Jayasurya receives 20 years acting excellence award: ഉലകനായകന്‍ കമല്‍ ഹാസനില്‍ നിന്നും പുരസ്‌കാരം ഏറ്റുവാങ്ങിയതിന്‍റെ സന്തോഷത്തില്‍ നടന്‍ ജയസൂര്യ. ഇത്തവണത്തെ ഏഷ്യാനെറ്റ് ടെലിവിഷന്‍ അവാര്‍ഡ് നിശയില്‍ 20 വര്‍ഷങ്ങളുടെ ആക്‌ടിംഗ് എക്‌സലെന്‍സ് (20 years acting excellence) പുരസ്‌കാരം മലയാളികളുടെ പ്രിയ താരം ജയസൂര്യയ്‌ക്കാണ്.
മഹാപ്രതിഭയില്‍ നിന്നും പുരസ്‌കാരം സ്വീകരിക്കാൻ കഴിഞ്ഞത് തന്‍റെ ഏറ്റവും വലിയ പുണ്യമായി കരുതുന്നുവെന്ന് ജയസൂര്യ. ഫേസ്‌ബുക്കിലൂടെയാണ് ഈ സന്തോഷവിവരം താരം പങ്കുവച്ചത്. ഒപ്പം പുരസ്‌കാരം ഏറ്റുവാങ്ങുന്ന ചിത്രങ്ങളും ജയസൂര്യ പുറത്തുവിട്ടിട്ടുണ്ട്.
Jayasurya Facebook post: ' "കലാദേവത" കനിഞ്ഞു തന്ന സമ്മാനം. ഒരു സിനിമയിൽ പോലും അഭിനയിക്കും എന്നു കരുതിയ ആളല്ല ഞാൻ. ഇപ്പോൾ 20 വർഷം പൂർത്തിയാകുമ്പോൾ ഇത്രയും വലിയ ഒരു മുഹൂർത്തം ഉണ്ടാകുമെന്ന് ഞാൻ ഒരിക്കലും കരുതിയതല്ല. ഏഷ്യാനെറ്റിന് എന്‍റെ നിറഞ്ഞ സ്നേഹം, നന്ദി, ഒപ്പം എന്നെ സിനിമയിലേക്ക് കൈപിടിച്ചെത്തിച്ച എന്‍റെ ഗുരുനാഥൻ വിനയൻ സാറിനും.
Jayasurya praises Kamal Hassan: "സകലകലാവല്ലഭൻ" എന്ന വാക്ക് തന്നെ നമ്മൾ ഉപയോഗിക്കുന്നത് ഇദ്ദേഹത്തിനു വേണ്ടി മാത്രം ആണോ എന്ന് എനിക്ക് പലപ്പോഴും തോന്നീട്ടുണ്ട്. ആ പ്രതിഭയ്‌ക്ക് ഒപ്പം രണ്ടു ചിത്രങ്ങൾ അഭിനയിക്കാനുള്ള ഭാഗ്യം എനിക്ക് ഉണ്ടായിട്ടുണ്ട്. (വസൂൽ രാജ എംബിബിഎസ്, ഫോര്‍ ഫ്രണ്ട്‌സ്)
Jayasurya about Kamal Hassan: 20 വര്‍ഷങ്ങളുടെ ആക്‌ടിംഗ് എക്‌സലെന്‍സ് പുരസ്‌കാരം ഈ മഹാപ്രതിഭയിൽ നിന്നും സ്വീകരിക്കാൻ കഴിഞ്ഞത് എന്‍റെ ഏറ്റവും വലിയ പുണ്യമായി ഞാൻ കരുതുന്നു. ഇതു സാധ്യമായത് എന്‍റെ മാത്രം കഴിവല്ല എന്ന തിരിച്ചറിവിൽ, ഇതിനു കാരണമായ എല്ലാത്തിനും എല്ലാവർക്കും എന്‍റെ പ്രണാമം', ജയസൂര്യ കുറിച്ചു.
Asianet Television awards 2022: ഒക്‌ടോബര്‍ 15, 16 തീയതികളിലായിരുന്നു ജനപ്രിയ സീരിയലുകള്‍ക്കുള്ള പുരസ്‌കാരങ്ങളുമായി ഏഷ്യാനെറ്റ് ടെലിവിഷന്‍ അവാര്‍ഡ്. അങ്കമാലി അഡ്ലക്‌സ് കണ്‍വെന്‍ഷന്‍ സെന്‍റര്‍ ആയിരുന്നു വേദി. 'വിക്രം' സിനിമയുടെ 100-ാം ദിനാഘോഷത്തിന്‍റെ ഭാഗമായി ഈ വേദയില്‍ വച്ച് മലയാള സിനിമയും ഏഷ്യാനെറ്റും ചേര്‍ന്ന് കമല്‍ ഹാസനെ ആദരിച്ചിരുന്നു.
Also Read: വിവാദങ്ങള്‍ക്കൊടുവില്‍ 'ഈശോ' ഒടിടി റിലീസിന്; പ്രതീക്ഷയോടെ ആരാധകര്‍