ജോജു ജോർജിനെ (Joju George) കേന്ദ്ര കഥാപാത്രമാക്കി എ കെ സാജൻ (AK Sajan) സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് 'പുലിമട'. സിനിമയുടെ ടീസര്‍ (Pulimada Teaser) പുറത്തിറങ്ങി.
ജോജു ജോര്‍ജും ഐശ്വര്യ രാജേഷുമാണ് (Aishwarya Rajesh) ഒന്നര മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസറില്‍. ആകസ്‌മികമായി രാത്രി ഒരു മുറിയില്‍ ഒന്നിച്ചെത്തിയ ഐശ്വര്യയുടെയും ജോജുവിന്‍റെയും കഥാപാത്രങ്ങള്‍ തമ്മിലുള്ള സംഭാഷണമാണ് ടീസറില്‍. ജോജുവിന്‍റെ കഥാപാത്രത്തോട് 'ഉമ്മച്ചന്‍ സിംഗിള്‍ ആണോ' എന്ന ഐശ്വര്യയുടെ ചോദ്യവും ടീസറില്‍ ശ്രദ്ധ നേടുന്നു.
നേരത്തെ പുലിമടയുടെ ഫസ്‌റ്റ് ലുക്ക്, സെക്കന്‍ഡ് ലുക്ക് പോസ്‌റ്ററുകള്‍ പുറത്തിറങ്ങിയിരുന്നു. 'പെണ്ണിന്‍റെ ഗന്ധം' (സെന്‍റ് ഓഫ് എ വുമണ്‍) എന്ന ടാഗ്‌ലൈനോടു കൂടിയാണ് രണ്ട് പോസ്‌റ്ററും പുറത്തിറങ്ങിയത്. ജോജുവും ഐശ്വര്യയുമായിരുന്നു ഫസ്‌റ്റ് ലുക്കില്‍. ക്രിസ്‌ത്യന്‍ വിവാഹ വേഷത്തില്‍ ഐശ്വര്യ രാജേഷിന്‍റെ കൈ പിടിച്ച് നടക്കുന്ന ജോജു ജോര്‍ജിനെയാണ് ഫസ്‌റ്റ് ലുക്കില്‍ (Pulimada first look poster) കാണാനായത്. ലഗേജ് ബാഗുമായി ജോജുവിന്‍റെ ബൈക്കിന് പിന്നില്‍ ഐശ്വര്യ ഇരിക്കുന്നതായാണ് രണ്ടാമത്തെ പോസ്‌റ്ററില്‍ കാണാനാവുക.
വിന്‍സന്‍റ് സ്‌കറിയ എന്ന പൊലീസ് കോണ്‍സ്‌റ്റബിളിന്‍റെ കഥാപാത്രത്തെയാണ് ചിത്രത്തില്‍ ജോജു ജോര്‍ജ് അവതരിപ്പിക്കുന്നത്. വിന്‍സന്‍റ് സ്‌കറിയയുടെ വിവാഹവും അതുമായി ബന്ധപ്പെട്ടുള്ള സംഭവ വികാസങ്ങളും പിന്നീട് അയാളുടെ സ്വഭാവത്തിലും ജീവിതത്തിലും ഉണ്ടാകുന്ന മാറ്റങ്ങളുമാണ് ചിത്ര പശ്ചാത്തലം.
Also Read:ലഗേജ് ബാഗുമായി ജോജുവിന്‍റെ ബൈക്കില്‍ ഐശ്വര്യ ; പുലിമടയുടെ പുതിയ പോസ്‌റ്റര്‍ പുറത്ത്