കേരളം

kerala

ETV Bharat / entertainment

ദൃശ്യവിസ്‌മയം സമ്മാനിച്ച് അവതാര്‍ 2 ടീസര്‍, ഏറ്റെടുത്ത് സിനിമാപ്രേമികള്‍ - അവതാര്‍ 2 സിനിമ

അവതാര്‍ ആദ്യ ഭാഗത്തിന്‍റെ വന്‍വിജയത്തിന് പിന്നാലെ അഞ്ച് ഭാഗങ്ങളുടെ റിലീസ് ഡേറ്റ് വരെ ജെയിംസ് കാമറൂണ്‍ പ്രഖ്യാപിച്ചിരുന്നു. ഇതില്‍ രണ്ടാം ഭാഗം റിലീസിന് തയാറെടുക്കുകയാണ്.

avatar 2 teaser  avatar 2 movie teaser  avatar 2 teaser trending  james cameron  അവതാര്‍ 2 ടീസര്‍  അവതാര്‍ 2 സിനിമ  ജെയിംസ് കാമറൂണ്‍
ദൃശ്യവിസ്‌മയം സമ്മാനിച്ച് അവതാര്‍ 2 ടീസര്‍, ഏറ്റെടുത്ത് സിനിമാപ്രേമികള്‍

By

Published : May 10, 2022, 8:50 PM IST

ഹോളിവുഡ് സിനിമ പ്രേമികള്‍ ഒന്നടങ്കം വലിയ ആകാംക്ഷകളോടെ കാത്തിരിക്കുന്ന ചിത്രമാണ് അവതാര്‍ 2. ജെയിംസ് കാമറൂണ്‍ ഒരുക്കുന്ന ദൃശ്യവിസ്‌മയം ബോക്സോഫീസ് റെക്കോഡുകള്‍ എല്ലാം തിരുത്തി കുറിക്കുമെന്നാണ് മിക്കവരും പ്രതീക്ഷിക്കുന്നത്. അവതാര്‍ 2വിന്‍റെ ഒഫീഷ്യല്‍ ടീസര്‍ ഇതിനോടകം ഏട്ട് ലക്ഷത്തിലധികം പേരാണ് കണ്ടുകഴിഞ്ഞിരിക്കുന്നത്.

ബ്രഹ്മാണ്ഡ ചിത്രത്തിന്‍റെ ട്രെയിലറിന് മികച്ച പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്. 1.51 മിനിറ്റ് ദൈര്‍ഘ്യമുളള ടീസറാണ് അവതാര്‍ 2വിന്‍റെതായി പുറത്തുവന്നത്. അവതാറിന്‍റെ ആദ്യ ഭാഗം കാടുകളെ കുറിച്ചും വനനശീകരണത്തിന് എതിരെയും ആയിരുന്നു എങ്കില്‍ രണ്ടാം ഭാഗം കടലിനുളളിലെ മായിക ലോകമാണ് കാണിക്കുന്നത്.

വര്‍ഷങ്ങള്‍ നീണ്ട ഗവേഷണത്തിനും തയ്യാറെടുപ്പുകള്‍ക്കും ശേഷമാണ് സംവിധായകന്‍ സിനിമ വെളളത്തിനടിയില്‍ ചിത്രീകരിച്ചത്. 'അവതാര്‍ ദി വേ ഓഫ് വാട്ടര്‍' എന്നാണ് രണ്ടാം ഭാഗത്തിന് ജെയിംസ് കാമറൂണ്‍ പേരിട്ടിരിക്കുന്നത്. അവതാര്‍ 2വിന്‍റെ ടീസര്‍ നേരത്തെ ലീക്കായിരുന്നു.

തുടര്‍ന്നാണ് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ഔദ്യോഗികമായി രണ്ടാം ഭാഗത്തിന്‍റെ ടീസര്‍ പ്രേക്ഷകര്‍ക്കായി പങ്കുവെച്ചത്. ട്വന്‍റീത് സെഞ്ച്വറി ഫോക്‌സാണ് അവതാര്‍ 2വിന്‍റെ നിര്‍മാതാക്കള്‍. ഡിസംബറിലാണ് ബിഗ് ബജറ്റ് ചിത്രം ലോകമെമ്പാടുമുളള തിയേറ്ററുകളിലേക്ക് എത്തുന്നത്.

മികച്ച ദൃശ്യവിസ്‌മയത്തില്‍ കുറഞ്ഞതൊന്നും അവതാര്‍ രണ്ടാം ഭാഗത്തില്‍ നിന്നും പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നില്ല. നേരത്തെ ത്രീഡി ചിത്രമായ ഡോക്‌ടര്‍ സ്ട്രേഞ്ച് ഇന്‍ ദി മള്‍ടിവേള്‍ഡ്‌സ് ഓഫ് മാഡ്നെസിനൊപ്പം അവതാര്‍ 2വിന്‍റെ ടീസര്‍ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ഡിസംബര്‍ 16നാണ് ബ്രഹ്മാണ്ഡ ചിത്രത്തിന്‍റെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്.

ABOUT THE AUTHOR

...view details