രണ്ടാം വിവാഹ വാർഷികത്തിൽ ഭർത്താവ് ഗൗതം കിച്ച്ലുവിന് ആശംസകൾ നേർന്ന് നടി കാജൽ അഗർവാൾ. ഇരുവരുടെയും കുഞ്ഞ് നീലിന്‍റെ കൈകളുടെ ചിത്രം പങ്കുവച്ചുകൊണ്ടാണ് കാജൽ ഭർത്താവിന് വിവാഹ വാർഷികാശംസകൾ നേർന്നത്. "ഭർത്താവുമൊരുമിച്ച് സൂര്യന് ചുറ്റുമുള്ള രണ്ട് വർഷങ്ങൾ. ഒരുമിച്ച് കൂടുതൽ കാര്യങ്ങൾക്കായി കാത്തിരിക്കുന്നു." എന്ന ക്യാപ്‌ഷനോടെയാണ് താരം ചിത്രം പങ്കുവച്ചത്.
ഗൗതം കിച്ച്ലുവിന് വിവാഹ വാർഷികാശംസയുമായി കാജൽ അഗർവാൾ - കാജൽ അഗർവാൾ ഗൗതം കിച്ച്ലു വിവാഹ വാർഷികം
2020 ഒക്‌ടോബറിൽ മുംബൈയിൽ വച്ചായിരുന്നു കാജൽ അഗർവാളിന്‍റെയും ഗൗതം കിച്ച്ലുവിന്‍റെയും വിവാഹം.
ഗൗതം കിച്ച്ലുവിന് വിവാഹ വാർഷികാശംസയുമായി കാജൽ അഗർവാൾ
ഇരുവർക്കും ആശംസകളുമായി കമന്‍റ് ബോക്‌സിൽ ആരാധകരുമെത്തി. നിരവധി പേരാണ് കാജലിനും ഗൗതമിനും ആശംസകൾ നേർന്നിരിക്കുന്നത്.
2020 ഒക്‌ടോബറിൽ മുംബൈയിൽ വച്ചായിരുന്നു ഇരുവരുടെയും വിവാഹം. ഈ വർഷം ഏപ്രിൽ 19നാണ് ഇരുവർക്കും ആദ്യത്തെ കുഞ്ഞ് ജനിക്കുന്നത്. "ഞങ്ങളുടെ ഹൃദയം നിറഞ്ഞിരിക്കുന്നു, ഞങ്ങൾ നന്ദിയുള്ളവരാണ്. നിങ്ങളുടെ സ്നേഹത്തിനും അനുഗ്രഹത്തിനും എല്ലാവർക്കും നന്ദി." എന്നായിരുന്നു കുഞ്ഞ് നീലിന്‍റെ വരവറിയിച്ചു കൊണ്ട് ഗൗതം ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.