കേരളം

kerala

ETV Bharat / entertainment

Joju George About His Directorial Debut : 'അഭിനയം പോലെ സംവിധാനവും ആസ്വദിക്കുന്നു'; സംവിധായക വേഷമണിഞ്ഞ ത്രില്ലില്‍ ജോജു ജോര്‍ജ് - ജോജു

Joju George: നടന്‍ ജോജു ജോര്‍ജിന്‍റെ സംവിധാനത്തില്‍ ആദ്യ ചിത്രമൊരുങ്ങുന്നു. തൃശൂരിൽ 'പണി'യുടെ ചിത്രീകരണം പുരോഗമിക്കുന്നു. അഭിനയം പോലെ സംവിധാനവും ആസ്വദിക്കുന്നുവെന്ന് താരം. ചിത്രത്തില്‍ ജോജുവിനൊപ്പം നായികയായെത്തുന്നത് അഭിനയയാണ്.

Actor Joju George About His First Direction  Actor Joju George  അഭിനയം പോലെ സംവിധാനവും ആസ്വദിക്കുന്നു  സംവിധായക വേഷമണിഞ്ഞ ത്രില്ലില്‍ ജോജു  ജോജു ജോര്‍ജിന്‍റെ സംവിധാനത്തില്‍ ആദ്യ ചിത്രം  ജോജു  ജോജു ജോര്‍ജ്
Actor Joju George About His First Direction

By ETV Bharat Kerala Team

Published : Oct 24, 2023, 8:02 PM IST

എറണാകുളം:സ്വതസിദ്ധമായ ശൈലിയിൽ ഏതുതരം വേഷമണിയാനും പ്രാപ്‌തനായ നടനാണ് ജോജു ജോര്‍ജ്. സ്വഭാവ നടനായും ഹാസ്യനടനായുമെല്ലാം വെള്ളിത്തിരയില്‍ തിളങ്ങിയ താരം ഇതാ മറ്റൊരു വേഷം കൂടി അണിയുകയാണ്. കരിയറിൽ 28ാമത്തെ വർഷത്തിലെത്തി നിൽക്കുമ്പോൾ ആദ്യമായി സംവിധായകനാകുകയാണ് ജോജു ജോർജ്.

സംവിധാനം ആസ്വദിക്കുന്നുവെന്ന് താരം

സ്വന്തം രചനയിൽ ആദ്യ സംവിധാന സംരംഭവുമായി എത്തുന്നതിന്‍റെ അടങ്ങാത്ത ആവേശത്തിലാണ് ജോജു. "അഭിനയം ഞാൻ ഏറ്റവും ആസ്വദിച്ച് ചെയ്യുന്ന ഒന്നാണ്, കുറച്ച് ടെൻഷൻ ഉണ്ടെങ്കിലും സംവിധാനവും അത് പോലെ ആസ്വദിച്ച് തന്നെയാണ് ചെയ്യുന്നതെന്ന്'' ജോജു പറഞ്ഞു. ജോജുവിന്‍റെ ഈ വാക്കുകളില്‍ നിന്നും വ്യക്തമാക്കാം താന്‍ തകര്‍ത്തഭിനയിച്ച് വിജയിച്ച സിനിമകള്‍ പോലെ ഇതും വന്‍ വിജയമാകുമെന്നത്.

'പണി'യുടെ ലൊക്കേഷന്‍

1995 ൽ 'മഴവിൽ കൂടാരം' എന്ന സിനിമയിലൂടെ ജൂനിയർ ആർട്ടിസ്റ്റായി മലയാള സിനിമ രംഗത്തേക്ക് ചുവടുവച്ച ജോജു ജോർജ് എന്ന നടൻ കടന്നുവന്ന വഴികൾ ഒരു സിനിമ കഥയെ വെല്ലുന്നതാണ്. ചെറുതും വലുതുമായ നിരവധി വേഷങ്ങൾ, ചെറിയ വേഷങ്ങളിലൂടെ നായകന്മാർക്ക് പുറകിലും സൈഡിലും എതിരെയും നിന്ന ഒരുപിടി ചിത്രങ്ങൾ. എന്നാൽ 28 വർഷത്തെ അഭിനയ ജീവിതം പൂർത്തിയാക്കുമ്പോൾ അന്നത്തെ നായകന്മാർക്കൊപ്പം നിന്ന ജൂനിയർ ആർട്ടിസ്റ്റ് ഇന്ന് മുൻനിര നായകനായും, ഗായകനായും, നിർമ്മാതാവായും മലയാള സിനിമയിൽ തന്‍റെ പേര് സുവർണ്ണ ലിപികൾ കൊണ്ട് എഴുതി ചേർത്തിരിക്കുകയാണ്.

നടന്‍ ജോജു ജോര്‍ജിന്‍റെ സംവിധാനത്തില്‍ ആദ്യ ചിത്രമൊരുങ്ങുന്നു

തലവര മാറ്റിയെഴുതിയ 'ജോസഫ്': സഹനടനായും മറ്റും അഭിനയം തുടരുന്നതിനിടയിൽ 2018ൽ പുറത്തിറങ്ങിയ 'ജോസഫ്' എന്ന സിനിമയാണ് ജോജുവിന്‍റെ കരിയറിൽ വഴിത്തിരിവാകുന്നത്. അത്ഭുതപ്പെടുത്തുന്ന പ്രകടനം കാഴ്‌ച വച്ച ചിത്രം ബോക്‌സോഫിസില്‍ വന്‍ വിജയം നേടുകയും ചെയ്‌തു. ജോജുവിന്‍റെ പൊട്ടൻഷ്യൽ എത്രത്തോളമുണ്ടെന്ന് പ്രേക്ഷകർക്ക് അറിയാമെങ്കിലും ജോസഫിലെ ടൈറ്റിൽ റോൾ അതിന്‍റെ പാരമ്യത്തിൽ തൊടുന്നതായിരുന്നു. തുടർന്ന് സൈക്കോളജിക്കൽ ഡ്രാമ ചിത്രം 'ചോല'യിലെ പ്രകടനം വീണ്ടും മലയാളി പ്രേക്ഷകർക്കിടയിൽ ജോജുവിന്‍റെ സ്ഥാനം അരക്കിട്ടു ഉറപ്പിക്കുകയും ചെയ്‌തു. 'ജോസഫ്', 'ചോല' എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് ആ വർഷത്തെ മികച്ച സ്വഭാവ നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും, ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിൽ പ്രത്യേക പരാമർശവും (ജോസഫ്) ലഭിച്ചു. നിരവധി പുരസ്‌കാരങ്ങളാണ് 'ജോസഫിൽ' ജോജുവിനെ തേടിയെത്തിയത്. അഭിനയത്തിന് പുറമെ മികച്ച സിനിമകളുടെ നിർമാതാവാകാനും ജോജുവിന് കഴിഞ്ഞു.

സംവിധായക വേഷമണിഞ്ഞ ത്രില്ലില്‍ ജോജു

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായത് കൊണ്ട് പുതിയ ചിത്രത്തിനായി ആവേശത്തോടെയുള്ള കാത്തിരിപ്പിലാണ് ആരാധകരും. 'പണി' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ മോഷന്‍ പോസ്‌റ്റര്‍ കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു. തൃശൂരിൽ ചിത്രീകരണം പുരോഗമിക്കുന്ന 'പണി'യിൽ ജോജു തന്നെയാണ് പ്രധാന വേഷത്തിലെത്തുന്നത്. അഭിനയയാണ് നായിക.

ജോജു ജോര്‍ജ് ലൊക്കേഷനില്‍ നിന്നുള്ള ചിത്രം

ബിഗ് ബോസ് താരങ്ങളായ സാഗർ, ജുനൈസ് എന്നിവർക്കൊപ്പം ഒരു വലിയ താരനിര തന്നെയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. പ്രശസ്‌ത സംവിധായകൻ വേണുവാണ് 'പണി'യുടെ ക്യാമറ ചലിപ്പിക്കുന്നത്. ജോജുവിന്‍റെ പ്രൊഡക്ഷൻ കമ്പനിയായ അപ്പു പാത്തു പപ്പു പ്രൊഡക്ഷന്‍സിന്‍റെയും എ ഡി സ്റ്റുഡിയോസിന്‍റെയും ബാനറിൽ എം.റിയാസ് ആദം, സിജോ വടക്കൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. വിഷ്‌ണു വിജയ്‌യാണ് സംഗീതം.

ABOUT THE AUTHOR

...view details