ബേസില്‍ ജോസഫിനെയും ദര്‍ശന രാജേന്ദ്രനെയും പ്രധാന കഥാപാത്രങ്ങളാക്കി വിപിന്‍ ദാസ് സംവിധാനം ചെയ്‌ത ചിത്രമാണ് ജയ ജയ ജയ ജയ ഹേ. ദീപാവലി റിലീസായി തിയേറ്ററില്‍ എത്തുന്ന ചിത്രത്തിന്‍റെ പുതിയ പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ജയ ജയ ജയ ജയ ഹേ എന്ന ചിത്രം സ്‌ത്രീ കേന്ദ്രീകൃത സിനിമയാണെന്നാണ് റിപ്പോര്‍ട്ട്.
ശക്തമായ വേഷത്തില്‍ ദര്‍ശന, ചിരിപ്പിക്കാന്‍ ബേസില്‍; ജയ ജയ ജയ ജയ ഹേ പുതിയ പോസ്റ്റര്‍ പുറത്ത് - മഞ്ജു പിള്ള
ദീപാവലി റിലീസായി തിയറ്ററില്‍ എത്തുന്ന ചിത്രമാണ് ജയ ജയ ജയ ജയ ഹേ. ബേസില്‍ ജോസഫ്, ദര്‍ശന രാജേന്ദ്രന്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രത്തില്‍ ആനന്ദ് മന്‍മഥന്‍, അസീസ്, സുധീര്‍, പറവൂര്‍, നോബി മാര്‍ക്കോസ്, മഞ്ജു പിള്ള തുടങ്ങിയവരും വേഷമിട്ടിട്ടുണ്ട്
ദര്‍ശന അവതരിപ്പിക്കുന്ന ജയഭാരതി എന്ന കഥാപാത്രത്തിലൂടെയാണ് ചിത്രം മുന്നോട്ടു പോകുന്നത്. ജനനം മുതല്‍ 22 വയസു വരെ ജയഭാരതി കടന്നുപോകുന്ന ജീവിത സാഹചര്യങ്ങളാണ് സിനിമ പറയുന്നത്. ചിത്രത്തില്‍ ദര്‍ശനയും ബേസിലും ഭാര്യാഭര്‍ത്താക്കന്‍മാരായാണ് എത്തുന്നത്.
മുത്തു ഗൗ, അന്താക്ഷരി തുടങ്ങിയ സിനിമകളിലൂടെ പ്രശസ്‌തനായ സംവിധായകനാണ് വിപിന്‍ ദാസ്. വിപിന്‍ ദാസും നാഷിദ് മുഹമ്മദ് ഫാമിയും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. കുടുംബ ചിത്രമായി ഒരുക്കിയിരിക്കുന്ന ജയ ജയ ജയ ജയ ഹേയില്‍ ആനന്ദ് മന്‍മഥന്‍, അസീസ്, സുധീര്‍, പറവൂര്‍, നോബി മാര്‍ക്കോസ്, മഞ്ജു പിള്ള തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു. സിനിമ ഒക്‌ടോബര്‍ 21ന് പ്രദര്‍ശനത്തിന് എത്തും.