Kajol comment on her fair skin colour: തന്‍റെ നിറത്തെ കുറിച്ചുള്ള ട്രോളുകള്‍ക്ക് മറുപടി നല്‍കി ബോളിവുഡ് താരം കജോള്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം എല്ലായ്‌പ്പോഴും തന്‍റെ പുതു പുത്തന്‍ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവയ്‌ക്കാറുണ്ട്.
എന്നാല്‍ നടി പങ്കുവയ്‌ക്കുന്ന ചിത്രങ്ങള്‍ പലപ്പോഴും ട്രോളുകള്‍ക്ക് വിധേയമാകാറുണ്ട്. കജോളിന്‍റെ നിറത്തെ ചൊല്ലിയാകും ട്രോളുകള്‍. ചര്‍മ്മം വെളുപ്പിക്കാനായി നടി ശസ്‌ത്രക്രിയയ്‌ക്ക് വിധേയയായതായി പലപ്പോഴും ആരോപണങ്ങള്‍ നേരിട്ടിട്ടുണ്ട്. ഇപ്പോഴിതാ നിറത്തിന്‍റെ പേരിലുള്ള ട്രോളുകള്‍ക്ക് ഇന്‍സ്‌റ്റഗ്രാം സ്‌റ്റോറിയിലൂടെ മറുപടി നല്‍കി രംഗത്തെത്തിയിരിക്കുകയാണ് താരം.
Kajol fully covered her face: കറുത്ത മാസ്‌ക് ഉപയോഗിച്ച് മുഖം പൂര്‍ണമായും മറച്ചിരിക്കുന്ന ഒരു ചിത്രം പങ്കുവച്ചാണ് കജോള്‍ ഇന്‍സ്റ്റഗ്രാമിലെത്തിയത്. ഒരു കൂളിംഗ് ഗ്ലാസും താരം ധരിച്ചിട്ടുണ്ട്. 'ഞാന്‍ എങ്ങനെയാണ് സുന്ദരിയായത് എന്ന് ചോദിക്കുന്നവര്‍ക്കായി' എന്ന അടിക്കുറിപ്പോടുകൂടിയുള്ളതാണ് താരത്തിന്‍റെ പോസ്‌റ്റ്. സണ്‍ബ്ലോക്ക്ഡ് എന്ന ഹാഷ്‌ടാഗോടു കൂടിയാണ് താരം ഇന്‍സ്‌റ്റഗ്രാം സ്‌റ്റോറി പങ്കുവച്ചിരിക്കുന്നത്.
Kajol upcoming projects: 'സലാം വെങ്കി' ആയിരുന്നു കജോളിന്‍റേതായി ഏറ്റവും ഒടുവില്‍ തിയേറ്ററുകളിലെത്തിയ ചിത്രം. 'ദി ഗുഡ് വൈഫ്- പ്യാര്‍ കാനൂന്‍ ധോക്ക' എന്ന വെബ് സീരീസില്‍ അഭിനയിച്ച് വരികയാണിപ്പോള്‍ കജോള്‍. സിബിഎസ് സീരീസിന്‍റെ അഡാപ്‌റ്റേഷനാണ് കോര്‍ട്ട് റൂം ഡ്രാമ വിഭാഗത്തിലൊരുങ്ങുന്ന ഈ സീരീസ്.