Jagathy Sreekumar CBI 5 character poster: ആരാധകര്‍ കാത്തിരുന്ന മമ്മൂട്ടിയുടെ കുറ്റാന്വേഷണ ചിത്രം 'സിബിഐ 5: ദ് ബ്രെയ്‌ന്‍' തിയേറ്ററുകളിലെത്തുമ്പോള്‍ ജഗതിയും മാധ്യമശ്രദ്ധ നേടുന്നു. റിലീസിനോടനുബന്ധിച്ച് കഴിഞ്ഞ ദിവസം ചിത്രത്തിലെ ജഗതി ശ്രീകുമാറിന്‍റെ ക്യാരക്‌ടര്‍ പോസ്‌റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. ജഗതിയുടെ പോസ്‌റ്റര്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണിപ്പോള്‍.
Vikram is back: ജഗതിയുടെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിലൂടെയാണ് ക്യാരക്‌ടര്‍ പോസ്‌റ്റര്‍ പുറത്തുവിട്ടത്. വിക്രം ഈസ് ബാക്ക് എന്ന ടാഗ്‌ലൈനോടു കൂടിയ പോസ്‌റ്ററാണ് പുറത്തിറങ്ങിയത്. അണിയറപ്രവര്‍ത്തകര്‍ക്കൊപ്പമുള്ള ജഗതിയുടെ ചിത്രവും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. 'ആ വലിയ ദിവസത്തിനായി തയ്യാറെടുക്കുന്നു' എന്ന അടിക്കുറിപ്പായിരുന്നു ചിത്രത്തിന്.
CBI 5 The Brain in theatres: ഈദ് റിലീസായി ലോകമെമ്പാടുമുള്ള തിയേറ്ററുകളിലെത്തുന്ന ചിത്രത്തിന്‍റെ ആദ്യ ഷോ മെയ് ഒന്നിന് രാവിലെ 8.30നാണ്. ഞായറാഴ്‌ചയാണ് സിനിമയുടെ റിലീസ് എന്നതും പ്രത്യേകതയാണ്. വളരെ അപൂര്‍വമായാണ് ഒരു സിനിമയുടെ റിലീസ് ഞായറാഴ്‌ച വരുന്നത്. 'സിബിഐ 5 ദ് ബ്രെയിനി'ന് യു/എ സര്‍ട്ടിഫിക്കറ്റും ലഭിച്ചു. 163 മിനിറ്റാണ് ചിത്രത്തിന്‍റെ ദൈര്‍ഘ്യം.
CBI 5 records: റെക്കോഡ് തുകയ്‌ക്കാണ് 'സിബിഐ 5 ദ് ബ്രെയ്‌നി'നെ സൂര്യ ടീവി സ്വന്തമാക്കിയത്. ചിത്രത്തിന്‍റെ ടെലിവിഷന്‍ സംപ്രേക്ഷണവകാശമാണ് സൂര്യ ടീവി റെക്കോഡ് തുകയ്‌ക്ക് സ്വന്തമാക്കിയത്. നെറ്റ്‌ഫ്ലിക്‌സ് 'സിബിഐ 5' ന്‍റെ ഡിജിറ്റല്‍ അവകാശവും സ്വന്തമാക്കിയിട്ടുണ്ട്.
Mammootty Mukesh Jagathy team up: പതിനേഴ് വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടിക്കൊപ്പം ജഗതി ശ്രീകുമാറും മുകേഷും ഒരേ ഫ്രെയിമിലെത്തുന്നു എന്ന പ്രത്യേകതയോടു കൂടിയാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. നീണ്ട 17 വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം ചിത്രത്തിലൂടെ സേതുരാമയ്യരും വിക്രമും ചാക്കോയും വീണ്ടും ഒന്നിക്കുകയാണ്. സിനിമയില്‍ ചാക്കോ ആയി വീണ്ടും മുകേഷ് തന്നെ എത്തും. വിക്രമായി ജഗതി ശ്രീകുമാറും വേഷമിടും. അനൂപ് മേനോനും ചിത്രത്തില്‍ ഒരു സുപ്രധാന വേഷത്തിലെത്തുന്നു.
CBI series: മേക്കിങ്ങിലും അവതരണ ശൈലിയിലും അടിമുടി മാറ്റങ്ങളോടെയാകും സിബിഐ പുതിയ ഭാഗം വീണ്ടും പ്രേക്ഷകര്‍ക്ക് മുമ്പിലെത്തുക. കെ.മധു സംവിധാനം ചെയ്യുന്ന ചിത്രത്തിന് എസ്.എന്‍.സ്വാമിയാണ് തിരക്കഥ എഴുതുന്നത്. സ്വര്‍ഗചിത്ര അപ്പച്ചനാണ് നിര്‍മാണം. 1988 ഫെബ്രുവരി 18നാണ് സിബിഐ സിരീസിലെ ആദ്യ ചിത്രമായ 'ഒരു സിബിഐ ഡയറിക്കുറിപ്പ്' പുറത്തിറങ്ങിയത്. പിന്നീട്, 'ജാഗ്രത', 'സേതുരാമയ്യര്‍ സിബിഐ', 'നേരറിയാന്‍ സിബിഐ' എന്നീ സിനിമകളും പുറത്തിറങ്ങി. 17 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അഞ്ചാം ഭാഗം ഒരുങ്ങുന്നത്.
CBI 5 The Brain cast and crew: രണ്‍ജി പണിക്കര്‍, സായികുമാര്‍, സൗബിന്‍ ഷാഹിര്‍, ദിലീഷ് പോത്തന്‍, രമേശ് പിഷാരടി, പ്രശാന്ത് അലക്‌സാണ്ടര്‍, സുദേവ് നായര്‍, ഇടവേള ബാബു, ജയകൃഷ്‌ണന്‍, അസീസ് നെടുമങ്ങാട്, സന്തോഷ് കീഴാറ്റൂര്‍, കോട്ടയം രമേശ്, പ്രസാദ് കണ്ണന്‍, സുരേഷ് കുമാര്‍, ആശ ശരത്, തന്തൂര്‍ കൃഷ്‌ണന്‍, അന്ന രേഷ്‌മ രാജന്‍, അന്‍സിബ ഹസന്‍, മാളവിക നായര്‍, മാളവിക മേനോന്‍, സ്വാസിക തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുക. അഖില്‍ ജോര്‍ജ് ആണ് ഛായാഗ്രഹണം. ജേക്‌സ് ബിജോയ് ആണ് സംഗീതം. സിബിഐ സിരീസിലെ മറ്റ് നാല് ഭാഗങ്ങള്‍ക്കും പശ്ചാത്തല സംഗീതം ഒരുക്കിയത് സംഗീത സംവിധായകന്‍ ശ്യാം ആയിരുന്നു. തിരുവനന്തപുരം, ഹൈദരാബാദ്, ഡല്‍ഹി എന്നിവിടങ്ങളാണ് ലൊക്കേഷനുകള്‍.
Also Read:കാത്തിരിപ്പിന് വിരാമം: ട്വിസ്‌റ്റുകളുമായി അയ്യരും കൂട്ടരും