കേരളം

kerala

ETV Bharat / entertainment

ക്രിസ്‌മസിനല്ല, 'അബ്രഹാം ഓസ്‌ലര്‍' എത്തുക ജനുവരിയിൽ; റിലീസ് തീയതി പുറത്ത് - അബ്രഹാം ഓസ്‌ലര്‍ ജനുവരി 11 ന്

'Abraham Ozler' will hit the theaters on January 11 : മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന 'അബ്രഹാം ഓസ്‌ലര്‍' ജനുവരി 11 ന് തിയേറ്ററുകളില്‍ എത്തും

jayaram Abraham Ozler release date  Abraham Ozler will hit the theaters on January 11  Abraham Ozler  jayaram starrer Abraham Ozler release date out  jayaram starrer Abraham Ozler  ജയറാം  ജയറാം നായകനായി അബ്രഹാം ഓസ്‌ലര്‍  അബ്രഹാം ഓസ്‌ലര്‍ റിലീസ്  അബ്രഹാം ഓസ്‌ലര്‍ റിലീസ് തീയതി  മിഥുന്‍ മാനുവല്‍ തോമസ്  മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന ചിത്രം  അബ്രഹാം ഓസ്‌ലര്‍ എത്തുക ജനുവരിയിൽ  അബ്രഹാം ഓസ്‌ലര്‍ റിലീസ് തീയതി പുറത്ത്  അബ്രഹാം ഓസ്‌ലര്‍ ജനുവരി 11 ന്  അബ്രഹാം ഓസ്‌ലര്‍ ജനുവരി 11 ന് തിയേറ്ററുകളില്‍
Abraham Ozler release date

By ETV Bharat Kerala Team

Published : Dec 4, 2023, 8:22 PM IST

രിടവേളയ്‌ക്ക് ശേഷം ജയറാം മലയാളത്തിൽ പ്രധാന വേഷത്തിൽ എത്തുന്ന ചിത്രമാണ് 'അബ്രഹാം ഓസ്‌ലര്‍'. മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിനായി ഏറെ പ്രതീക്ഷയോടെയാണ് സിനിമാസ്വാദകർ കാത്തിരിക്കുന്നത്. സിനിമ എപ്പോൾ തിയേറ്ററുകളിലേക്ക് എത്തുമെന്ന ചോദ്യത്തിന് ഇപ്പോൾ ഉത്തരമായിരിക്കുന്നു (Jayaram starrer Abraham Ozler release date out).

'അബ്രഹാം ഓസ്‌ലര്‍' 2024 ജനുവരി 11 ന് തിയേറ്ററുകളില്‍ എത്തും. ക്രിസ്‌മസ് റിലീസ് ആയി സിനിമ എത്തുമെന്നാണ് അണിയറക്കാര്‍ സെപ്റ്റംബറില്‍ അറിയിച്ചിരുന്നത്. എന്നാല്‍ ചിത്രം ക്രിസ്‌മസിന് ഉണ്ടാവില്ല, മറിച്ച് ജനുവരിയിലാണ് എത്തുകയെന്നാണ് നിർമാതാക്കൾ അറിയിച്ചിരിക്കുന്നത് ('Abraham Ozler' will hit the theaters on January 11).

2020ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രം 'അഞ്ചാം പാതിരാ'യ്‌ക്ക് ശേഷം മിഥുന്‍ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. മലയാളികൾക്ക് നിരവധി മികച്ച സിനിമകൾ സമ്മാനിച്ച ജയറാം 'അബ്രഹാം ഓസ്‌ലറി'ലൂടെ തന്‍റെ പഴയ പ്രതാപത്തിലേക്ക് മടങ്ങിവരുമെന്നാണ് ഏവരുടെയും പ്രതീക്ഷ. 'അബ്രഹാം ഓസ്‌ലര്‍' എന്ന ടൈറ്റിൽ കഥാപാത്രത്തെയാണ് ജയറാം ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ജയറാമിന്‍റെ വേറിട്ട ഗെറ്റപ്പും കയ്യടി നേടിയിരുന്നു.

അര്‍ജുന്‍ അശോകന്‍, ജഗദീഷ്, ദിലീഷ് പോത്തന്‍, അര്‍ജുന്‍ നന്ദകുമാര്‍, അനശ്വര രാജന്‍, ആര്യ സലിം, സെന്തില്‍ കൃഷ്‌ണ, അസീം ജമാല്‍ എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മെഡിക്കല്‍ ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ഈ ചിത്രത്തിനായി തിരക്കഥ ഒരുക്കിയത് ഡോ. രണ്‍ധീര്‍ കൃഷ്‌ണയാണ്. പൂര്‍ണമായും ക്രൈം ത്രില്ലറായാണ് അണിയറ പ്രവർത്തകർ ചിത്രം ഒരുക്കിയിരിക്കുന്നത് എന്നാണ് കരുതുന്നത്.

നേരത്തെ പുറത്തുവന്ന പോസ്റ്ററുകളും ഗ്ലിംപ്‌സുമെല്ലാം ഇക്കാര്യം ശരിവയ്‌ക്കുന്നതാണ്. അത്യന്തം സസ്പെന്‍സും ദുരൂഹതകളും നിറഞ്ഞതായിരുന്നു ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ. 'നിങ്ങൾ അന്വേഷിക്കുന്ന സത്യം നിങ്ങളെ അന്വേഷിക്കുകയാണ്' എന്ന ക്യാപ്‌ഷനോടെയാണ് സംവിധായകൻ പോസ്റ്റർ പങ്കുവെച്ചത്. ആട്, ആൻ മരിയ കലിപ്പിലാണ്, ആട് 2, അഞ്ചാം പാതിര തുടങ്ങിയ ചിത്രങ്ങൾ സമ്മാനിച്ച മിഥുന്‍ മാനുവല്‍ തോമസ് നിരാശരാക്കില്ലെന്ന പ്രതീക്ഷയിലുമാണ് പ്രേക്ഷകർ.

നേരമ്പോക്കിന്‍റെ ബാനറില്‍ ഇര്‍ഷാദ് എം ഹസനൊപ്പം മിഥുന്‍ മാനുവല്‍ തോമസും ചേര്‍ന്നാണ് ബിഗ് ബജറ്റുള്ള ഈ മെഡിക്കൽ ത്രില്ലറിന്‍റെ നിർമാണം. ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം പകരുന്നത് മിഥുന്‍ മുകുന്ദ് ആണ്. തേനി ഈശ്വറാണ് ഛായാഗ്രാഹകൻ. ചിത്രത്തിന്‍റെ എഡിറ്റിംഗ് സൈജു ശ്രീധറും നിർവഹിക്കുന്നു. ജോണ്‍ മന്ത്രിക്കല്‍ എക്‌സിക്ക്യൂട്ടീവ് പ്രൊഡ്യൂസര്‍ ആയ ചിത്രത്തിന്‍റെ കലാസംവിധാനം നിർവഹിക്കുന്നത് ഗോകുല്‍ദാസാണ്.

ലൈന്‍ പ്രെഡ്യൂസര്‍ - സുനില്‍ സിംഗ്, പ്രൊഡക്ഷന്‍ എക്‌സിക്ക്യൂട്ടീവ് - പ്രസാദ് നമ്പ്യാങ്കാവ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - പ്രശാന്ത് നാരായണന്‍ എന്നിവർ ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകരാണ്. തൃശൂര്‍, പാലക്കാട്, കോഴിക്കോട്, വയനാട് എന്നിവിടങ്ങളിലായാണ് പ്രധാനമായും ചിത്രത്തിന്‍റെ ഷൂട്ടിങ് നടന്നത്. സത്യൻ അന്തിക്കാട് ഒരുക്കിയ 'മകള്‍' (2019) എന്ന ചിത്രത്തിന് ശേഷം ജയറാം അഭിനയിക്കുന്ന മലയാള ചിത്രം കൂടിയാണ് 'അബ്രഹാം ഓസ്‍ലര്‍'.

READ ALSO:'അബ്രഹാം ഓസ്‌ലറു'ടെ വരവ് കാത്ത് ആരാധകർ; സെക്കന്‍റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

ABOUT THE AUTHOR

...view details