പത്തനംതിട്ട: സിനിമ സീരിയല്‍ നടന്‍ നെടുമ്പ്രം ഗോപി (85) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. ഇന്ന് രാവിലെ എട്ട് മണിയോടെ ആണ് അന്ത്യം.
ചലച്ചിത്ര നടന്‍ നെടുമ്പ്രം ഗോപി ഓര്‍മയായി - ചലച്ചിത്ര നടന്‍ നെടുമ്പ്രം ഗോപി ഓര്‍മയായി
മലയാളത്തിലെ ഒരുപിടി സിനിമകളില്‍ മികച്ച വേഷങ്ങള്‍ ചെയ്‌ത ചലച്ചിത്ര നടന്‍ നെടുമ്പ്രം ഗോപി വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് അന്തരിച്ചു.
ചലച്ചിത്ര നടന്‍ നെടുമ്പ്രം ഗോപി ഓര്‍മയായി
സംസ്ഥാന വൈദ്യുതി ബോര്‍ഡിലെ ജീവനക്കാരനായിരുന്നു അദ്ദേഹം. 2004ല്‍ ബ്ലെസി സംവിധാനം ചെയ്‌ത മമ്മൂട്ടി ചിത്രം 'കാഴ്‌ച'യിലൂടെയാണ് നെടുമ്പ്രം ഗോപി സിനിമയില്‍ എത്തുന്നത്. അച്ഛന്‍റെയും മുത്തച്ഛന്‍റെയും വേഷത്തില്‍ എത്തിയ ഗോപിയുടെ അഭിനയത്തിന് മികച്ച പ്രേക്ഷക പ്രശംസകളാണ് ലഭിച്ചത്.
ശീലാബതി, അശ്വാരൂഢന്‍, ആനന്തഭൈരവി, അലിഫ്, ആനച്ചന്തം തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഭാര്യയും മൂന്ന് മക്കളുമുണ്ട്.
Last Updated : Aug 16, 2022, 7:04 PM IST