കേരളം

kerala

കെജിഎഫ് സംവിധായകനും ജൂനിയര്‍ എന്‍ടിആറും ഒരുമിച്ച്, ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

ആര്‍ആര്‍ആറിന്‍റെ വിജയത്തിലൂടെ ജൂനിയര്‍ എന്‍ടിആറും കെജിഎഫ് 2വിലൂടെ പ്രശാന്ത് നീലും വീണ്ടും തിളങ്ങിനില്‍ക്കുകയാണ്. ഇരുവരും ഒന്നിക്കുന്ന സിനിമ ഉടനുണ്ടാവുമെന്നാണ് ആരാധക പ്രതീക്ഷ

By

Published : May 6, 2022, 3:39 PM IST

Published : May 6, 2022, 3:39 PM IST

jnr ntr prashant neel  kgf kgf 2  prashant neel movie  ജൂനിയര്‍ എന്‍ടിആര്‍  പ്രശാന്ത് നീല്‍  പ്രശാന്ത് നീല്‍ കെജിഎഫ്
കെജിഎഫ് സംവിധായകനും ജൂനിയര്‍ എന്‍ടിആറും ഒരുമിച്ച്, ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

ഹെെദരാബാദ്: തെന്നിന്ത്യയില്‍ നിന്നും അടുത്തിടെ വലിയ തരംഗമായി മാറിയ ചിത്രങ്ങളാണ് ആര്‍ആര്‍ആറും കെജിഎഫ് 2വും. പാന്‍ ഇന്ത്യന്‍ പ്രോജക്‌ടുകളായി ഇറങ്ങിയ രണ്ട് സിനിമകളും പ്രേക്ഷകര്‍ ഏറ്റെടുത്തു. എസ് എസ് രാജമൗലി സംവിധാനം ചെയ്ത ആര്‍ആര്‍ആര്‍ ആയിരം കോടി ക്ലബില്‍ ഇടംപിടിച്ചപ്പോള്‍ തൊട്ടുപിന്നാലെ കെജിഎഫ് 2ഉം ഈ നേട്ടത്തില്‍ എത്തി.

കെജിഎഫ് സീരീസിലൂടെ ഇന്ത്യയിലെ തന്നെ മുന്‍നിര സംവിധായകരുടെ നിരയിലേക്ക് ഉയര്‍ന്നിരിക്കുകയാണ് പ്രശാന്ത് നീല്‍. അദ്ദേഹത്തിന്‍റെ പുതിയ ചിത്രങ്ങള്‍ക്കായി ആകാംക്‌ഷകളോടെ കാത്തിരിക്കുകയാണ് ആരാധകര്‍. കെജിഎഫ് 2വിന് പിന്നാലെ ബാഹുബലി താരം പ്രഭാസിനെ നായകനാക്കിയുളള സലാര്‍ ആണ് പ്രശാന്ത് നീല്‍ ആരംഭിച്ചത്.

സലാര്‍ സമയത്ത് തന്നെ കെജിഎഫ് സംവിധായകന്‍റെ മറ്റൊരു ചിത്രത്തെ കുറിച്ചുളള റിപ്പോര്‍ട്ടുകളും പുറത്തുവന്നു. ആര്‍ആര്‍ആറിന്റെ വന്‍വിജയത്തിന് ശേഷം തെലുങ്ക് സൂപ്പര്‍ താരം ജൂനിയര്‍ എന്‍ടിആറിനൊപ്പമുളള സിനിമയാണ് പ്രശാന്ത് നീലിന്‍റെതായി വരുന്നത് എന്നാണ് വിവരം. സംവിധായകന്‍ കൊരട്ടല ശിവയുടെ പ്രോജക്‌ടിനും ശേഷമാണ് ജൂനിയര്‍ എന്‍ടിആര്‍ പ്രശാന്ത് നീലിനൊപ്പം ഒന്നിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍

എന്‍ടിആര്‍-പ്രശാന്ത് നീല്‍ കൂട്ടൂകെട്ടിലുളള ബിഗ് ബജറ്റ് ചിത്രത്തിനായി കാത്തിരിക്കവെ ഇരുവരും ഒന്നിച്ചുളള പുതിയ ഫോട്ടോസ് ആഘോഷമാക്കുകയാണ് ആരാധകര്‍. തരക്(എന്‍ടിആര്‍) തന്‍റെ ഇന്‍സ്റ്റഗ്രാം പേജിലാണ് സംവിധായകനൊപ്പമുളള ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ഇവര്‍ക്കൊപ്പം ഭാര്യമാരും ചിത്രത്തിലുണ്ട്.

തങ്ങളുടെ വിവാഹ വാര്‍ഷികം ഒരേ ദിവസമായതിനാല്‍ അത് ആഘോഷിക്കാനായി ഒത്തുകൂടിയതാണ് ഇവര്‍. എന്‍ടിആര്‍ ഇക്കാര്യം തന്റെ ക്യാപ്ഷനിലൂടെ പറയുന്നു. ഒപ്പം 'പുതിയ തുടക്കങ്ങള്‍" എന്ന ഹാഷ്‌ടാഗും നടന്‍ കുറിച്ചിട്ടുണ്ട്. ജൂനിയര്‍ എന്‍ടിആറും കെജിഎഫ് സംവിധായകനും ഒരുമിച്ചുളള സിനിമ ഉടന്‍ ഉണ്ടാവുമെന്നാണ് ചിത്രത്തിന് താഴെ പലരും കമന്‍റ് ചെയ്തിരിക്കുന്നത്

ചരിത്രപരമായ ആ പ്രഖ്യാപനം ഉടനുണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു എന്ന് ഒരു ആരാധകന്‍ ഇന്‍സ്റ്റയില്‍ കുറിച്ചു. പ്രശാന്ത് സാര്‍+എന്‍ടിആര്‍ ഗാരു= ഓള്‍ ടൈം ബ്ലോക്ക്ബസ്റ്റര്‍ എന്ന് മറ്റൊരു ആരാധകനും കമന്റ് ചെയ്‌തിരിക്കുന്നു.

ABOUT THE AUTHOR

...view details