ഖര്‍ സല്‍മാനൊപ്പമുള്ള 'വരനെ ആവശ്യമുണ്ട്' എന്ന സിനിമയിലൂടെയാണ് കല്യാണി മലയാളി പ്രേക്ഷക ഹൃദയങ്ങളില്‍ സ്ഥാനമുറപ്പിച്ചത്.

ആദ്യ ചിത്രമായ 'ഹലോ'യിലുടെ തന്നെ കല്യാണിയെ പ്രേക്ഷകര്‍ സ്വീകരിച്ചു. ക്യാമറയ്‌ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച ശേഷമാണ് താരം ക്യാമറയ്‌ക്ക് മുന്നിലെത്തിയത്. സംവിധായകന്‍ പ്രിയദര്‍ശന്‍റെയും മുന്‍കാല നടി ലിസിയുടെയും മകളാണ് കല്യാണി പ്രിയദര്‍ശന്‍. പിതാവ് സംവിധാനം ചെയ്‌ത് മോഹന്‍ലാലും പ്രണവ് മോഹന്‍ലാലും നായകന്‍മാരായെത്തിയ 'മരക്കാര്‍ അറബിക്കടലിന്‍റെ സിംഹ'ത്തിലും കല്യാണി വേഷമിട്ടു.

Also Read:'പുറത്ത് ചിരി, ഉള്ളില്‍ കരച്ചില്‍' സ്കൈഡൈവിങ് ചിത്രങ്ങള്‍ പങ്കുവെച്ച് കല്യാണി പ്രിയദര്‍ശന്‍

മരക്കാറില്‍ പിതാവിനൊപ്പം പ്രവര്‍ത്തിക്കാനുള്ള അവസരം ലഭിച്ചപ്പോള്‍ തനിക്കാദ്യം ടെന്‍ഷന്‍ തോന്നിയിരുന്നുവെന്നാണ് കല്യാണി പറഞ്ഞത്. അതേസമയം ഈ സിനിമയോടുകൂടിയാണ് മകള്‍ക്ക് അഭിനയിക്കാന്‍ അറിയാമെന്ന കാര്യം പ്രിയദര്‍ശന്‍ മനസിലാക്കുന്നതും.

പിന്നീട് പ്രണവിനൊപ്പം 'ഹൃദയം', പൃഥ്വിരാജിനൊപ്പം 'ബ്രോ ഡാഡി', ടൊവിനോയ്‌ക്കൊപ്പം 'തല്ലുമാല' എന്നീ ചിത്രങ്ങളിലും അഭിനയിച്ചു.

ABOUT THE AUTHOR

...view details