ഹൈദരാബാദ്: ജോജു ജോർജിനെ നായകനാക്കി നവാഗതനായ രോഹിത് എംജി കൃഷ്ണൻ സംവിധാനം ചെയ്ത ചിത്രം 'ഇരട്ട' ഇന്ന് മുതൽ കേരളത്തിന് പുറത്തും പ്രദർശനത്തിനെത്തി. ഇരട്ടസഹോദരന്മാരായ വിനോദിന്‍റെയും പ്രമോദിന്‍റെയും കഥ പറയുന്ന ചിത്രം മികച്ച പ്രേക്ഷകപ്രതികരണം നേടി കേരളത്തിലെ തിയേറ്ററുകളിൽ ഓടുമ്പോഴാണ് പുതിയ വാർത്തയുമായി ഇരട്ടയുടെ ടീം എത്തുന്നത്. ക്രൂരതയും നിസ്സഹായതയും പ്രകടിപ്പിക്കുന്ന രണ്ട് കഥാപാത്രങ്ങളെ തന്മയത്വത്തോടെ സിനിമയിൽ ജോജു അവതരിപ്പിക്കുന്നു.
ജോജു ജോർജിന്‍റെ 'ഇരട്ട': കേരളത്തിന് പുറത്തും റിലീസായി - malayalam film
മികച്ച പ്രേക്ഷക പ്രതികരണം നേടി കേരളത്തിലെ തിയേറ്ററുകളില്‍ ചിത്രം ഓടുമ്പോഴാണ് കേരളത്തിന് പുറത്ത് റിലീസ്.
ഇരട്ട സിനിമ
ജോജു ജോർജിന്‍റെ അപ്പു പാത്തു പപ്പു പ്രൊഡക്ഷൻസ്, മാർട്ടിൻ പ്രക്കാട്ട് ഫിലിംസ്, സിജോ വടക്കൻ എന്നിവർ സംയുക്തമായി നിർമിച്ച ത്രില്ലർ ചിത്രം ജോജു ജോർജിന്‍റെ അഭിനയ ജീവിതത്തിലെ പ്രധാനപ്പെട്ട കഥാപാത്രങ്ങളിൽ ഒന്നായി മാറി. തമിഴ്-മലയാളി നടി അഞ്ജലി നായികയായ ചിത്രത്തിൽ സൃന്ദ, ആര്യ സലിം, ശ്രീകാന്ത് മുരളി, സാബുമോൻ, അഭിറാം എന്നിവർ ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.